10 വര്‍ഷത്തിനിടെ മൂന്ന് വലിയ അപകടങ്ങള്‍, 42 മരണം, വ്യോമസേനയുടെ 'വിശ്വസ്തന്‍'; എന്താണ് സോവിയറ്റ് നിര്‍മ്മിത എഎന്‍-32 വിമാനങ്ങള്‍

1999-ല്‍ പാകിസ്താനുമായുള്ള കാര്‍ഗില്‍ യുദ്ധത്തിലും തുടര്‍ന്ന് 2001 ലെ ഓപ്പറേഷന്‍ പരാക്രമിലും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സൈനികരെയും ചരക്കുകളെയും എത്തിക്കുന്നതില്‍ ഈ വിമാനം നിര്‍ണായക പങ്ക് വഹിച്ചു.
10 വര്‍ഷത്തിനിടെ മൂന്ന് വലിയ അപകടങ്ങള്‍, 42 മരണം, വ്യോമസേനയുടെ 'വിശ്വസ്തന്‍'; എന്താണ് സോവിയറ്റ് നിര്‍മ്മിത എഎന്‍-32 വിമാനങ്ങള്‍
Published on

അസമിലെ ജോര്‍ഹട്ടില്‍ ലാന്‍ഡിംഗിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ സൈനിക വിമാനമായ ആന്റൊനോവ് എഎന്‍-32 (Antonov AN-32) തകര്‍ന്നുവീണ് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ദാരുണമായ സംഭവം കഴിഞ്ഞദിവസം ഉണ്ടായി. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റ് നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എഎന്‍-32 വിമാനം ഉള്‍പ്പെടുന്ന മൂന്നാമത്തെ വലിയ അപകടമാണിത്.

1984-ല്‍ അന്നത്തെ സോവിയറ്റ് യൂണിയനില്‍ നിന്ന് വാങ്ങിയ എഎന്‍-32 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു 'വര്‍ക്ക്ഹോഴ്‌സ്' (വിശ്വസ്ത സേവകന്‍) ആയാണ് പ്രവര്‍ത്തിച്ചുവരുന്നത്. 2016-ന് ശേഷം ഈ വിമാനങ്ങള്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് അപകടങ്ങളിലായി 42 വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

എന്താണ് എഎന്‍-32 വിമാനങ്ങള്‍?

രണ്ട് എഞ്ചിനുകളുള്ള ഒരു ടര്‍ബോപ്രോപ്പ് (twin-engine turboprop) വിമാനമാണ് എഎന്‍-32. വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത് മുതല്‍ ഇതൊരു തന്ത്രപ്രധാന ഗതാഗത വിമാനമായാണ് ഉപയോഗിച്ചുവരുന്നത്. മണിക്കൂറില്‍ പരമാവധി 530 കിലോമീറ്റര്‍ വേഗതയില്‍ 27 ടണ്‍ ഭാരം വരെ വഹിക്കാന്‍ ഈ വിമാനത്തിന് കഴിയും. ഇതിന് 6.7 ടണ്‍ ചരക്കുകളോ അല്ലെങ്കില്‍ 50 യാത്രക്കാരെയോ വഹിക്കാനും വ്യത്യസ്ത ഭൂപ്രകൃതികളില്‍ സഞ്ചരിക്കാനും ഈ വിമാനങ്ങള്‍ക്ക് കഴിയും.

കുറഞ്ഞതും ഇടത്തരവുമായ ദൂര പരിധികള്‍ മറികടക്കാന്‍ ശേഷിയുള്ള ഈ വിമാനത്തിന്, ചുരുങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള വ്യോമതാവളങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ കഴിയും. ഇത് യുദ്ധസമയങ്ങളില്‍, പ്രത്യേകിച്ച് സൈനികരെയും യുദ്ധസാമഗ്രികളെയും വിന്യസിക്കുന്നതിലും പരിമിതമായ തോതില്‍ ബോംബാക്രമണം നടത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കാന്‍ വിമാനത്തെ പ്രാപ്തമാക്കുന്നു. പാരാട്രൂപ്പിംഗ് (പാരഷൂട്ട് വഴിയുള്ള സൈനിക വിന്യാസം) പ്രവര്‍ത്തനങ്ങള്‍ക്കും ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. 1999-ല്‍ പാകിസ്താനുമായുള്ള കാര്‍ഗില്‍ യുദ്ധത്തിലും തുടര്‍ന്ന് 2001 ലെ ഓപ്പറേഷന്‍ പരാക്രമിലും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സൈനികരെയും ചരക്കുകളെയും എത്തിക്കുന്നതില്‍ ഈ വിമാനം നിര്‍ണായക പങ്ക് വഹിച്ചു.

10 വര്‍ഷത്തിനിടെ മൂന്ന് വലിയ അപകടങ്ങള്‍, 42 മരണം, വ്യോമസേനയുടെ 'വിശ്വസ്തന്‍'; എന്താണ് സോവിയറ്റ് നിര്‍മ്മിത എഎന്‍-32 വിമാനങ്ങള്‍
യുഎസ്-ഇറാന്‍ സമാധാന കരാര്‍ ഇന്ന്?; പ്രഖ്യാപിച്ച് ട്രംപും പാകിസ്താനും, തിരുത്തി ഇറാന്‍

നവീകരണ പദ്ധതി

2009-ല്‍ ഒരു എഎന്‍-32 വിമാനം തകര്‍ന്നതിന് ശേഷം, വ്യോമസേനയുടെ കൈവശമുള്ള 105 വിമാനങ്ങളില്‍ ഭൂരിഭാഗവും നവീകരിക്കുന്നതിനായി ഇന്ത്യ-യുക്രെയ്ന്‍ കമ്പനിയായ ആന്റൊനോവുമായി 400 ദശലക്ഷം ഡോളറിന്റെ കരാര്‍ ഒപ്പിട്ടു. വിമാനത്തിന്റെ എയര്‍ഫ്രെയിമുകളും ടര്‍ബോപ്രോപ്പ് എഞ്ചിനുകളും ഓവര്‍ഹോള്‍ ചെയ്യുന്നതിനൊപ്പം വിപുലമായ ഏവിയോണിക്‌സ്, നാവിഗേഷന്‍, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഘടിപ്പിക്കുന്നതും ഈ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍, 2014-ല്‍ ക്രിമിയ പ്രദേശം റഷ്യ ഔദ്യോഗികമായി പിടിച്ചെടുത്തതോടെ ഈ പദ്ധതി തടസ്സപ്പെട്ടു. തുടര്‍ന്ന്, വിമാനങ്ങളിലെ റഷ്യന്‍ നിര്‍മിത സംവിധാനങ്ങള്‍ക്ക് പകരമായി യുക്രെയ്ന്‍ ചില സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുകായും നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ധാരണയിലെത്തുകയും ചെയ്തു. യുക്രെയ്‌നില്‍ നിന്ന് കൈമാറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കാണ്‍പൂരിലെ വ്യോമസേനയുടെ ബേസ് റിപ്പയര്‍ ഡിപ്പോയിലാണ് നിലവില്‍ ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിമാനങ്ങളില്‍ പകുതിയോളം യുക്രെയ്‌നില്‍ വെച്ച് നവീകരിച്ചിരുന്നു. 38 എണ്ണം കാണ്‍പൂരിലെ ഡിപ്പോയിലുമാണ്.

അപകടങ്ങളുടെ ചരിത്രം

ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും വിശ്വസനീയമായ ഗതാഗത വിമാനങ്ങളിലൊന്നായാണ് എഎന്‍-32 നെ കണക്കാക്കുന്നത്. എങ്കിലും, ജോര്‍ഹട്ടില്‍ ഉണ്ടായ അപകടം 2016-ന് ശേഷം ഈ വിമാനം ഉള്‍പ്പെടുന്ന മൂന്നാമത്തെ വലിയ അപകടമാണ്. 2016 ജൂലൈ 22-ന് ചെന്നൈയിലെ താംബരം എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് പറക്കുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് ഒരു എഎന്‍-32 വിമാനം കാണാതായി. വിമാനങ്ങള്‍, ഉപഗ്രഹങ്ങള്‍, അന്തര്‍വാഹിനികള്‍ എന്നിവ ഉപയോഗിച്ചുള്ള ഇന്ത്യയിലെ എക്കാലത്തെയും വലിയ തിരച്ചില്‍ ദൗത്യം നടത്തിയെങ്കിലും വിമാനം കണ്ടെത്താനായില്ല. ഒടുവില്‍ ആ വര്‍ഷം സെപ്റ്റംബറില്‍ തിരച്ചില്‍ അവസാനിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 29 പേര്‍ കൊല്ലപ്പെട്ടായി കണക്കാക്കുകയും ചെയ്തു.

10 വര്‍ഷത്തിനിടെ മൂന്ന് വലിയ അപകടങ്ങള്‍, 42 മരണം, വ്യോമസേനയുടെ 'വിശ്വസ്തന്‍'; എന്താണ് സോവിയറ്റ് നിര്‍മ്മിത എഎന്‍-32 വിമാനങ്ങള്‍
ഇതൊരു ഒന്നൊന്നര പൊളിയാകും! ലോകകപ്പ് വേദിയിൽ ഷക്കീറയ്ക്കൊപ്പം ചുവടുവെക്കാൻ ഗെറ്റോ കിഡ്സും

2019 ജൂണ്‍ മൂന്നിന് ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിലുള്ള മെചുകയിലേക്ക് പോവുകയായിരുന്ന എഎന്‍-32 വിമാനം മലയോര മേഖലയില്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 13 പേരും കൊല്ലപ്പെട്ടു. വിമാനം കാണാതായി ഒരു ആഴ്ചയ്ക്ക് ശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2009 ജൂണ്‍ 10-ന് അരുണാചല്‍ പ്രദേശില്‍ ഇതേ സ്ഥലത്തിന് സമീപം വ്യോമസേനയുടെ മറ്റൊരു എഎന്‍-32 വിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 13 പേരും കൊല്ലപ്പെട്ടിരുന്നു.

Summary

Five Indian Air Force personnel were killed and the co-pilot injured after an Antonov AN-32 military transport aircraft crashed while attempting to land in Jorhat, Assam. The accident marks the third major AN-32 crash involving the Indian Air Force in the past decade.

Madism Digital
madismdigital.com