

വിന്റർ സീസൺ പതുക്കെ വിടവാങ്ങുമ്പോഴേക്കും ഇന്ത്യയുടെ ലാൻഡ്സ്കേപ്പ് അക്ഷരാർത്ഥത്തിൽ ഒരു കളർഫുൾ മേക്കോവറിന് തയ്യാറെടുക്കുകയാണ്. ഇൻസ്റ്റഗ്രാം റീലുകളിലും ഫോട്ടോകളിലും മാത്രം കണ്ടിട്ടുള്ള പൂക്കളുടെ വസന്തം നേരിട്ട് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏപ്രിൽ യാത്രകള്‍ക്കായി മാറ്റിവെക്കേണ്ട മാസമാണ്. ജമ്മു കശ്മീരിലെ മനോഹരമായ ട്യൂലിപ്പുകൾ മുതൽ സിക്കിമിലെ റോഡോഡെൻ ഡ്രോണുകൾ വരെ നീളുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 7 പൂക്കള്‍ നിറഞ്ഞ ഉദ്യാനങ്ങളിതാ..
ഏപ്രിൽ മാസത്തെ സഞ്ചാരികളുടെ 'ട്രെൻഡിംഗ്' സ്പോട്ട് ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡനാണ്. ലക്ഷക്കണക്കിന് ട്യൂലിപ് പൂക്കൾ വിവിധ വർണ്ണങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന കാഴ്ച ആരുടെയും മനംകവരും. സീസണില്‍ ലക്ഷകണക്കിന് സഞ്ചാരികളായി ട്യൂലിപ്പ് മനോഹാര്യത ആസ്വദിക്കാനായി കശ്മീരിലെത്താറുള്ളത്.
സിക്കിമിലെ മലനിരകളിൽ ചുവപ്പും പിങ്കും കലർന്ന റോഡോഡെൻഡ്രോണുകൾ പൂത്തുനിൽക്കുന്ന കാഴ്ച. സോളോ ട്രിപ്പുകൾക്കും സുഹൃത്തുക്കള്‍ക്കൊപ്പവും യാത്ര ചെയ്യാന്‍ സാധിക്കുന്ന മനോഹരമായ ട്രെക്കിങ് സ്പോട്ട് കൂടിയാണ് ഗാങ്ടോക്.
തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഹിൽ സ്റ്റേഷനുകളായ ഇവിടം സീസണൽ പൂക്കളുടെ വൈവിധ്യം കൊണ്ട് ഏപ്രിലിൽ കൂടുതൽ സുന്ദരമാകാറുണ്ട്. ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനും കൊടൈക്കനാലിലെ പാർക്കുകളും കണ്ടിരിക്കേണ്ടവ തന്നെയാണ്.
നീലക്കുറിഞ്ഞിയുടെ കാത്തിരിപ്പിനിടയിലും മൂന്നാർ ഏപ്രിലിൽ നമ്മളെ നിരാശരാക്കില്ല. പർപ്പിൾ നിറത്തിലുള്ള ജാക്കരാണ്ട പൂക്കളും തേയിലത്തോട്ടങ്ങളിലെ വൈൽഡ് ഫ്ലവേഴ്സും മൂന്നാറിന് ഒരു വൈബ് നൽകുന്നു.
സാഹസികതയും പ്രകൃതിഭംഗിയും ഒത്തുചേരുന്ന ലഡാക്കിലെ 'ആപ്രിക്കോട്ട് ബ്ലോസം' സീസൺ തുടങ്ങുന്നത് ഏപ്രിലിലാണ്. മലനിരകളെ വെള്ളയും പിങ്കും പുതപ്പിക്കുന്ന ഈ കാഴ്ച ലഡാക്കിലെ മറ്റൊരു വശമാണ്.
കോഫി എസ്റ്റേറ്റുകൾ വെളുത്ത കാപ്പിപ്പൂക്കളാൽ വിരിയുന്ന സമയമാണിത്. കാപ്പിപ്പൂക്കളുടെ ഗന്ധവും കുർഗിലെ തണുപ്പും യാത്രയെ കൂടുതൽ എൻഗേജിംഗ് ആക്കും.
ട്രിപ്പിനായി പ്ലാൻ ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് ഫോട്ടോഗ്രഫിയും പ്രകൃതിയും ഇഷ്ടപ്പെടുന്നവർക്ക് ഏപ്രിൽ മാസത്തിലെ ഈ ഡെസ്റ്റിനേഷനുകൾ മിസ്സ് ചെയ്യാൻ പാടില്ലാത്തവയാണ്. വൈബ് ഉള്ള ലൊക്കേഷനുകളും മനോഹരമായ കാഴ്ചകളും ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയും തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളാണിവ. നിങ്ങളുടെ ഏപ്രിൽ യാത്ര ഇവിടങ്ങളിലേക്കാകട്ടെ!
English Summary: April is one of the best months to explore India’s flower-filled destinations, from tulip gardens in Kashmir to blooming coffee estates in Coorg. These seven scenic places offer stunning landscapes, perfect for nature lovers, photographers, and spring travelers.