Auto

കളമറിഞ്ഞുള്ള കളി... ഇന്ത്യയ്ക്ക് എസ്‌യുവി മതി; വിപണി പിടിയ്ക്കാനുറച്ച് ഹോണ്ടയും

നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് എസ്‌യുവികള്‍ക്ക് പ്രചാരമേറുന്ന സാഹചര്യത്തില്‍ ഹൈബ്രിഡ് മോഡലുകളെ ഇറക്കി കളംപിടിക്കാനാണ് ഹോണ്ടയുടെ ശ്രമം

Madism Desk

ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ കോംപാക്ട് എസ്‌യുവികളുടെ കാലമാണ്. ഫുൾ സൈസ് എസ്‌യുവികൾ മുതൽ കോംപാക്ട് എസ്‌യുവികൾ വരെ കളത്തിലുണ്ട്. എസ്‌യുവികളല്ലാതെ മറ്റൊരു സെ​ഗ്മെന്റിലും ഇന്ത്യയിലിപ്പോൾ കാര്യമായ പ്രൊഡക്ഷൻ നടക്കുന്നില്ലെന്ന് തന്നെ പറയാം. ഈ ട്രെന്റിനൊപ്പം പിടിക്കുകയാണിപ്പോൾ ജെർമൻ വാഹന നിർമാതാക്കളായ ഹോണ്ടയും.

മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO, കിയ സോണറ്റ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ ജനപ്രിയ മോഡലുകളോട് നേരിട്ട് മുട്ടാനുറച്ചാണ് കമ്പനി പുതിയ വാഹനങ്ങൾ വികസിപ്പിക്കുന്നത്

ഇന്ത്യയ്ക്കായി ഒരു പുതിയ സബ്-4 മീറ്ററിൽ താഴെയുള്ള എസ്‌യുവി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO, കിയ സോണറ്റ്, ഹ്യുണ്ടായി വെന്യു തുടങ്ങിയ ജനപ്രിയ മോഡലുകളോട് നേരിട്ട് മുട്ടാനുറച്ചാണ് കമ്പനി പുതിയ വാഹനങ്ങൾ വികസിപ്പിക്കുന്നത്.

പുതിയ സാമ്പത്തിക വർഷം ആറ് പുതിയ മോഡലുകൾ പുറത്തിറക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഹൈബ്രിഡ് ടെക്നോളജിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും ഹോണ്ട പുതിയ മോഡലുകൾ പുറത്തിറക്കുകയെന്നാണ് വിവരം. സിറ്റി ഫെയ്‌സ്‌ലിഫ്റ്റും ZR-V യും കമ്പനി ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.

ഇത് കൂടാതെ പ്രെലൂഡ് ഹൈബ്രിഡ് സ്‌പോർട്‌സ് കാറിന്റെ ഹൈബ്രിഡ് മോഡലുകളും അക്കോർഡ്, സിവിക്, CR-V എന്നിവയും ഹോണ്ടയുടെ പരി​ഗണനയിലുണ്ട്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം കൂട്ടത്തിൽ വിപണി ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഹോണ്ട പുതിയ ലൈൻ അപ് കോംപാക്ട് എസ്‌യുവിക്കായാണ്. ഇതും കൂടി പരി​ഗണിച്ചായിരിക്കും പുതിയ തലമുറ കാറുകൾ ഹോണ്ട വികസിപ്പിക്കുക.

നിലവിൽ ഇതേ സെ​ഗ്മെന്റിൽ ശക്തമായ മത്സരം നടക്കുന്നതിനാൽ തന്നെ ആകർഷകമായ വിലയിലായിരിക്കും ഹോണ്ട തങ്ങളുടെ പുതിയ സബ് ഫോർ മീറ്റർ എസ്‌യുവിയെ വിപണിയിലിറക്കുക.

ഇന്ത്യൻ ഉപഭോക്താക്കളുടെ മുൻഗണനകളും വിപണി ആവശ്യകതകളും മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ഹോണ്ടക്കറിയാം. അതുകൊണ്ട് തന്നെ ഇന്ത്യക്കാരുടെ ആവശ്യങ്ങൾകൂടി പരി​ഗണിച്ച് പുതിയ കോംപാക്ട് എസ് യുവികൾ ഹോണ്ട നിർമിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ഇതേ സെ​ഗ്മെന്റിൽ ശക്തമായ മത്സരം നടക്കുന്നതിനാൽ തന്നെ ആകർഷകമായ വിലയിലായിരിക്കും ഹോണ്ട തങ്ങളുടെ പുതിയ സബ് ഫോർ മീറ്റർ എസ്‌യുവിയെ വിപണിയിലിറക്കുക.

The Indian automobile market is currently in the era of compact SUVs. From full-size SUVs to compact SUVs, the segment is packed with options. In fact, it would not be an exaggeration to say that no other vehicle segment is witnessing as much activity and production in India right now. German automaker Honda is now looking to capitalize on this growing trend as well.

The company is currently working on a new sub-4-metre SUV specifically for the Indian market. The upcoming model is being developed to compete directly with popular rivals such as the Maruti Suzuki Brezza, Tata Nexon, Mahindra XUV 3XO, Kia Sonet, and Hyundai Venue.