ഒടുവിൽ രാജിവഴിയിൽ കെയര്‍ സ്റ്റാര്‍മറും, 10 വര്‍ഷത്തിനിടെ പടിയിറങ്ങിയത് 6 പ്രധാനമന്ത്രിമാര്‍; യുകെ രാഷ്ട്രീയപ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍

ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ വികാരാധീനനായി നടത്തിയ പ്രസംഗത്തില്‍, താന്‍ സ്‌നേഹിക്കുന്ന രാജ്യത്തെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി
ഒടുവിൽ രാജിവഴിയിൽ കെയര്‍ സ്റ്റാര്‍മറും, 10 വര്‍ഷത്തിനിടെ പടിയിറങ്ങിയത് 6 പ്രധാനമന്ത്രിമാര്‍; യുകെ രാഷ്ട്രീയപ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍
Published on

യുണൈറ്റഡ് കിങ്ഡത്തില്‍ വീണ്ടുമൊരു രാഷ്ട്രീയ അട്ടിമറിക്ക് വഴിതുറന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ തന്റെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ തലപ്പത്ത് 23 മാസങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയ ശേഷമാണ് സ്റ്റാര്‍മര്‍ പടിയിറങ്ങുന്നത്. ലണ്ടനിലെ 10 ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ വികാരാധീനനായി നടത്തിയ പ്രസംഗത്തില്‍, താന്‍ സ്‌നേഹിക്കുന്ന രാജ്യത്തെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെ രാഷ്ട്രീയത്തെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി വേട്ടയാടുന്ന കടുത്ത ഭരണ അസ്ഥിരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് കെയര്‍ സ്റ്റാര്‍മറുടെ ഈ അപ്രതീക്ഷിത പടിയിറക്കം. 2016-ലെ ബ്രെക്‌സിറ്റ് റഫറണ്ടത്തിനുശേഷം ഡേവിഡ് കാമറൂണ്‍, തെരേസ മേ, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക് എന്നിവര്‍ക്കുപിന്നാലെ കേവലം പത്ത് വര്‍ഷത്തിനിടെ അകാലത്തില്‍ അധികാരം ഒഴിയേണ്ടി വരുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്റ്റാര്‍മര്‍ മാറി.

കഴിഞ്ഞ 27 വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ കോട്ടയായിരുന്ന വെല്‍ഷ് പാര്‍ലമെന്റിലെ ഭരണനിയന്ത്രണം പോലും പാര്‍ട്ടിക്കു നഷ്ടമായി. ഈ ഫലം സ്റ്റാര്‍മര്‍ സര്‍ക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ വ്യക്തമായ പ്രതിഫലനമായിരുന്നു

വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിട്ടും 23 മാസം മാത്രം ഭരണത്തില്‍ തികച്ച അദ്ദേഹത്തിന്റെ വീഴ്ചയോടെ, ഒരു പതിറ്റാണ്ടിനിടെ തങ്ങളുടെ ഏഴാമത്തെ പ്രധാനമന്ത്രിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് യുണൈറ്റഡ് കിങ്ഡം. കെയര്‍ സ്റ്റാര്‍മറുടെ ഈ അപ്രതീക്ഷിത തകര്‍ച്ചയ്ക്കും രാജിയിലേക്കും നയിച്ച പ്രധാന ആഭ്യന്തര, സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങള്‍ താഴെ പറയുന്നവയാണ്:

1. തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ തകര്‍ച്ച

സ്റ്റാര്‍മറുടെ പതനത്തിന്റെ തുടക്കം കുറിച്ചത് 2026 മേയ് മാസത്തില്‍ നടന്ന യുകെ തദ്ദേശ തിരഞ്ഞെടുപ്പിലെ ലേബര്‍ പാര്‍ട്ടിയുടെ ദയനീയ പരാജയമാണ്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി ആയിരത്തോളം തദ്ദേശ കൗണ്‍സില്‍ സീറ്റുകളാണ് ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായത്. കഴിഞ്ഞ 27 വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ കോട്ടയായിരുന്ന വെല്‍ഷ് പാര്‍ലമെന്റിലെ ഭരണനിയന്ത്രണം പോലും പാര്‍ട്ടിക്കു നഷ്ടമായി. ഈ ഫലം സ്റ്റാര്‍മര്‍ സര്‍ക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ വ്യക്തമായ പ്രതിഫലനമായിരുന്നു.

2. ആന്റി ബേണ്‍ഹാമിന്റെ ഉദയവും പാര്‍ട്ടിയിലെ അട്ടിമറിയും

സ്റ്റാര്‍മറുടെ രാജി അനിവാര്യമാക്കിയ തൊട്ടടുത്ത കാരണം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മുന്‍ മേയറും ലേബര്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാവുമായ ആന്‍ഡി ബേണ്‍ഹാമിന്റെ പാര്‍ലമെന്റിലേക്കുള്ള തിരിച്ചുവരവാണ്. ലേബര്‍ എംപിയായി ബേണ്‍ഹാം ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ, സ്റ്റാര്‍മറെ മാറ്റി ബേണ്‍ഹാമിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ലേബര്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ശക്തമായി. കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ പകുതിയിലധികം എംപിമാരും സ്റ്റാര്‍മര്‍ക്കു പിന്തുണ പിന്‍വലിച്ചതോടെ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു.

ഒടുവിൽ രാജിവഴിയിൽ കെയര്‍ സ്റ്റാര്‍മറും, 10 വര്‍ഷത്തിനിടെ പടിയിറങ്ങിയത് 6 പ്രധാനമന്ത്രിമാര്‍; യുകെ രാഷ്ട്രീയപ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍
വീടുകളില്‍ പീഡിപ്പിക്കപ്പെടുന്ന മാതാപിതാക്കള്‍: കണക്കുകള്‍ പറയുന്ന സത്യമെന്ത്?

3. ജീവിതച്ചെലവ് പ്രതിസന്ധിയും സാമ്പത്തിക പരാജയവും

അധികാരമേല്‍ക്കുമ്പോള്‍ ബ്രിട്ടന്റെ സാമ്പത്തികത്തകര്‍ച്ച പരിഹരിക്കുമെന്നും പൊതുജനസേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രാജ്യം നേരിട്ട കടുത്ത പണപ്പെരുപ്പവും ജീവിതച്ചെലവ് പ്രതിസന്ധിയും പരിഹരിക്കാന്‍ അദ്ദേഹത്തിനായില്ല. സാധാരണക്കാരുടെ ജീവിതനിലവാരം സ്തംഭിച്ചതും പെന്‍ഷന്‍കാരുടെ ശീതകാല ഇന്ധന അലവന്‍സ് വെട്ടിക്കുറച്ചതുപോലുള്ള കടുത്ത തീരുമാനങ്ങളും ജനങ്ങളെ ലേബര്‍ പാര്‍ട്ടിയില്‍നിന്ന് അകറ്റി.

4. നയപരമായ മലക്കംമറച്ചിലുകളും വ്യക്തതയില്ലായ്മയും

നയപരമായ കാര്യങ്ങളില്‍ സ്ഥിരതയില്ലാത്ത നേതാവെന്ന പ്രതിച്ഛായയാണ് സ്റ്റാര്‍മര്‍ക്കുണ്ടായിരുന്നത്. നികുതി നയങ്ങള്‍, ക്ഷേമപദ്ധതികള്‍ എന്നിവയില്‍ പലതവണ അദ്ദേഹമെടുത്ത തീരുമാനങ്ങള്‍ ജനവികാരം ഭയന്ന് മാറ്റേണ്ടി വന്നു. ഇത് അദ്ദേഹം ഒരു ദീര്‍ഘവീക്ഷണമില്ലാത്ത, വെറുമൊരു 'മാനേജര്‍' മാത്രമാണെന്ന വിമര്‍ശനത്തിന് ആക്കം കൂട്ടി.

5. പീറ്റര്‍ മാന്‍ഡല്‍സണ്‍ വിവാദം

സ്റ്റാര്‍മറുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് ഏറ്റവും വലിയ പ്രഹരമേല്‍പ്പിച്ച സംഭവമായിരുന്നു മുന്‍ ലേബര്‍ എംപി പീറ്റര്‍ മാന്‍ഡല്‍സണെ യുഎസിലെ യുകെ അംബാസഡറായി നിയമിച്ച തീരുമാനം. കുപ്രസിദ്ധ അമേരിക്കന്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി മാന്‍ഡല്‍സണുള്ള പഴയ ബന്ധങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹത്തെ പുറത്താക്കാന്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധിതനായി. ഈ അഴിമതിവിവാദം സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നതായിരുന്നു.

6. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള രാഷ്ട്രീയ ഭീഷണി

ലേബര്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍മാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് ലേബര്‍ എംപിമാരെ ഭയപ്പെടുത്തിയിരുന്നു. പാര്‍ട്ടിയുടെ ലിബറല്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ പരിസ്ഥിതി വാദികളായ ഗ്രീന്‍ പാര്‍ട്ടിയിലേക്കും കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നൈജല്‍ ഫരാജിന്റെ റിഫോം യുകെ പാര്‍ട്ടിയിലേക്കും ചേക്കേറി. സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ട്ടി തകരുമെന്ന എംപിമാരുടെ ഭയമാണ് ഒടുവില്‍ അദ്ദേഹത്തിന്റെ രാജി ചോദിച്ചു വാങ്ങുന്നതിലേക്ക് നയിച്ചത്.

ഒടുവിൽ രാജിവഴിയിൽ കെയര്‍ സ്റ്റാര്‍മറും, 10 വര്‍ഷത്തിനിടെ പടിയിറങ്ങിയത് 6 പ്രധാനമന്ത്രിമാര്‍; യുകെ രാഷ്ട്രീയപ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങള്‍
2 ലക്ഷത്തിലധികം യുദ്ധക്കുറ്റ കേസുകൾ,യുക്രെയ്ൻ ജനത നീതിക്കു പുറത്തോ? റഷ്യയ്ക്ക് സഹായകരമാവുന്ന അമേരിക്കൻ പിന്മാറ്റം

ബ്രെക്‌സിറ്റും തീരാത്ത ഭരണ അസ്ഥിരതയും

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ വോട്ട് ചെയ്ത ബ്രെക്‌സിറ്റ് റഫറണ്ടത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്റ്റാര്‍മറുടെ ഈ രാജിയെന്നത് മറ്റൊരു യാദൃശ്ചികതയാണ്. ബ്രെക്‌സിറ്റ് സൃഷ്ടിച്ച രാഷ്ട്രീയ അലയൊലികളാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുകെയിലെ ഭരണാധികാരികളുടെ കസേര തെറിപ്പിക്കുന്നത്. ഡേവിഡ് കാമറൂണ്‍, തെരേസ മേ, ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ ബ്രെക്‌സിറ്റ് വിവാദങ്ങളിലും സ്വന്തം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളിലും പെട്ടാണ് രാജി വെച്ചത്. സാമ്പത്തിക നയങ്ങളുടെ പരാജയം കാരണം വെറും 44 ദിവസം മാത്രം ഭരിച്ച ലിസ് ട്രസും തുടര്‍ന്ന് 20 മാസം മാത്രം ഭരണം നിലനിര്‍ത്തിയ ഋഷി സുനകും ഈ അസ്ഥിരതയുടെ ഇരകളായിരുന്നു. ആ പരമ്പരയിലേക്കാണ് ഇപ്പോള്‍ കെയര്‍ സ്റ്റാര്‍മറുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

സ്റ്റാര്‍മറുടെ രാജി പ്രഖ്യാപനത്തോടെ പുതിയ ലേബര്‍ പാര്‍ട്ടി നേതാവിനായുള്ള മത്സരത്തിന് വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പാര്‍ട്ടി ഇതിനായുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കുകയും സെപ്റ്റംബറോടെ പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുകയും ചെയ്യും. സാമ്പത്തിക തകര്‍ച്ചയും ഭരണപരമായ അസ്ഥിരതയും നേരിടുന്ന ബ്രിട്ടനെ ഈ പ്രതിസന്ധിയില്‍നിന്ന് കരകയറ്റുകയെന്ന വലിയ ദൗത്യമായിരിക്കും പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.

Summary

The United Kingdom is once again facing major political upheaval after Prime Minister Keir Starmer announced his resignation. Starmer is stepping down after serving just 23 months at the head of the Labour government.

In an emotional address outside 10 Downing Street, the Prime Minister said his decision was made in the best interests of the country he loves. He also confirmed that he would remain in office on an interim basis until a new leader is chosen.

The resignation opens a new chapter in British politics and is expected to trigger a leadership contest within the Labour Party, raising fresh questions about the future direction of the government.

Madism Digital
madismdigital.com