

അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന വലിയ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാജ്യത്തെ ഞെട്ടിച്ച് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ ഉത്തര്‍ പ്രദേശ് പൊലീസിന്റെ എസ്‌ഐടി അന്വേഷണവും പുരോഗമിക്കുന്നുണ്ട്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിക്കയറുമ്പോള്‍ ക്ഷേത്ര ട്രസ്റ്റില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കി വിവാദം അവസാനിപ്പിക്കുന്നു എന്നും ആക്ഷേപമുണ്ട്.
രാമക്ഷേത്രവും അയോധ്യയും വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും സ്വീകരിക്കുന്ന മൗനമാണ് പുതിയ ചര്‍ച്ചാവിഷയം. എന്നാല്‍ നേതൃത്വം സ്വീകരിക്കുന്ന തന്ത്രപരമായ മൗനം ഇതുമായി ബന്ധപ്പെട്ട ഉത്തവാദിത്തങ്ങളില്‍ നിന്നും ബിജെപി, ആര്‍എസ്എസ് തുടങ്ങിയ സംഘപരിവാര്‍ സംഘടനകളെ അകറ്റി നിര്‍ത്തില്ലെന്നാണ് വിലയിരുത്തല്‍. അതിന് കാരണങ്ങളും നിരവധിയാണ്.
അയോധ്യ എന്ന രാഷ്ട്രീയ ലക്ഷ്യം
ബിജെപിയുടെയും സംഘപരിവാറിന്റെയും വിശാലമായ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് അയോധ്യയിലെ രാമക്ഷേത്രം. 1992-ല്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ സ്ഥാനത്ത് പണിത രാമക്ഷേത്രം രാജ്യത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അടിത്തറ കൂടിയായിരുന്നു. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രി മോദി പലതവണ അവകാശപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന ഏതൊരു അഴിമതിയും ബിജെപിയുടെ കൂടി ഉത്തരവാദിത്തമായി മാറും. വിവാദം പ്രാദേശികമെന്നോ സ്വതന്ത്രമായ സമിതിയുടെ ഭരണപരമായ പരാജയമായും തള്ളിക്കളയാന്‍ കഴിയില്ല.
ക്ഷേത്ര ട്രസ്റ്റിലെ കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തം
രാമ ക്ഷേത്രത്തിന്റെ ഭരണവും ധന വിഷയത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്ക് കേന്ദ്ര സര്‍ക്കാരിന് തന്നെയായിരുന്നു. കമ്മിറ്റിയിലെ 15 പേരില്‍ 12 പേരെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. 2020 ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ മോദി ട്രസ്റ്റ് രൂപീകരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടികള്‍ ട്രസ്റ്റും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
ചമ്പത് റായ് - മോദി ബന്ധം
ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങളില്‍ ധാര്‍മ്മികതയുടെ പേരില്‍ രാജിവച്ച ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അടുത്ത ബന്ധമാണ് മറ്റൊരു ഉത്തരവാദിത്തം. ആര്‍എസ്എസ് പ്രവര്‍ത്തനം മുതല്‍ തുടങ്ങുന്നതാണ് ഈ ബന്ധം. വിശ്വഹിന്ദു പരിഷത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. തട്ടിപ്പില്‍ ചമ്പത്ത് റായിയുടെ ഡ്രൈവറുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപിടികള്‍ തട്ടിപ്പിന്റെ കണ്ണികള്‍ അദ്ദേഹത്തിലേത്ത് നീട്ടുന്നതാണ്.
നഷ്ടമായത് സാധാരണക്കാരുടെ പണം, ഉത്തരവാദിത്തം ധാര്‍മ്മിക ബാധ്യത
ക്ഷേത്രവുമായി ബന്ധപ്പെട്ട തട്ടിപ്പ് സാധാരണ ഭക്തരില്‍ നിന്നുള്ള സംഭാവനകളെയും വഴിപാടുകളുമായും ബന്ധപ്പെട്ടതാണെന്നതാണ് മറ്റൊരു പ്രധാന വിഷയം. എന്നാല്‍ ഉണ്ടായത് നിസ്സാരമായ മോഷണമല്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. തീവണ്ടികള്‍ വഴി കര്‍ണാടകയിലേക്ക് ഭാരമേറിയ ലോഹങ്ങള്‍ കടത്താന്‍ 200 വരെ ഹാന്‍ഡ്ലര്‍മാര്‍ ഉള്‍പ്പെട്ട വിപുലമായ റാക്കറ്റ് പോലും പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ആരോപിക്കപ്പെടുന്നത്.
മോദിയുടെ മൗനം
ബിജെപി അഴിമതിയെ സംരക്ഷിക്കുകയും രാഷ്ട്രീയ നേട്ടത്തിനായി വിശ്വാസം ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി എന്നിവരാണ് വിഷയം പ്രധാനമായും ഏറ്റെടുത്തിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം കുറ്റകരമാണെന്നാണ് പ്രതിപക്ഷ വാദം. ഹിന്ദു താല്‍പ്പര്യങ്ങളുടെയും പുണ്യസ്ഥലങ്ങളുടെയും സംരക്ഷകന്‍ എന്ന നിലയില്‍ ആണ് മോദി പ്രധാനമായും തിരഞ്ഞെടുപ്പുകളില്‍ ചിത്രീകരിക്കപ്പെട്ടത്. ഇവിടെയാണ് മോദിയുടെ പ്രതിച്ഛായ മങ്ങുന്നത്.
ജനവികാരം
അയോധ്യ രാമക്ഷേത്ര തട്ടിപ്പ് വിവാദം ബിജെപിയുടെ ഏറ്റവും വിശ്വസ്തരായ വോട്ടമാരെ പോലും അസംതൃപ്തരാക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സി വോട്ടര്‍ നടത്തിയ സര്‍വേകള്‍ പ്രകാരം 53.7% എന്‍ഡിഎ വോട്ടര്‍മാരും മോഷണം തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് കരുതുന്നവരാണ്. ആഴത്തിലുള്ള മത വഞ്ചനയായിട്ടാണ് വലിയൊരു വിഭാഗം ഇതിനെ കാണുന്നത്.
The alleged financial irregularities linked to the Ram Temple in Ayodhya continue to draw national attention, with a Special Investigation Team (SIT) of the Uttar Pradesh Police probing the matter. As fresh details emerge, questions are being raised over whether the controversy is being confined to the temple trust alone. The silence of Prime Minister Narendra Modi and the BJP amid the developments has also become a subject of political debate, with critics arguing that the issue has wider implications for organisations associated with the Ram Temple movement.