രാജ്യത്തെ ബിരുദധാരികളില്‍ 8.25% പേര്‍ക്ക് മാത്രം യോഗ്യതയ്‌ക്കൊത്ത ജോലി; തൊഴിലില്ലായ്മ വെളിപ്പെടുത്തി നീതി അയോഗ് റിപ്പോര്‍ട്ട്

ബിരുദധാരികളില്‍ പൊതുവെ 13 ശതമാനവും ബിരുദധാരികളായ സ്ത്രീകളില്‍ 20.4 ശതമാനവുമാണ് തൊഴില്ലായ്മ നിരക്ക്. ഇത് ദേശീയ തൊഴില്ലായ്മ നിരക്കായ 3.2 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്.
രാജ്യത്തെ ബിരുദധാരികളില്‍ 8.25% പേര്‍ക്ക് മാത്രം യോഗ്യതയ്‌ക്കൊത്ത ജോലി; തൊഴിലില്ലായ്മ വെളിപ്പെടുത്തി നീതി അയോഗ് റിപ്പോര്‍ട്ട്
Published on

ആവശ്യമായ നയപരമായ പരിഹാരങ്ങള്‍

പരമ്പരാഗത രീതികള്‍ക്ക് പകരം, വ്യവസായ മേഖലയ്ക്ക് ആവശ്യമായതും തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതുമായ മോഡലുകളിലേക്ക് നൈപുണ്യ വികസന പരിപാടികള്‍ മാറണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശിക്കുന്നു. ഡിജിറ്റല്‍ സാക്ഷരത, സാമ്പത്തിക സാക്ഷരത, തൊഴിലിടങ്ങളിലെ പ്രായോഗിക പരിജ്ഞാനം എന്നിവ ഉള്‍പ്പെടുത്തി പൊതുവായ തൊഴില്‍ക്ഷമതാ പരിശീലനങ്ങള്‍ വിപുലമായി നല്‍കണം.

സാങ്കേതിക മാറ്റങ്ങള്‍ മൂലമോ തകര്‍ച്ച നേരിടുന്നതോ ആയ പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറുന്നതിനായി പ്രത്യേക പരിശീലനങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കണം.

ബി.എ, ബി.എസ്.സി, ബി.കോം തുടങ്ങിയ ജനറിക് ബിരുദങ്ങളെ ബി.എ ഹോസ്പിറ്റാലിറ്റി, ബി.എസ്.സി അപ്ലൈഡ് ടെക്‌നോളജി, ബി.കോം അനലിറ്റിക്‌സ് തുടങ്ങിയ വ്യവസായ ബന്ധിത കോഴ്‌സുകളാക്കി മാറ്റേണ്ടതുണ്ട്. കൂടാതെ അപ്രന്റീസ്ഷിപ്പ് അധിഷ്ഠിത ബിരുദ കോഴ്‌സുകള്‍ വിപുലീകരിക്കുകയും വേണം.

വ്യവസായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഐ.ടി.ഐകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുകയും ഒഡീഷയിലെ വേള്‍ഡ് സ്‌കില്‍ സെന്റര്‍ മാതൃകയില്‍ പുതിയ സ്‌കില്ലിംഗ് സര്‍വകലാശാലകള്‍ സ്ഥാപിക്കുകയും ചെയ്യുക.

ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി ചോദ്യചിഹ്നമായി തുടരുകയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് നീതി അയോഗ്. രാജ്യത്ത് ബിരുദം നേടുന്നവരില്‍ കേവലം 8.25% പേര്‍ക്ക് മാത്രമാണ് തങ്ങള്‍ പഠിച്ച വിഷയത്തിന് അനുയോജ്യമായ തൊഴില്‍ ലഭിക്കുന്നത് എന്ന് 'റീഇമാജിനിങ് സ്‌കില്ലിങ് ഫോര്‍ വികസിത് ഭാരത്' എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതായത്, തൊഴില്‍ ചെയ്യുന്ന 90 ശതമാനത്തിലധികം ബിരുദധാരികളും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലകളിലാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.

കാലഹരണപ്പെട്ട പാഠ്യപദ്ധതിയും ഉന്നത തൊഴില്ലായ്മയും

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങളും തൊഴില്‍ മേഖലകള്‍ ആവശ്യപ്പെടുന്ന പ്രായോഗിക നൈപുണ്യങ്ങളും തമ്മിലുള്ള വലിയ വിടവാണ് ഈ പ്രതിസന്ധിക്ക് കാരണം. 'ഇന്ത്യയിലെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന കാര്യങ്ങളും തൊഴില്‍ വിപണിക്ക് ആവശ്യമുള്ള കാര്യങ്ങളും തമ്മില്‍ വലിയ വിടവുണ്ട്. മിക്ക സ്ഥാപനങ്ങളിലെയും പാഠ്യപദ്ധതികള്‍ കാലഹരണപ്പെട്ടതും വ്യവസായ മേഖലയുടെ മാറുന്ന ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതുമാണ്. ഇത് ബിരുദങ്ങളും ഡിപ്ലോമകളും തൊഴില്‍ ശേഷിയായി മാറുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു', റിപ്പോര്‍ട്ടില്‍ നീതി ആയോഗ് വ്യക്തമാക്കി.

ബിരുദധാരികളില്‍ പൊതുവെ 13 ശതമാനവും ബിരുദധാരികളായ സ്ത്രീകളില്‍ 20.4 ശതമാനവുമാണ് തൊഴില്ലായ്മ നിരക്ക്. ഇത് ദേശീയ തൊഴില്ലായ്മ നിരക്കായ 3.2 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്. ഇതിന് പുറമേയാണ് നേരിട്ട് തൊഴില്‍ സാധ്യതകളില്ലാത്ത പരമ്പരാഗത ബിരുദ കോഴ്‌സുകളോടുള്ള താല്പര്യം. 'ബിരുദാനന്തര, ബിരുദ കോഴ്‌സുകളില്‍ ചേര്‍ന്ന 3.4 കോടി വിദ്യാര്‍ഥികളില്‍ 1.13 കോടി പേര്‍ ബി.എ കോഴ്‌സുകളില്‍ മാത്രമാണ് പഠിക്കുന്നത്. ബി.എ, ബി.എസ്.സി, ബി.കോം എന്നിവയില്‍ ആകെ ചേര്‍ന്നവരുടെ എണ്ണം രണ്ട് കോടിയിലധികമാണ്.

രാജ്യത്തെ ബിരുദധാരികളില്‍ 8.25% പേര്‍ക്ക് മാത്രം യോഗ്യതയ്‌ക്കൊത്ത ജോലി; തൊഴിലില്ലായ്മ വെളിപ്പെടുത്തി നീതി അയോഗ് റിപ്പോര്‍ട്ട്
പൂട്ടിയ സ്‌കൂളുകളില്‍ ശമ്പളം വാങ്ങുന്നത് 19,502 അധ്യാപകര്‍; വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്

15-നും 29-നും ഇടയില്‍ പ്രായമുള്ള 8.7 കോടി യുവജനങ്ങള്‍ വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും ഉള്‍പ്പെടാത്തവര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം സര്‍ട്ടിഫിക്കറ്റുകളോ ബിരുദങ്ങളോ ഉള്ള യുവാക്കളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒരു ജീവനക്കാരനായോ സ്വന്തമായി ഒരു സംരംഭം തുടങ്ങാനോ അവര്‍ പ്രാപ്തരല്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും സമ്മതിച്ചിരുന്നു. അസിം പ്രേംജി യൂണിവേഴ്‌സിറ്റി പുറത്തുവിട്ട 'സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ' റിപ്പോര്‍ട്ടിലും വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയിലെ ഉയര്‍ന്ന തൊഴില്ലായ്മ ചൂണ്ടിക്കാണിച്ചിരുന്നു. 25 വയസ്സിന് താഴെയുള്ള ബിരുദധാരികള്‍ക്കിടയിലെ തൊഴില്ലായ്മ 1983-ലെ 35 ശതമാനത്തില്‍ നിന്ന് 2023-ല്‍ 39 ശതമാനമായി ഉയര്‍ന്നുവെന്നും 25-നും 29-നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളില്‍ ഇത് 1983-ലെ 12 ശതമാനത്തില്‍ നിന്ന് 2023-ല്‍ 20 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നൈപുണ്യ കോഴ്‌സുകളോടുള്ള സാമൂഹിക മനോഭാവം

ഇന്ത്യയില്‍ വൊക്കേഷണല്‍ കോഴ്‌സുകളോടും സാങ്കേതിക വിദ്യാഭ്യാസത്തോടും നിലനില്‍ക്കുന്ന സാമൂഹിക വിമുഖത ചെറുപ്പക്കാരെ ഇത്തരം പരിശീലനങ്ങളില്‍ നിന്ന് അകറ്റുന്നതായി നീതി ആയോഗ് പറഞ്ഞു. ഐ.ടി.ഐ, ഡിപ്ലോമ പ്രോഗ്രാമുകള്‍ എന്നിവയെ രക്ഷിതാക്കളും വിദ്യാര്‍ഥികളും രണ്ടാം നിര കോഴ്‌സുകള്‍ ആയാണ് കാണുന്നത്. 'അഭിരുചിയോ ദീര്‍ഘകാല കരിയര്‍ സാധ്യതകളോ നോക്കുന്നതിന് പകരം, മാര്‍ക്ക്, കുടുംബത്തിന്റെ താല്‍പര്യം, അല്ലെങ്കില്‍ ചെലവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും കരിയര്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. സമാനമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വിജയിച്ച മാതൃകകള്‍ ഇല്ലാത്തതിനാല്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍ തുടക്കം മുതലേ അവഗണിക്കപ്പെടുന്നു', റിപ്പോര്‍ട്ടില്‍ പറയുന്നു. 47% സ്ത്രീകളും 43% യുവാക്കളും 36% ഉന്നതവിദ്യാഭ്യാസം നേടുന്നവരും ശരിയായ പ്രോഗ്രാമുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ കുറവുമൂലമാണ് നൈപുണ്യ പരിശീലനങ്ങള്‍ നേടാത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നൈപുണ്യത്തിന്റെ അഭാവവും ശമ്പള വ്യത്യാസവും

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ വിവരങ്ങള്‍ പ്രകാരം, അഡീഷണല്‍ നൈപുണ്യ പരിശീലനങ്ങളൊന്നും നേടാത്ത സാധാരണ ബിരുദധാരിക്ക് ശരാശരി 22,000 രൂപയാണ് പ്രാരംഭ പ്രതിമാസ ശമ്പളം ലഭിക്കുന്നത് (വാര്‍ഷിക വളര്‍ച്ച 3.2%). എന്നാല്‍ നൈപുണ്യ പരിശീലനം നേടിയ ഒരു ബിരുദധാരിക്ക് ഇതേ വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ പ്രാരംഭ ശമ്പളമായി 29,000 രൂപ ലഭിക്കുന്നു. 'കാലക്രമേണ ഈ വ്യത്യാസം വലിയ തുകയായി മാറും. തുടക്കത്തിലെ ഈ 7,000 രൂപയുടെ വ്യത്യാസം 10 വര്‍ഷത്തിനുള്ളില്‍ ആകെ സാമ്പത്തിക വരുമാനത്തില്‍ 9.7 ലക്ഷം രൂപയുടെ വ്യത്യാസമുണ്ടാക്കും. എന്നാല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന സമയത്ത് ഈ വിവരങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തുന്നില്ല', റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ ബിരുദധാരികളില്‍ 8.25% പേര്‍ക്ക് മാത്രം യോഗ്യതയ്‌ക്കൊത്ത ജോലി; തൊഴിലില്ലായ്മ വെളിപ്പെടുത്തി നീതി അയോഗ് റിപ്പോര്‍ട്ട്
പ്രതിരോധവും റെയില്‍വേയും മുന്നില്‍; കേന്ദ്ര സര്‍വീസില്‍ 8.23 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

ആവശ്യമായ നയപരമായ പരിഹാരങ്ങള്‍

പരമ്പരാഗത രീതികള്‍ക്ക് പകരം, വ്യവസായ മേഖലയ്ക്ക് ആവശ്യമായതും തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതുമായ മോഡലുകളിലേക്ക് നൈപുണ്യ വികസന പരിപാടികള്‍ മാറണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശിക്കുന്നു. ഡിജിറ്റല്‍ സാക്ഷരത, സാമ്പത്തിക സാക്ഷരത, തൊഴിലിടങ്ങളിലെ പ്രായോഗിക പരിജ്ഞാനം എന്നിവ ഉള്‍പ്പെടുത്തി പൊതുവായ തൊഴില്‍ക്ഷമതാ പരിശീലനങ്ങള്‍ വിപുലമായി നല്‍കണം.

സാങ്കേതിക മാറ്റങ്ങള്‍ മൂലമോ തകര്‍ച്ച നേരിടുന്നതോ ആയ പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ക്ക് മറ്റ് മേഖലകളിലേക്ക് മാറുന്നതിനായി പ്രത്യേക പരിശീലനങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കണം.

ബി.എ, ബി.എസ്.സി, ബി.കോം തുടങ്ങിയ ജനറിക് ബിരുദങ്ങളെ ബി.എ ഹോസ്പിറ്റാലിറ്റി, ബി.എസ്.സി അപ്ലൈഡ് ടെക്‌നോളജി, ബി.കോം അനലിറ്റിക്‌സ് തുടങ്ങിയ വ്യവസായ ബന്ധിത കോഴ്‌സുകളാക്കി മാറ്റേണ്ടതുണ്ട്. കൂടാതെ അപ്രന്റീസ്ഷിപ്പ് അധിഷ്ഠിത ബിരുദ കോഴ്‌സുകള്‍ വിപുലീകരിക്കുകയും വേണം.

വ്യവസായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഐ.ടി.ഐകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുകയും ഒഡീഷയിലെ വേള്‍ഡ് സ്‌കില്‍ സെന്റര്‍ മാതൃകയില്‍ പുതിയ സ്‌കില്ലിംഗ് സര്‍വകലാശാലകള്‍ സ്ഥാപിക്കുകയും ചെയ്യുക.

Summary

A new NITI Aayog report has highlighted a serious gap between higher education and employment in India. According to the “Reimagining Skilling for Viksit Bharat” report, only 8.25% of graduates find jobs directly related to the subject they studied, meaning more than 90% of employed graduates work in fields unrelated to their academic qualifications. The report attributes the problem largely to outdated curricula and a mismatch between education and industry requirements. Graduate unemployment is estimated at 13% overall and 20.4% among women, far above the national unemployment rate of 3.2%. The report also notes that 8.7 crore young people aged 15–29 are neither in education nor employment.

Madism Digital
madismdigital.com