യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ന് ഡീല്‍ എന്ന് ട്രംപ്; യുഎസ് വാക്കുപാലിക്കുന്നില്ലെന്ന് ഇറാന്‍; അവസാന നിമിഷം കല്ലുകടി?

ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം സാഹചര്യങ്ങളുടെ സ്ഥിതി മാറ്റുമോന്ന ആശങ്കയും ശക്തമാക്കുന്നു
യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ന് ഡീല്‍ എന്ന് ട്രംപ്;  യുഎസ് വാക്കുപാലിക്കുന്നില്ലെന്ന് ഇറാന്‍;  അവസാന നിമിഷം കല്ലുകടി?
Published on

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്‍ - യുഎസ് കരാറില്‍ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായിയുള്ള കരാര്‍ ഇന്ന് അന്തിമമാകും എന്നാണ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഞായറാഴ്ച ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. കരാര്‍ ഒപ്പുവച്ചാല്‍ ഉടനടി ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറക്കുമെന്നും ട്രംപ് പറയുന്നു.

എന്നാല്‍, ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം സാഹചര്യങ്ങളുടെ സ്ഥിതി മാറ്റുമോന്ന ആശങ്കയും ശക്തമാക്കുന്നു. വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ആക്രമണം എന്നായിരുന്നു ഇതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസിന്റെ വിശദീകരണം. വടക്കന്‍ ഇസ്രയേലിനുനേര്‍ക്ക് ഹിസ്ബുള്ള മൂന്നു മിസൈലുകള്‍ വിക്ഷേപിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നു. ഇതു വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും അവര്‍ പറഞ്ഞു. ഷോമേറ, ശ്ലോമി കമ്യൂണിറ്റികള്‍ക്ക് സമീപത്തായാണ് മിസൈലുകള്‍ വീണതെന്നും ഇസ്രയേല്‍ പറയുന്നു.

യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ന് ഡീല്‍ എന്ന് ട്രംപ്;  യുഎസ് വാക്കുപാലിക്കുന്നില്ലെന്ന് ഇറാന്‍;  അവസാന നിമിഷം കല്ലുകടി?
19 ദിവസത്തെ ഷൂട്ടിംഗ്, കുറഞ്ഞ ബഡ്ജറ്റ്; എഐ വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ കുതിച്ച് 'സ്റ്റോപ്പ്! ദാറ്റ്! ട്രെയിന്‍!'

ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം അമേരിക്കയ്ക്ക് വാക്കുപാലിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ തെളിവാണെന്നാണ് ഇസ്രയേലിന്റെ നിലപാട്. ലോകം സമാധാനം പ്രതീക്ഷിക്കുമ്പോള്‍ ഇസ്രയേല്‍ നീക്കം യുദ്ധം അവസാനിപ്പിക്കതില്‍ തുരങ്കം വയ്ക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക.

എന്നാല്‍, സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറിലേക്ക് ചര്‍ച്ചകള്‍ അടുക്കുന്നു എന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍. കരാറില്‍ അന്തിമ ചര്‍ച്ചകള്‍ക്കായി ഖത്തറിലെ മധ്യസ്ഥര്‍ ഞായറാഴ്ച ടെഹ്റാനിലെത്തിയതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് മുതല്‍ എണ്ണ ഉപരോധ ഇളവ്, മരവിപ്പിച്ച ആസ്തി തിരികെ നല്‍കല്‍, ആണവ പരിപാടിക്ക് പരിധി എന്നിവ ധാരണാപത്രത്തിന്റെ അന്തിമ കരടില്‍ ഉണ്ടെന്നാണ് സൂചന. ഇരു രാജ്യങ്ങളും ഈ വിഷയങ്ങളില്‍ ധാരണയിലെത്തിയാല്‍ 60 ദിവസത്തിനുള്ളില്‍ അന്തിമ കരാര്‍ ചര്‍ച്ച ചെയ്യുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ന് ഡീല്‍ എന്ന് ട്രംപ്;  യുഎസ് വാക്കുപാലിക്കുന്നില്ലെന്ന് ഇറാന്‍;  അവസാന നിമിഷം കല്ലുകടി?
ഇറാൻ യുദ്ധത്തിൽ നിലനിൽപ്പ് നോക്കി അമേരിക്ക, ഇസ്രേയലിൽ കനക്കുന്ന പ്രതിഷേധം; ഒറ്റപ്പെട്ട് നെതന്യാഹു, രാഷ്ട്രീയ ഭാവിയുടെ അന്ത്യമോ?

അമേരിക്കയും ഇറാനും തമ്മില്‍ 24 മണിക്കൂറിനുള്ളില്‍ അന്തിമ കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും നേരത്തെ സൂചന നല്‍കിയിരുന്നു. അതിനിടെ ഇറാനും യുഎസും ധാരണയിലെത്തിയാല്‍ കരാര്‍ ഒപ്പിടുന്നതിന് ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്ന് സ്വിറ്റ്സര്‍ലന്‍ഡ് അറിയിച്ചു. ഇരുരാജ്യങ്ങളുമായും അടുത്ത് പ്രവര്‍ത്തിക്കുകയാണെന്നും സ്വിറ്റ്സര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതിനിടെ, യുഎസും ഇറാനും കരാറിലേക്ക് വളരെയധികം അടുത്തെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കരാറിന്റെ വിശദാംശങ്ങള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. കരാര്‍ അന്തിമമാകുന്നതുവരെ ഉള്ളടക്കം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അരാഗ്ചി പറഞ്ഞു.

Summary

Uncertainty continues over the proposed Iran-US agreement aimed at ending tensions in West Asia. US President Donald Trump has expressed confidence that the deal with Iran could be finalized soon, claiming that an agreement to end the conflict may be signed on Sunday. Trump also stated that if the deal is signed, the strategically vital Strait of Hormuz would be immediately reopened for all maritime traffic. However, there has been no official confirmation from Iran regarding the finalization of such an agreement.

Madism Digital
madismdigital.com