

ഇന്ത്യയിലൂടെ നടത്തിയ സാഹസിക യാത്രയിൽ ഒപ്പംകൂടിയ ഓട്ടോറിക്ഷയെ അത്ര പെട്ടെന്ന് മറക്കാനാകില്ല ബ്രിട്ടീഷ് ദമ്പതികളായ ഹെലനും മിക്കിനും. യാത്ര അവസാനിച്ചപ്പോൾ അതിനെ ഇന്ത്യയിൽ ഉപേക്ഷിച്ച് മടങ്ങാനും മനസ്സ് അനുവദിച്ചില്ല. ഒടുവിൽ ആറുമാസത്തെ കാത്തിരിപ്പിനുശേഷം ആ ഓട്ടോ ബ്രിട്ടനിലെത്തി.
‘ടിമ്മി ദ ടിൻ കാൻ’ എന്ന് പേരിട്ടിരിക്കുന്ന ബജാജ് ഓട്ടോറിക്ഷയിൽ കന്യാകുമാരി മുൽ താജ്മഹൽ വരെ നീളുന്നതായിരുന്നു ഇവരുടെ യാത്ര. ഇന്ത്യൻ നിരത്തുകളിലൂടെ 4,218 കിലോമീറ്റർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ കഥയാണിത്. ഇന്ത്യയിലെ യാത്രയ്ക്കിടെ ഒപ്പംകൂടിയ ഈ ഓട്ടോയുമായുള്ള ബന്ധം അത്രമേൽ ആഴത്തിലായതാണ് സഞ്ചാരികൾ അതിനെയും തങ്ങളുടെ നാട്ടിലെത്തിക്കാൻ തീരുമാനിച്ചത്. ടിമ്മി ദ ടിൻ കാൻ എന്ന പേരിൽ യാത്ര ഓർമകൾ പങ്കുവെച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും ഇരുവരും ചേർന്ന് രൂപീകരിച്ചിച്ചുണ്ട്. അതിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ ഓർമകളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യൻ നിരത്തുകളിലൂടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് തന്നെ പലർക്കും വേറിട്ടൊരു അനുഭവമാണ്. തിരക്കേറിയ റോഡുകളും വ്യത്യസ്തമായ ഭൂപ്രകൃതികളും വഴിയരികിലെ കാഴ്ചകളും പ്രാദേശിക ഭംഗിയുമെല്ലാം അത്തരം യാത്രകളെ ഓർമയിൽ നിൽക്കുന്ന അനുഭവങ്ങളാക്കുന്നു. വെറുമൊരു വാഹനമെന്നതിലുപരി യാത്രയിലെ അനുഭവങ്ങളുടെയും ഓർമകളുടെയും ഭാഗമായിരുന്നു ആ കുഞ്ഞൻ ഓട്ടോറിക്ഷ.
യാത്രയ്ക്കിടെ ടിമ്മിയുമായി പങ്കിട്ട ഓരോ അനുഭവവും അതിനെ ഉപേക്ഷിച്ച് മടങ്ങുന്നുവെന്നതും ഇരുവർക്കും പ്രയാസകരമായിരുന്നു. യാത്ര അവസാനിച്ചെങ്കിലും ടിമ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അവർ തയ്യാറായിരുന്നില്ല. ഇന്ത്യയിലെ യാത്ര പൂർത്തിയായപ്പോൾ ടിമ്മിയെ അവിടെ ഉപേക്ഷിക്കാതെ ഒപ്പം കൊണ്ടുപോകാനായിരുന്നു തീരുമാനം.
‘ടിമ്മി ദ ടിൻ കാൻ’ എന്ന സ്നേഹപ്പേരിൽ അറിയപ്പെടുന്ന ഈ കുഞ്ഞൻ ഓട്ടോയുടെ ബ്രിട്ടനിലേക്കുള്ള വരവ് യാത്രയുടെ മറ്റൊരു അധ്യായമായി മാറി. ഇന്ത്യയിലെ റോഡുകളിൽ തുടങ്ങിയ യാത്ര ആയിരക്കണക്കിന് കിലോമീറ്ററുകൾ പിന്നിട്ട് മറ്റൊരു രാജ്യത്തേക്കും നീണ്ടു. എന്നാൽ ബ്രിട്ടനിലെത്തിയെങ്കിലും ടിമ്മിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ തടസമുണ്ടെന്നാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്. എന്നാൽ അതിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെ യാത്രയ്ക്കിടെ ഒപ്പംകൂടിയ ടിമ്മിയെ ഉപേക്ഷിക്കാൻ മനസ്സുവരാതിരുന്നതാണ് ഈ നീണ്ട യാത്രയ്ക്ക് പിന്നിലെ പ്രധാന വികാരം. ഇപ്പോൾ ബ്രിട്ടനിലെത്തിയിട്ടും അതിനെ വീട്ടിലെത്തിക്കാനുള്ള തടസ്സം എങ്ങനെ മറികടക്കുമെന്നതാണ് അടുത്ത ചോദ്യം. ചില യാത്രകൾ അവസാനിച്ചാലും ആ യാത്രയിലെ ഓർമകൾ അവസാനിക്കാറില്ല. ആ ഓർമകളുടെ ഭാഗമാകുന്നത് ഒരു സ്ഥലമോ ചിത്രമോ മാത്രമാകണമെന്നില്ല, യാത്രയിലുടനീളം കൂടെയുണ്ടായ വണ്ടിയുമാകാം.
അങ്ങനെ ഇന്ത്യയിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച ടിമ്മി ഇപ്പോൾ ബ്രിട്ടനിലാണ്. എന്നാൽ, അതിന്റെ യാത്രയ്ക്ക് യഥാർഥത്തിൽ അവസാനമായോ, അതോ പുതിയൊരു അധ്യായം ഇനിയും ബാക്കിയുണ്ടോ എന്നറിയാൻ കാത്തിരിക്കണമെന്നാണ് ഹെലനും മിക്കിനും ഇൻസ്റ്റഗ്രാമിലൂടെ ടിമ്മിയുടെ ആരാദകരോട് പറയുന്നത്.
British couple Helen Driver and Mick are travelling across India in their beloved Bajaj RE auto-rickshaw, Timmy The Tin Can, from Kanyakumari to the Taj Mahal. More than just a vehicle, Timmy is their home and companion, showcasing the reliability and durability of Bajaj three-wheelers