'സ്‌പൈഡർമാനായി തുടരുമോ?': മനസ്സ് തുറന്ന് ടോം ഹോളണ്ട്

30 വയസ്സിന് ശേഷവും താൻ സ്‌പൈഡർമാൻ ആയി അഭിനയിക്കുകയാണെങ്കിൽ, ജീവിതത്തിൽ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് 2021ൽ ടോം പറഞ്ഞിരുന്നു
'സ്‌പൈഡർമാനായി 
തുടരുമോ?': മനസ്സ് തുറന്ന് ടോം ഹോളണ്ട്
Published on

‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള മാർവൽ ആരാധകരും ഹോളിവുഡ് സിനിമാ പ്രേമികളും. സ്പൈഡർമാൻ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന മുഖം ടോം ഹോളണ്ടിന്റേതാണ്. വർഷങ്ങളായി ആ ചുവപ്പും നീലയും വസ്ത്രമണിഞ്ഞ് ബിഗ് സ്‌ക്രീനിൽ അത്ഭുതങ്ങൾ തീർക്കുന്ന ടോം ഹോളണ്ടിനെ കാണുമ്പോൾ, "ഇത്രയും കാലമായി ഒരേ കഥാപാത്രം ചെയ്ത് ഇയാൾക്ക് മടുത്തു കാണില്ലേ?" എന്ന് പലപ്പോഴും പ്രേക്ഷകർക്ക് തോന്നാറുണ്ട്. എന്നാൽ ആ സംശയങ്ങൾക്കെല്ലാം ഇപ്പോൾ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം. ലോസ് ആഞ്ചലസിൽ നടന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ ‘ദി ഹോളിവുഡ് റിപ്പോർട്ടറിനോട്’ സംസാരിക്കവെയാണ് ടോം ഹോളണ്ട് മനസ്സ് തുറന്നത്.

'സ്‌പൈഡർമാനായി 
തുടരുമോ?': മനസ്സ് തുറന്ന് ടോം ഹോളണ്ട്
തെന്നിന്ത്യൻ സിനിമയിൽ ഇനി 'മുരുകന്റെ' കാലം; അണിയറയിൽ ഒരുങ്ങുന്നത് മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങൾ

"മാർവലിലും സോണിയിലുമായി ഞങ്ങൾക്ക് വലിയൊരു കുടുംബമുണ്ട്. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ഈ സിനിമകൾ ചെയ്യുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, ഒരുമിച്ച് പ്രവർത്തിക്കാൻ ഇപ്പോഴും ഒത്തിരി ഇഷ്ടപ്പെടുന്നു. പീറ്റർ പാർക്കർ എന്ന കഥാപാത്രത്തോടുള്ള ആ ഒരു സ്നേഹമാണ് ഞങ്ങളെ നയിക്കുന്നത്. ഞങ്ങളെല്ലാവരും ഒരുമിച്ചെത്തുമ്പോഴെല്ലാം എന്തോ ഒരു മാജിക് സംഭവിക്കാറുണ്ട്. വീണ്ടും വീണ്ടും ഇത് ചെയ്യാനാകുന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്. ആദ്യത്തെ പ്രീമിയറിന് എത്തിയ അതേ വികാരമാണ് എനിക്കിപ്പോഴും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണിത്, അവർക്ക് എന്നെ ആവശ്യമുള്ളത്രയും കാലം ഞാൻ സ്‌പൈഡർമാനായി അഭിനയിക്കും. അതുകൊണ്ട് ഈ ചിത്രം മികച്ച വിജയമായാൽ, നമുക്ക് കാത്തിരുന്നു കാണാം''

'സ്‌പൈഡർമാനായി 
തുടരുമോ?': മനസ്സ് തുറന്ന് ടോം ഹോളണ്ട്
പൃഥ്വിരാജ് എന്ന മലയാള സിനിമയുടെ അനിവാര്യത

ഭാവിയിൽ സ്‌പൈഡർമാനായി തന്നെ തുടരുമെന്നും, യാത്ര ഇവിടെയൊന്നും അവസാനിക്കുന്നില്ലെന്ന സൂചനയുമാണ് ടോം നൽകിയത്. എന്നാൽ 2021-ൽ 'ജിക്യു' മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, "30 വയസ്സിന് ശേഷവും ഞാൻ സ്‌പൈഡർമാൻ ആയി അഭിനയിക്കുകയാണെങ്കിൽ, എന്റെ ജീവിതത്തിൽ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട്" എന്ന് ടോം പറഞ്ഞിരുന്നു.

എന്തൊക്കെയായാലും, സ്‌പൈഡർമാൻ എന്ന് പറയുമ്പോൾ ടോം ഹോളണ്ടല്ലാതെ വേറൊരാൾ ആ വേഷത്തിൽ വരുന്നത് സങ്കൽപ്പിക്കാൻ പോലും ഇന്ന് കഴിയില്ല. കാരണം, ആ കഥാപാത്രത്തെ അത്രത്തോളമാണ് അദ്ദേഹം ഓരോ ആരാധകന്റെയും മനസ്സിൽ പതിപ്പിച്ചു നിർത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ടോമിന്റെ ഈ മനംമാറ്റം ആരാധകർക്ക് നൽകുന്ന ആവേശം ചെറുതൊന്നുമല്ല.

'സ്‌പൈഡർമാനായി 
തുടരുമോ?': മനസ്സ് തുറന്ന് ടോം ഹോളണ്ട്
കണ്ണുകറുക്കുന്ന സ്‌പൈഡര്‍മാനും ഫുട്‌ബോള്‍ മിശിഹായും; പുതിയ ടീസറിലെ ആ രഹസ്യമെന്ത്?

സിനിമാ ലോകം വലിയ പ്രതീക്ഷയോടെയാണ് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' കാത്തിരിക്കുന്നത്. ടോം ഹോളണ്ടിന്റെ സ്‌പൈഡർമാൻ പരമ്പരയിലെ മുൻ ചിത്രങ്ങളെല്ലാം തന്നെ ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചവയാണ്. അതുകൊണ്ടുതന്നെ പുതിയ ഭാഗത്തിലും അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, വികാരനിർഭരമായ മുഹൂർത്തങ്ങളും, മികച്ച വിഷ്വൽ ഇഫക്ട്സുകളും ഉണ്ടാകുമെന്ന ഉറപ്പിലാണ് ആരാധകർ. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള ഒരു ചിത്രമായിരിക്കും 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' . പീറ്റർ പാർക്കറുടെ വ്യക്തിജീവിതത്തിലെ വെല്ലുവിളികളും, സൂപ്പർ ഹീറോ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും തമ്മിലുള്ള വൈകാരികമായ പോരാട്ടമായിരിക്കും ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രം ജൂലൈ 30-ന് തിയേറ്ററുകളിൽ എത്തുമ്പോൾ വലിയൊരു ദൃശ്യവിരുന്ന് തന്നെ പ്രതീക്ഷിക്കാം.

Summary

Tom Holland says he still loves playing Peter Parker and will continue as Spider-Man for as long as Marvel and Sony want him. Despite previously suggesting he might stop after turning 30, the actor now says the role remains one of the greatest gifts of his career.

Madism Digital
madismdigital.com