Auto

ഇ20 പെട്രോള്‍: 67% വാഹനങ്ങൾക്കും പ്രശ്‌നം; മൈലേജ് നഷ്ടം 10 ശതമാനത്തോളം

ഇ20 പെട്രോള്‍ മൂലം പത്തില്‍ ആറ് പേര്‍ക്കും പത്ത് ശതമാനത്തിലേറെ മൈലേജ് നഷ്ടമുണ്ടാവുന്നു എന്നാണ് വിലയിരുത്തല്‍

Madism Desk

ഇ20 പെട്രോള്‍ ഉപയോഗിക്കുന്ന 2023ന് മുമ്പുള്ള വാഹനങ്ങളില്‍ 10 ശതമാനത്തിലേറെ മൈലേജ് നഷ്ടമുണ്ടാവുന്നുവെന്ന് സര്‍വേ. ഏകദേശം 67 ശതമാനം വാഹന ഉടമകള്‍ക്കും മൈലേജ് നഷ്ടമുണ്ടാവുന്നതായാണ് ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ഇ20 പെട്രോള്‍ മൂലം പത്തില്‍ ആറ് പേര്‍ക്കും പത്ത് ശതമാനത്തിലേറെ മൈലേജ് നഷ്ടമുണ്ടാവുന്നു എന്നാണ് വിലയിരുത്തല്‍.

2023-ന് മുമ്പുള്ള പഴയ പെട്രോള്‍ വാഹന ഉടമകളില്‍ ഭൂരിഭാഗവും മൈലേജില്‍ ഗണ്യമായ കുറവ് നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേയില്‍, പ്രതികരിച്ച 309 ജില്ലകളില്‍ നിന്നുള്ള പെട്രോള്‍ വാഹന ഉടമകളില്‍ നിന്ന് 45,000-ത്തിലധികം പേരില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികം പേര്‍ക്കും ഇന്ധനക്ഷമതയില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതായി സാക്ഷ്യപ്പെടുത്തുന്നു.

മൈലേജുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കിയ 22,541 പേരില്‍ 67% പേര്‍ പറഞ്ഞത് തങ്ങളുടെ വാഹനങ്ങള്‍ 2025-ന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 10%-ത്തിലധികം മൈലേജ് കുറഞ്ഞെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നാലില്‍ ഒരാള്‍ക്ക് 20%-ത്തിലധികം മൈലേജ് കുറഞ്ഞെന്നും ചൂണ്ടിക്കാട്ടുന്നു. മൈലേജ് പ്രശ്‌നം സ്ഥിരമായ പ്രശ്മാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 13% പേര്‍ മാത്രമാണ് മൈലേജിനെ ഇ20 പെട്രോള്‍ സ്വാധീനിച്ചിട്ടില്ലെന്ന് പ്രതികരിച്ചത്.

വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിലും ഇ20 പെട്രോള്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ടെന്നും പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മെയിന്റനന്‍സ് സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിച്ചതായി 2026 മെയ് മാസത്തിലെ സര്‍വേയില്‍ 29% പേരാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഏറ്റവും പുതിയ സര്‍വേയില്‍ 45% പേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. 2023-ന് മുമ്പുള്ള പെട്രോള്‍ വാഹനങ്ങളുടെ 45% ഉടമകളും 2025 ന്റെ തുടക്കം മുതല്‍ എഞ്ചിന്‍, ഇന്ധന ലൈന്‍, ഇന്ധന പമ്പ്, ഇന്‍ജക്ടറുകള്‍, ഇന്ധന ടാങ്ക് തുടങ്ങിയ ഘടകങ്ങള്‍ തകരാറിലാകുന്ന സാഹചര്യം വര്‍ധിച്ചതായി പറയുന്നു. റോഫ് ഐഡ്‌ലിങ് , എഞ്ചിന്‍ വൈബ്രേഷനിലെ വര്‍ധന, കഠിനമായ കോള്‍ഡ് സ്റ്റാര്‍ട്ടുകള്‍, പിക്കപ്പിലെ കുറവ് എന്നിവയാണ് പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങള്‍.

എന്നാല്‍, പഴയ വാഹനങ്ങളില്‍ മാത്രമല്ല 2025 ന്റെ തുടക്കം മുതല്‍ 59% പേരും മൈലേജ് കുറവ് 10% ല്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു.

എഥനോള്‍ കലര്‍ന്ന പെട്രോളിന് എതിരെ നീറ്റ് പ്രക്ഷോഭ മാതൃകയില്‍ പ്രതിഷേധമുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ കണക്കുകള്‍ ചര്‍ച്ചയാകുന്നത്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരവിജയത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ 'ഇ20 ജനതാ പാര്‍ട്ടി' എന്ന പേരില്‍ പുതിയ സമൂഹമാധ്യമക്കൂട്ടായ്മ ആരംഭിച്ചു. 100 ശതമാനവും ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള പൗരന്റെ അവകാശത്തിനായി പോരാട്ടം എന്നാണ് സമൂഹമാധ്യമ അക്കൗണ്ടിന്റെ പ്രഖ്യാപനം. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും പ്രത്യക്ഷപ്പെട്ട അക്കൗണ്ടിനും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

A survey by LocalCircles has found that vehicles manufactured before 2023 experience a significant drop in fuel efficiency when using E20 petrol. According to the survey, around 67% of vehicle owners reported reduced mileage, with more than six in ten saying the loss exceeded 10%. The findings raise concerns about the impact of E20 fuel on older vehicles and the additional fuel costs for motorists.