'ബഹിരാകാശത്തും അമേരിക്കയ്ക്ക് ആയുധങ്ങളുണ്ട്' വെളിപ്പെടുത്തലുമായി യുഎസ്

ശത്രുക്കളില്‍ നിന്ന് അമേരിക്കന്‍ സേനയെ സംരക്ഷിക്കുന്നതിന് 'ഓണ്‍-ഓര്‍ബിറ്റ്' ആയുധം ആവശ്യമാണെന്നാണ് യുഎസ് വ്യോമസേന സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍
'ബഹിരാകാശത്തും 
അമേരിക്കയ്ക്ക് 
ആയുധങ്ങളുണ്ട്' വെളിപ്പെടുത്തലുമായി യുഎസ്
Published on

ആയുധ കിടമത്സരം കടുക്കുന്ന ആധുനിക ലോകത്ത് ആശങ്കയുണര്‍ത്തുന്ന വെളിപ്പെടുത്തലുമായി അമേരിക്ക. കര, നാവിക, വ്യോമ മേഖലകള്‍ക്കപ്പുറം ബഹിരാകാശവും ആയുധീകരിക്കപ്പെട്ടെന്ന കാലങ്ങളായുള്ള ആശങ്ക, പുതിയ കാലത്തും വർധിപ്പിക്കുകയാണ് അമേരിക്ക. ബഹിരാകാശത്ത്, ഓണ്‍ - ഓര്‍ബിറ്റ് ആയുധം വിന്യസിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. തിങ്കളാഴ്ച നടന്ന വ്യോമ, ബഹിരാകാശ, സൈബര്‍ കോണ്‍ഫറന്‍സില്‍ യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയിന്‍ക് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

'ബഹിരാകാശത്തും 
അമേരിക്കയ്ക്ക് 
ആയുധങ്ങളുണ്ട്' വെളിപ്പെടുത്തലുമായി യുഎസ്
ബഹിരാകാശത്തും മാലിന്യക്കൂമ്പാരം: ചന്ദ്രനിലടക്കം മില്യൺ കണക്കിന് 'ചപ്പും ചവറും', പഴി സ്പേസ് എക്‌സിന്!

ശത്രുക്കളില്‍ നിന്ന് അമേരിക്കന്‍ സേനയെ സംരക്ഷിക്കുന്നതിന് 'ഓണ്‍-ഓര്‍ബിറ്റ്' ആയുധം ആവശ്യമാണെന്നാണ് യുഎസ് വ്യോമസേന സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ അധികൃതരുടെ വെളിപ്പെടുത്തല്‍ ചൈനയ്ക്കും റഷ്യയ്ക്കും അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണെന്നാണ് വിലയിരുത്തല്‍. ലോകത്ത് യുദ്ധ ഭീതി വര്‍ധിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ പക്ഷേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ് തയ്യാറായിട്ടില്ല. ആയുധത്തിന്റെ പരിധി, എപ്പോള്‍ ഭ്രമണപഥത്തില്‍ എത്തിച്ചു തുടങ്ങിയ വിവരങ്ങള്‍ അവ്യക്തമായി തുടരുകയാണ്.

ബഹിരാകാശത്തെ ആയുധ സാന്നിധ്യത്തെ കുറിച്ച് നേരത്തെ തന്നെ യുഎസ് അധികൃതര്‍ സൂചനല്‍കിയിരുന്നു. ഒരു സംഘര്‍ഷം ഉണ്ടായാല്‍ യുഎസ് ഉപഗ്രഹങ്ങളെ ആക്രമിക്കാനും തകര്‍ക്കാനുമുള്ള വഴികള്‍ വികസിപ്പിക്കുന്ന റഷ്യന്‍, ചൈനീസ് പദ്ധതികളെ പ്രതിരോധിക്കാന്‍ വഴികള്‍ ആലോചിക്കുന്നു എന്നായിരുന്നു പ്രതികരണങ്ങള്‍ ബഹിരാകാശത്ത് സൈനിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നുമായിരുന്നു സൈനിക വൃത്തങ്ങള്‍ പറയുന്നത്.

'ബഹിരാകാശത്തും 
അമേരിക്കയ്ക്ക് 
ആയുധങ്ങളുണ്ട്' വെളിപ്പെടുത്തലുമായി യുഎസ്
ഭൂമിക്ക് പുറത്ത് എവിടെ താമസിക്കും? ശുഭാംശു ശുക്ലയ്ക്ക് ഉത്തരമുണ്ട്, ബഹിരാകാശത്തും 'ഭീം' പദ്ധതി

യുഎസ് വ്യോമസേന സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച ചൈന യുഎസ് നടപടി ബഹിരാകാശത്തെ ആയുധ മത്സരത്തിന് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 'യുഎസ് തങ്ങളുടെ സൈനിക ശേഷി വികസിപ്പിക്കുന്നതും ബഹിരാകാശത്ത് യുദ്ധത്തിന് തയ്യാറെടുക്കുന്നതും നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,' എന്ന് വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്ത് ബഹിരാകാശ ഗവേഷണങ്ങളോളം പഴക്കമുള്ള ചര്‍ച്ചകളായ ബഹിരാകാശ സൈനിക വത്കരണം വീണ്ടും ചൂടുപിടിപ്പിക്കുകയാണ് യുഎസ് വ്യോമ സേന സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. 1957-ല്‍ സ്പുട്‌നിക് ഭ്രമണപഥത്തിലെത്തിയതിന് പിന്നാവെ അമേരിക്കയും യുഎസ്എസ് ആറും ഉപഗ്രഹങ്ങളെ ആയുധമാക്കാനും നശിപ്പിക്കാനുമുള്ള വഴികള്‍ പര്യവേക്ഷണം ചെയ്തു തുടങ്ങിയിരുന്നു. ബഹിരാകാശത്തെ ആണവായുധങ്ങളെക്കുറിച്ചായിരുന്നു വലിയ ആശങ്ക. 1967-ല്‍ ബഹിരാകാശ ഉടമ്പടി പ്രകാരം ഭ്രമണപഥത്തില്‍ കൂട്ട നശീകരണ ആയുധങ്ങള്‍ വിന്യസിക്കുന്നത് തടയപ്പെട്ടു.

ഇതിന് ശേഷമാണ് യുഎസ്, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ ആഗോള ശക്തികള്‍ ബഹിരാകാശ ഗവേഷണം ശക്തമാക്കിയത്. സൈനിക ആശയവിനിമയം, നിരീക്ഷണം, നാവിഗേഷന്‍ സൗകര്യങ്ങള്‍ എന്നിവ സ്വന്തം നിലയില്‍ സാധ്യമാക്കി. സൈനിക ആധുനികവല്‍ക്കരണ തന്ത്രത്തിന്റെ ഭാഗമായി ചൈന 'ബഹിരാകാശ, പ്രതിരോധ ശേഷികള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു എന്നാണ് യുഎസ് ഉന്നയിക്കുന്ന ആക്ഷേപം. റഷ്യ 'ബഹിരാകാശത്തെ ഒരു യുദ്ധമേഖലയായി കാണുന്ന സാഹചര്യത്തില്‍ ഭാവിയിലെ സംഘര്‍ഷങ്ങളില്‍ ബഹിരാകാശ മേധാവിത്വം നിര്‍ണായക ഘടകമാകുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍ എന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Summary

The United States has weapons deployed in space, the US Space Force said in the first-ever acknowledgement of possessing such offensive capabilities. US Air Force Secretary Troy Meink said the "on-orbit" weapon was necessary to safeguard American forces against hostile enemies

Madism Digital
madismdigital.com