ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ എസ്.യു.വികളുടെ കാലമാണ്. മൈക്ര എസ് യുവിയില്‍ തുടങ്ങി ഫുള്‍ സൈസ് എസ്.യുവി വരെ നീളുന്ന വലിയ നിരയാണ് ഓരോ വര്‍ഷവും എല്ലാ പ്രമുഖ ബ്രാന്‍റുകളും അവതരിപ്പിക്കുന്നത്. എന്‍ട്രിലെവലില്‍ പോലും എസ്‍.യുവികളെ അവതരിപ്പിക്കുകയാണ് കമ്പനികള്‍. ഇന്ത്യയില്‍ സെഡാനുകളുടെ കാലം അവസാനിച്ചുവെന്നാണ് വാഹപ്രേമികള്‍ കരുതിയിരുന്നത്. അതുകൊണ്ട് തന്നെ എസ്.യുവിയല്ലാതെ മറ്റൊരു വാഹനം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇറക്കാന്‍ ബ്രാന്‍റുകള്‍ തയ്യാറുകുന്നുമില്ല.
അവിടെയാണ് ഒരു ഫീനിക്സ് പക്ഷിയെപോലെ പറന്നുയര്‍ന്ന് ഇന്ത്യക്കാരുടെ സ്വന്തം ബ്രാന്‍റായ മാരുതി സുസൂക്കിയുടെ ഡിസയര്‍ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന പദവി സ്വന്തമാക്കിയത്. സ്റ്റൈലന്‍ ലുക്കുള്ള പുതിയ പതിപ്പ് കൂടി എത്തിയതോടെ വാങ്ങാനായി ആരാധകര്‍ ക്യൂ നില്‍ക്കുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. പക്ഷേ ഡിസയറിന്‍റെ പകുതി വില പോലുമില്ലാത്ത ഇതര ബ്രാന്‍റ് സെഡാനുകള്‍ ഗോഡൌണില്‍ കെട്ടിക്കിടക്കുകയാണെന്ന വിരോധാഭാസവുമുണ്ട്.
എന്നാൽ ഈ സ്ഥിതി മാറുകയാണ്..ഡിയറിന്റെ ചിറകരിയാൻ ടാറ്റയുടെ പുത്തൻ സെഡാൻ എത്തുകയാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അതും പെട്രോൾ, സിഎൻജി, ഇലക്‌ട്രിക് പതിപ്പുകളില്‍. വിലയും താരതമ്യേന കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകള്‍. നിലവില്‍ ടാറ്റയുടെ ലൈന്‍അപ്പില്‍ ഏറ്റവും കുറവ് വിൽപ്പന നേടുന്ന ടിഗോർ സെഡാനാണ് ഇപ്പോൾ പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിലേക്ക് എത്താൻ പോവുന്നത്. 2026 മോഡൽ ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈനായി കമ്പനി പേറ്റന്റ് നേടിയെന്നാണ് റിപ്പോട്ട്.
അടുത്തിടെ പുറത്തിറക്കിയ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിച്ച ഡിസൈൻ പാറ്റേണില്‍ തന്നെയാവും പുതുക്കിയ ടിഗോർ കോംപാക്‌ട് സെഡാനും വിപണിയിലെത്തുക. ജൂൺ 30-ന് സിയറ ഇവിയുടെ ലോഞ്ചിനുശേഷം പുതുക്കിയ ടിഗോർ 2026 അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് സൂചന. ICE, ഇവി വകഭേദങ്ങളില്‍ വിപണയിലെത്തുമെന്നാണ് പ്രതീക്ഷിക്കാം. പുതിയ ടിയാഗോയെപ്പോലെ മുഖംമിനുക്കിയെത്തുന്ന ടിഗോറിനും കൂടുതൽ ആകര്‍കമായ രൂപം ലഭിക്കുമെന്നാണ് വാഹനപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
ഗ്ലോസ് ബ്ലാക്ക് ട്രിം എലമെന്‍റ്സാണ് മുന്‍വശത്തിന് അഴകേറ്റുന്നത്. ഗ്ലോസ് ബ്ലാക്ക് ട്രിം എലമെന്റ് ഉപയോഗിച്ച് കണക്റ്റ് ചെയ്‌തിരിക്കുന്ന മെലിഞ്ഞ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ കോംപാക്‌ട് സെഡാന് നല്‍കിയിരിക്കുന്നത്. പൂർണമായും ഷാസിയയിലേക്ക് കണക്ട് ചെയ്തിരിക്കുന്ന ഗ്രില്ലുകളാണ്. ഫ്രണ്ട് ബമ്പറും റീഡിസൈന്‍ ചെയ്തിട്ടുണ്ട്. ഫോഗ് ലാമ്പുകളോ അധിക ലൈറ്റിംഗ് സെറ്റ്അപ്പുകളോ ഉള്‍ക്കൊള്ളിക്കാവുന്ന മുന്‍ ബമ്പറുകളാണ്.
ടാറ്റ ലോഗോയ്ക്ക് താഴെ ഘടിപ്പിച്ചിരിക്കുന്ന ഒരു ഫ്രണ്ട് ക്യാമറയും പേറ്റന്റ് ചിത്രങ്ങളില്‍ കാണാം. 360-ഡിഗ്രി ക്യാമറ വാഹനത്തില്‍ ഇടംപിടിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. നിലവിലുള്ള ഡിസൈനിന് സമാനമാണ് വശക്കാഴ്ച്ചയിലെ ഡിസൈന്‍ പാറ്റേണ്‍. അതേസമയം അലോയ് വീൽ ഡിസൈനിൽ ടാറ്റ കൊണ്ടുവന്നേക്കും. ഉയർന്ന വേരിയന്റുകളിൽ സറൗണ്ട്-വ്യൂ മോണിറ്ററിംഗ് സിസ്റ്റം ലഭ്യമായേക്കുമെന്ന സൂചന നല്‍കുന്ന ഇന്റഗ്രേറ്റഡ് ക്യാമറകൾ ORVM-കളിൽ ഉള്ളതായും കാണാം. പിൻഭാഗത്ത് സ്ലിം ഹോറിസോണ്ടൽ സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതുക്കിയ ടെയിൽ ലാമ്പും കാണാം.
1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാവും പുതിയ ടിഗോറിലും ഇടംപിടിക്കുക. ഇതിനൊപ്പം സിഎൻജി എഞ്ചിന്‍ ഓപ്ഷനും പുതിയ ടിഗോറിനുണ്ടാകും. ടിയാഗോ ഇവിയിലെ ബാറ്ററി കടമെടുത്ത് ടിഗോർ ഇവിയുടെ പാസഞ്ചർ വേരിയന്റും നിരത്തിലെത്തും
ബമ്പർ ഡിസൈൻ ലളിതമാക്കിയിരിക്കുന്നതിനാൽ തന്നെ അലങ്കോലമൊന്നുമില്ലാത്ത രൂപമാണ് വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് ഇന്റീരിയറും ടിഗോർ കടമെടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന പരിഷ്ക്കരിച്ച ഡാഷ്‌ബോർഡ് ലേഔട്ടും വാഹനത്തിലുണ്ടാകുമെന്നാണ് സൂചന.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയായിരിക്കും വാനത്തിലെ മറ്റു പ്രധാന ഫീച്ചറുകൾ. പതിവുപോലെ സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് പുതിയ പതിപ്പും കമ്പനി പുറത്തിറക്കുന്നത്. സ്റ്റാൻഡേർഡായി തന്നെ ആറ് എയർബാഗുകളുണ്ടാകുമെന്നാണ് സൂചന.
1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാവും പുതിയ ടിഗോറിലും ഇടംപിടിക്കുക. ഇതിനൊപ്പം സിഎൻജി എഞ്ചിന്‍ ഓപ്ഷനും പുതിയ ടിഗോറിനുണ്ടാകും. ടിയാഗോ ഇവിയിലെ ബാറ്ററി കടമെടുത്ത് ടിഗോർ ഇവിയുടെ പാസഞ്ചർ വേരിയന്റും നിരത്തിലെത്തും. 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാവും ഇലക്ട്രിക് സെഡാൻ വാങ്ങാനാവുകയെന്ന് സാരം. ഇതിൽ ആദ്യത്തേത് 226 കിലോമീറ്റർ ഐഡിസി റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് മോഡലുകളും 1.2C ഫാസ്റ്റ് ചാർജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ തന്നെ ചാര്‍ജിങ്ങിനായി അധികസമയം എടുക്കില്ലെന്നാണ് വിലയിരുത്തല്‍
The design patent of the updated 2026 Tata Tigor has been revealed, offering a glimpse of the compact sedan's refreshed styling ahead of its expected launch. The facelifted model is likely to adopt Tata Motors' latest design language, featuring a sharper and more modern front fascia, a redesigned grille, updated bumpers, and newly styled alloy wheels. At the rear, refreshed tail lamps and subtle cosmetic changes are expected to give the sedan a more contemporary appearance.
Inside the cabin, the Tigor is anticipated to receive several upgrades, including a larger touchscreen infotainment system, a revised dashboard layout, and additional convenience and connectivity features. Tata may also introduce features such as wireless smartphone connectivity, enhanced safety equipment, and improved cabin materials to make the sedan more competitive in its segment. Mechanically, the 2026 Tigor is expected to retain its existing petrol and CNG powertrain options, with no major changes anticipated under the hood. The facelift will primarily focus on design, features, and overall refinement while continuing to offer the practicality and fuel efficiency that have made the Tigor a popular choice among buyers.