

ഇറാന്‍ കേന്ദ്രീകരിച്ച് പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി രാജ്യങ്ങള്‍ സൈനിക സഹകരണം ശക്തമാക്കുന്നു. സൗദി നഗരമായ മക്കയില്‍ നടന്ന പ്രതിരോധ ഉച്ചകോടിയില്‍ ആണ് ത്രികക്ഷി കരാര്‍ ഒപ്പുവച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരാണ് സംയുക്ത പ്രതിരോധ ഉച്ചകോടിയില്‍ പങ്കെടുത്തത്.
സാഹോദര്യത്തിലും ഇസ്ലാമിക ഐക്യദാര്‍ഢ്യത്തിലും നിലനില്‍ക്കുന്ന ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ കരാര്‍ എന്നാണ് പാകിസ്ഥാന്‍ വിഷയത്തില്‍ നടത്തിയ പ്രതികരണം. മൂന്ന് രാജ്യങ്ങള്‍ക്കിടയിലുള്ള ദീര്‍ഘകാല ചരിത്രപരമായ ബന്ധങ്ങളാണ് ഈ കരാറിന്റെ മുഖമുദ്രയെന്നും പാകിസ്ഥാന്‍ വിശദീകരിക്കുന്നു. അംഗരാജ്യങ്ങള്‍ക്ക് എതിരായ ഏതൊരു ആക്രമണങ്ങളെയും കൂട്ടായി പ്രതിരോധിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം. മൂന്ന് രാജ്യങ്ങളില്‍ ഒന്നിന് എതിരായ ആക്രമണത്തെ തങ്ങള്‍ക്ക് എതിരായ ആക്രമണമായി കണക്കാക്കി പ്രതിരോധിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇറാനും അതിന്റെ പ്രാദേശിക സഖ്യകക്ഷികളും ഇസ്രയേല്‍ യുഎസ് രാജ്യങ്ങള്‍ മറുവശത്തും അണിനിരക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് എതിരെ ഉള്‍പ്പെടെ ആക്രമണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് കരാര്‍ എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കരാര്‍ പൂര്‍ണ്ണമായും പ്രതിരോധാത്മകമാണെന്നും ഒരു പ്രത്യേക രാജ്യത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കുന്നു.
അതേസമയം, പശ്ചിമേഷ്യന്‍ മേഖലയില്‍ അനിശ്ചിതത്വം വര്‍ധിച്ച കാലത്ത് ത്രികക്ഷി കരാറിന് ഭൗമരാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മുസ്ലീം ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മൂന്ന് രാജ്യങ്ങള്‍ ഒന്നിക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം. കരാര്‍ ശക്തമായ സഹകരണത്തിന് വഴി തുറന്നാല്‍ മൂന്ന് രാജ്യങ്ങളുടെയും കൂട്ടായ നയതന്ത്ര, പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും, പ്രാദേശികമായ സുരക്ഷാ സഹകരണത്തിന് കരുത്ത് പകരാനും ഇതിന് സാധിക്കുമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.
നാറ്റോ സൈനിക സഖ്യത്തില്‍ യുഎസ് കഴിഞ്ഞാല്‍ രണ്ടാമത്തെ സൈനിക ശക്തിയാണ് തുര്‍ക്കി. ആണവായുധങ്ങളുള്ള ഏക മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് പാകിസ്ഥാന്‍. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരില്‍ ഒന്നും ഇസ്ലാമിലെ പുണ്യസ്ഥലങ്ങളുടെ സംരക്ഷകനുമാണ് സൗദി അറേബ്യ. ഇത്തരത്തില്‍ ഭൗമ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സഖ്യത്തിന് കഴിയുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കരാറിനെ നീരീക്ഷിച്ച് ഇന്ത്യയും
ത്രികക്ഷി കരാറിനെ ഇന്ത്യ നീരീക്ഷിച്ച് വരികയാണെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രതികരണം. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്നാണ് പ്രതിരോധ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നല്‍കുന്ന പ്രതികരണം. കരാറിലുടെ പാകിസ്ഥാന്റെ സൈനിക ശക്തി വര്‍ധിക്കുന്നതിന് സഹായിക്കും. പാകിസ്ഥാന്‍ നാവികസേനയുടെ ശേഷി വര്‍ധിച്ചാല്‍ അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ഇന്ത്യ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിവരും. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ നയതന്ത്ര സമ്മര്‍ദം ശക്തമാകാനും ഇടയുണ്ട്.
Pakistan, Saudi Arabia, and Turkey have signed a trilateral defence cooperation agreement amid rising tensions in West Asia centred on Iran. The agreement was signed during a defence summit held in Mecca, attended by Saudi Crown Prince Mohammed bin Salman, Turkish President Recep Tayyip Erdoğan, and Pakistani Prime Minister Shehbaz Sharif. The pact aims to strengthen military cooperation and strategic coordination among the three countries as regional security concerns continue to grow.