നടനും ഓസ്കാർ ജേതാവും അമേരിക്കൻ റോക്ക് ബാൻഡായ തേർട്ടി സെക്കന്റ് മാർസിലെ അംഗവുമായ ജാരെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുമായി നിരവധി സ്ത്രീകൾ രംഗത്ത്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് ലെറ്റോയിൽ നിന്ന് ലൈംഗികാതിക്രമവും മോശമായ പെരുമാറ്റവും നേരിട്ടെന്നാണ് ഇവർ ഉന്നയിക്കുന്നത്. ബിബിസി ഡോക്യുമെന്ററിയിലൂടെ പത്ത് പേരാണ് ഇതിനോടകം ലെറ്റോയിൽ നിന്ന് നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞത്.
പരാതിക്കാരിൽ ഒരാൾക്ക് 17 വയസുള്ളപ്പോഴാണ് ഒരു ഹോട്ടൽ മുറിയിൽ വെച്ച് ലെറ്റോ ലൈംഗികമായി ഉപദ്രവിച്ചതെന്ന് ആരോപിക്കുന്നത്. മറ്റൊരു യുവതി, 18ാം വയസിൽ ലെറ്റോ തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വെളിപ്പെടുത്തി.
മൂന്നാമത്തെ പരാതിക്കാരി, തനിക്ക് 16 വയസുള്ളപ്പോൾ ലെറ്റോ നിരന്തരം ഫോണിലൂടെ ലൈംഗിക ചുവയോടെയുള്ള സംഭാഷണങ്ങൾ നടത്തിയിരുന്നുവെന്നും, പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും ആരോപിച്ചു.
ലെറ്റോയുമായുള്ള ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന വ്യവസ്ഥയുള്ള ഒരു കരാർ തങ്ങൾക്ക് നൽകിയിരുന്നുവെന്നും എന്നാൽ അതിൽ ഒപ്പിടാൻ തങ്ങൾ തയ്യാറായില്ലെന്നും അവർ പറഞ്ഞു. കുട്ടിക്കാലം മുതൽ തന്നെ ലെറ്റോയുടെ ഭാഗത്ത് നിന്ന് ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവർ ആരോപിച്ചു.
മറ്റൊരു യുവതി പറയുന്നതനുസരിച്ച്, 14 വയസുള്ളപ്പോൾ ഒരു സംഗീത പരിപാടിക്കിടെ ഓട്ടോഗ്രാഫ് വാങ്ങിയതിന് പിന്നാലെ ലെറ്റോ ബാക്ക്‌സ്റ്റേജിലേക്ക് വിളിച്ച് ലൈംഗിക ചുവയോടെയുള്ള പരാമർശങ്ങൾ നടത്തി. തന്റെ അമ്മ അത് എതിർത്തെങ്കിലും ലെറ്റോ വീണ്ടും പരാമർശങ്ങൾ ആവർത്തിച്ചെന്നാണ് ആരോപണം.
ആകെ പത്ത് സ്ത്രീകളാണ് ഈ വിഷയത്തിൽ ബിബിസിയുടെ ഡോക്യുമെന്ററിയിൽ സംസാരിച്ചത്. അതിൽ ഒൻപത് പേരും ആദ്യമായാണ് പരസ്യമായി ജാരെഡ് ലെറ്റോയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ലെറ്റോയെ കണ്ടുമുട്ടിയതെന്ന് എല്ലാ പരാതിക്കാരും പറയുന്നു. ഇപ്പോൾ 54 വയസ്സുള്ള ലെറ്റോയുടെ ബാൻഡിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന രണ്ട് മുൻ ജീവനക്കാരും ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പലതവണ ഡ്രസ്സിങ് റൂമിലേക്കും റെക്കോർഡിങ് ഹൗസിലേക്കും വിളിപ്പിച്ചിരുന്നുവെന്നും, അത് ബാൻഡിലെ ജീവനക്കാർക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നുവെന്നും അവർ ആരോപിച്ചു. അതേസമയം, ബിബിസി ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാതിക്രമ ആരോപണങ്ങളോട് ജാരെഡ് ലെറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്കൻ നടൻ, ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജാരെഡ് ലെറ്റോ. 1998ൽ സഹോദരൻ ഷാനൺ ലെറ്റോയ്ക്കൊപ്പം സ്ഥാപിച്ച തേർട്ടി സെക്കന്റ് മാർസെന്ന റോക്ക് ബാൻഡിലെ മുഖ്യഗായകനാണ് അദ്ദേഹം. 2013ൽ പുറത്തിറങ്ങിയ 'ഡാളസ് ബയേഴ്‌സ് ക്ലബ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാർ അവാർഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
Four women have accused Oscar-winning actor and Thirty Seconds to Mars frontman Jared Leto of criminal sexual conduct, with the alleged offences having taken place when they were teenagers.
One of the women says she was sexually assaulted in a motel bathroom when she was 17. Another says the Hollywood star threatened her with sexual assault when she was 19, and had been unexpectedly left alone with him in a hotel room.