'വന്ദേമാതരം', വി ഡി സതീശൻ സർക്കാരിന്റെ വിസ്മയകരമായ വിധേയത്വം

ഭരണഘടനാ ഭേദഗതികളിലൂടെ ഹൈന്ദവമായതിനെയെല്ലാം ദേശീയതയാക്കുക എന്ന അജണ്ടയാണ് സംഘ പരിവാറിനുള്ളത്
'വന്ദേമാതരം', വി ഡി സതീശൻ സർക്കാരിന്റെ വിസ്മയകരമായ വിധേയത്വം
Published on

ഭരണഘടനയുടെ ആവിർഭാവകാലത്തെ മതേതര ജനാധിപത്യ വീക്ഷണങ്ങളെ തന്നെ നിഷേധിക്കുന്ന ഭരണഘടനാ ഭേദഗതികളിലൂടെ ഹൈന്ദവമായതിനെയെല്ലാം ദേശീയതയാക്കുക എന്ന അജണ്ടയാണ് സംഘ പരിവാറിനുള്ളത്. ഇന്ത്യയെന്ന ബഹുസ്വരതയുടേതായ ആശയത്തെ തന്നെ നിഷേധിക്കുന്ന ഹിന്ദുത്വമെന്ന ഏകാത്മതക്ക് വേണ്ടിയാണവർ തങ്ങളുടെ ശാഖകളിൽ ആലപിക്കുന്ന ഗണഗീതങ്ങൾക്ക് സമാനമായ വന്ദേ മാതരത്തിലെ വരികൾ പാടണമെന്ന് നിർബന്ധം പിടിച്ചു കൊണ്ടിരിക്കുന്നത്. അതിന് വഴങ്ങി കൊടുക്കുന്ന വിഡി സതീശൻ സർക്കാരിന്റെ വിസ്മയകരമായ വിധേയത്വമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്.

വന്ദേമാതരം എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ആലപിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഹിന്ദുത്വ അജണ്ടയിൽ നിന്നുള്ള തീരുമാനം ശിരസാ വഹിക്കുന്നതാണ് നെഹറുവിയൻ ലെഫ്റ്റെന്ന് സ്വയം നടിക്കുന്ന വിഡി സതീശൻ സർക്കാറിന്റെ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ്. സ്വാതന്ത്ര്യ ദിന ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് ഉത്തരവ്.

'വന്ദേമാതരം', വി ഡി സതീശൻ സർക്കാരിന്റെ വിസ്മയകരമായ വിധേയത്വം
മുത്തങ്ങയിലെ വംശീയ വിചാരണ!

വന്ദേമാതരത്തിലെ ഹൈന്ദവ ദേവതകളെ സ്തുതിക്കുന്നവരികളെ ഒഴിവാക്കി കൊണ്ടേ ഒരു ദേശീയ ഗീതമെന്ന നിലയിൽ അത് സ്വീകരിക്കാനാവൂ എന്ന ഉറച്ച നിലപാട് സ്വീകരിച്ചവരാണ് ഗാന്ധിയും നെഹറുവുമടക്കമുള്ള രാഷ്ട്ര നേതാക്കൾ. ഇന്ത്യയുടെ ബഹുസംസ്കൃതിക്കും വ്യത്യസ്ത വിശ്വാസി സമൂഹങ്ങളുമുള്ള ഒരു രാജ്യത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനും നിരക്കുന്നതാവണം ദേശീയ ഗീതമെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.

1937 ൽ ഗാന്ധിജി കൂടി പങ്കെടുത്ത കോൺഗ്രസിന്റെ പ്രവർത്തക സമിതിയോഗത്തിലാണ് വന്ദേമാതരത്തിലെ ഹൈന്ദവ ദേവതകളെ സ്തുതിക്കുന്ന ഭാഗങ്ങളൊഴിവാക്കികോൺഗ്രസിന്റെ ഗീതമായി സ്വീകരിക്കാൻ തീരുമാനിച്ചത്. നെഹറുവിന്റെ അധ്യക്ഷതയിൽ ചേർന്നവർക്കിങ് കമ്മിറ്റി യോഗത്തിൽ മറ്റിതര മതസ്ഥർക്ക് വൈകാരികമായി പ്രശ്നമാവുന്ന വരികൾ ഒഴിവാക്കണമെന്ന പ്രമേയം അവതരിപ്പിച്ചത് സർദാർ പട്ടേലായിരുന്നു.

'വന്ദേമാതരം', വി ഡി സതീശൻ സർക്കാരിന്റെ വിസ്മയകരമായ വിധേയത്വം
ദേശരാഷ്ട്രങ്ങളും ഹിന്ദുത്വയുടെ ദേശീയതാ വിശകലനങ്ങളും

ഹൈന്ദവ ദേവതകളെ സ്തുതിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് ഭരണഘടനാ നിർമ്മാണ സഭയും വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ചത്. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയിൽ നിന്നുള്ള വന്ദേ മാതരം നിർബന്ധമാക്കുന്ന തീരുമാനത്തെ ദേശീയ തലത്തിൽ കോൺഗ്രസ് എതിർക്കുമ്പോഴാണ് സംസ്ഥാന സർക്കാർ വിമർശന രഹിതമായി അത് നടപ്പാക്കുന്നത്.

Summary

The statement criticises the Kerala government's decision to mandate the full rendition of Vande Mataram during Independence Day celebrations. It argues that the directive reflects what the speaker describes as the Sangh Parivar's broader Hindutva agenda of redefining Indian nationalism through religious identity. The statement also accuses Chief Minister V. D. Satheesan's government of complying with this agenda and questions the government's decision to implement the Centre's directive through an order issued by the Chief Secretary.

Madism Digital
madismdigital.com