

യൂട്യൂബ് ഉള്ളടക്കങ്ങളുടെ വരുമാന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ യൂട്യൂബ്. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ ക്രിയേറ്റര്‍മാര്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റുചെയ്യുന്ന വീഡിയോകളില്‍ നിന്ന് വലിയ തോതില്‍ പണം സമ്പാദിക്കുന്ന ലക്ഷക്കണക്കിന് ക്രിയേറ്റര്‍മാരാണ് യൂട്യൂബിലുള്ളത്. ഇതില്‍ വലിയൊരു വിഭാഗത്തിന് തിരിച്ചടിയാകുന്നതാണ് പുതിയ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയതായി കടന്നുവരുന്ന ക്രിയേറ്റര്‍മാര്‍ക്കാണ് ഇപ്പോഴത്തെ നിബന്ധനകള്‍ വലിയ വെല്ലുവിളിയാകുക.
പ്ലാറ്റ്ഫോമില്‍ നിന്ന് വരുമാനം നേടാന്‍ ആഗ്രഹിക്കുന്ന ക്രിയേറ്റര്‍മാര്‍ പ്രതിവര്‍ഷം കുറഞ്ഞത് 8,000 വാച്ച് അവറുകള്‍ എങ്കിലും നേടേണ്ടിവരും. അതല്ലെങ്കില്‍ കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ 20 ദശലക്ഷം (2 കോടി) ക്വാളിഫൈഡ് ഷോര്‍ട്‌സ് വ്യൂസ് നേടേണ്ടിവരും. നിലവില്‍, ക്രിയേറ്റര്‍മാര്‍ക്ക് വര്‍ഷം 1,000 സബ്സ്‌ക്രൈബര്‍മാരും 4,000 മണിക്കൂര്‍ കാഴ്ചയും അല്ലെങ്കില്‍ കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ 1,000 സബ്സ്‌ക്രൈബര്‍മാരും 10 ദശലക്ഷം ഷോര്‍ട്ട്‌സ് വ്യൂവും ആയിരുന്നു ആവശ്യം.
അതേസമയം ഷോര്‍ട്‌സിലെ പരസ്യങ്ങളില്‍ നിന്നും സബ്സ്‌ക്രിപ്ഷനുകളില്‍ നിന്നും വരുമാനം തുടര്‍ന്നും ലഭിക്കുന്നതിന് കഴിഞ്ഞ 90 ദിവസങ്ങളില്‍ 10 മില്യണ്‍ (1 കോടി) ക്വാളിഫൈഡ് ഷോര്‍ട്‌സ് വ്യൂസ് ആവശ്യമാണ്. 2027 ഫെബ്രുവരി ഒന്ന് മുതല്‍ ആണ് ഈ നിബന്ധന പ്രാബല്യത്തിലുള്ളത്. നിലവില്‍ യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാമിന്റെ ഭാഗമായ ക്രിയേറ്റര്‍മാരെ ഈ പുതിയ മാറ്റങ്ങള്‍ ബാധിക്കില്ല. വരുമാന വിതരരണത്തിലെ ഇപ്പോഴത്തെ മാറ്റങ്ങള്‍ക്ക് പിന്നിലുള്ള കാരണങ്ങള്‍ യൂട്യൂബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വര്‍ധിച്ചുവരുന്ന വ്യൂവര്‍ഷിപ്പില്‍ നിന്നും പങ്കാളിത്തത്തില്‍ നിന്നും വരുമാനം നേടാന്‍ യോഗ്യത നേടുന്ന പുതിയ ക്രിയേറ്റര്‍മാരുടെ എണ്ണം കുറയ്ക്കുകയാണ് ദീര്‍ഘകാല ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
അടുത്തിടെ എലോണ്‍ മസ്‌കിന്റെ എക്സും ക്രിയേറ്റര്‍ റിവാര്‍ഡ് പ്രോഗ്രാമുകള്‍ പരിഷ്‌കരിക്കരിച്ചിരുന്നു. യഥാര്‍ത്ഥ ഉള്ളടക്കത്തിന് മാത്രം പ്രതിഫലം നല്‍കുന്ന നിലവയില്‍ ആണ് എക്‌സിലെ മാറ്റങ്ങള്‍. കൂടുതൽ കർശനമായ യോഗ്യതാ മാനദണ്ഡങ്ങളും ഒറിജിനൽ കണ്ടമന്റിന് കൂടുതൽ പ്രാധാന്യം നൽകുന്നതുമാണ് പുതിയ പദ്ധതി. 2026 ഓഗസ്റ്റ് 7 മുതൽ എക്‌സ് പുതിയ ക്രിയേറ്റർമാരെ റവന്യൂ ഷെയറിങ് പദ്ധതിയിൽ ചേർക്കുന്നത് നിർത്തിയിരുന്നു. 2026 സെപ്റ്റംബർ 7ന് നിലവിലെ പദ്ധതി പൂർണമായും നിർത്തലാക്കും.
നേരത്തെ ടിക് ടോക്കില്‍ നിന്നും യൂട്യൂബില്‍ നിന്നുമുള്ള ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കുന്നതിനായി മെറ്റയുടെ ഫെയ്‌സ്ബുക്കും റവന്യൂ പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചിരുന്നു.
YouTube has announced changes to its Partner Program that will raise the eligibility threshold for new creators seeking to earn money from ads and subscriptions. Under the proposed 2027 changes, creators will need 8,000 qualified watch hours in the previous 12 months or 20 million qualified Shorts views within 90 days to begin monetising. The current requirements are 1,000 subscribers plus 4,000 watch hours in 12 months, or 1,000 subscribers plus 10 million Shorts views in 90 days. The higher thresholds could make it more challenging for emerging creators to qualify for YouTube monetisation.