Entertainment News

'ആക്രമിക്കപ്പെട്ട നടിയ്ക്കുൾപ്പെടെ അമ്മയിൽ നീതി ലഭിക്കില്ല'; രാജി സാഹചര്യം വ്യക്തമാക്കി അൻസിബ ഹസ്സൻ

രാജി വെക്കുന്നുവെന്ന് പറഞ്ഞപ്പോൾ കണ്ണ് തള്ളുന്ന ഇമോജിയാണ് പ്രസിഡന്റ് മറുപടിയായി അയച്ചതെന്നും അൻസിബ പറഞ്ഞു

Madism Desk

ആക്രമിക്കപ്പെട്ട അതിജീവിത ഉൾപ്പെടെ ഒരു സ്ത്രീക്കും അമ്മയിൽ നിന്ന് നീതിയും പരി​ഗണനയും ലഭിക്കില്ലെന്ന് നടി അൻസിബാ ഹസ്സൻ. അത് മനസ്സിലായ ശേഷമാണ് സംഘടനയിൽ നിന്ന് പുറത്ത് പോയതെന്നും രാജി വെക്കുന്നുവെന്ന് പറഞ്ഞപ്പോൾ കണ്ണ് തള്ളുന്ന ഇമോജിയാണ് പ്രസിഡന്റ് മറുപടിയായി അയച്ചതെന്നും അൻസിബ പറഞ്ഞു. ​ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അൻസിബയുടെ തുറന്നുപറച്ചിൽ.

'സംഘടനയെ ഒരിക്കലും തള്ളിപ്പറയുന്നില്ല, ഒരുപാട് നല്ലകാര്യങ്ങൾ അംഗങ്ങൾക്കായി 'അമ്മ' ചെയ്യുന്നുണ്ട്. എന്നാൽ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾ വേദനാജനകമാണ്. ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനാണ് അവർ ശ്രമിക്കുന്നത്. സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കമ്മിറ്റിയിൽ പറയുക സ്വാഭാവികമാണ്, വിയോജിപ്പുകൾ തുറന്നുപറഞ്ഞാൽ അത് മനസ്സിൽ വച്ച് വ്യക്തിപരമായി അക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

'എനിക്കെതിരെ അവിഹിതകഥകൾ പ്രചരിപ്പിക്കുന്നതും കള്ളക്കേസിൽ കുടുക്കാനായി പോലീസ് സ്റ്റേഷനിൽ കയറ്റിയതും വർഗ്ഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചതും സംഘടനയിലുള്ളവർ തന്നെയാണ്. അതിനെതിരെ പലതവണ തെളിവുസഹിതം പരാതികൾ ഉന്നയിച്ചിട്ടും, പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പരിഗണിച്ചില്ല. അതിജീവിത ഉൾപ്പെടെ വേദനിക്കുന്ന ഒരു സ്ത്രീയ്ക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ലെന്ന് ഉറച്ചവിശ്വാസമാണ് രാജിയിലേക്കെത്തിച്ചത്. രാജി അറിയിച്ചപ്പോൾ കണ്ണുതള്ളിയ ഒരു ഇമോജിയായിരുന്നു പ്രസിഡന്റിന്റെ മറുപടി.' ഇങ്ങനെ പോകുന്നു അൻസിബയുടെ വാക്കുകൾ.

ഏറെ ആരോപണ പ്രത്യാരോപണങ്ങൾക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിൽ കഴിഞ്ഞ ദിവസമാണ് അമ്മ ഭരണസമിതി രാജിവെച്ചത്. പ്രസിഡന്റായ ശ്വേത മേനോന്‍ ഉള്‍പ്പെടെ പതിനേഴംഗ ഭരണസമിതി രാജിവെച്ചതായി അറിയിച്ചു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വരവ്- ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെയാണ് അമ്മ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചത്. പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയാണെന്ന് ശ്വേത മേനോന്‍ വേദിയില്‍ കയറി അറിയിച്ചു. അധികാരത്തിലെത്തി ഒരുവര്‍ഷം തികയുന്നതിന് മുന്നെയാണ് ഭരണസമിതിയുടെ രാജി.

നടൻ ബാബുരാജ് അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ശ്വേതാ മേനോൻ രാജിവെച്ചിരിക്കുന്നത്

അമ്മയിലെ തന്‍റെ അംഗത്വം രാജിവെക്കുകയാണെന്ന് ശ്വേത മേനോന്‍ അറിയിക്കുകയായിരുന്നു. അമ്മ സംഘടന കുറ്റാരോപിതരായ ആളുകളുടെ കൈകളിലേയ്ക്ക് എത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരുടെയും പാവയാകാന്‍ താല്‍പ്പര്യമില്ലെന്നും ശ്വേത പറഞ്ഞു.

താന്‍ പ്രസിഡന്റായ സെപ്റ്റംബര്‍ ഒന്നാം തീയതി മുതലുള്ള കണക്കുകള്‍ എല്ലാം ശരിയാണെന്നും ശ്വേത അറിയിച്ചു. നടൻ ബാബുരാജ് അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ശ്വേതാ മേനോൻ രാജിവെച്ചിരിക്കുന്നത്. ബാബുരാജിൻ്റെ കാലത്തെ കണക്കുകൾ കൃത്യമല്ലെന്നും അജണ്ടയു​ടെ ഭാഗമായി ചിലർ നീക്കം നടത്തുന്നതായും ശ്വേത ആരോപിച്ചു.

അന്ന് അമ്മയിലെ സ്റ്റാഫിനെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തപ്പോൾ ഒരു മെയിൽ പോലും നൽകാതെ ട്രഷറര്‍ ഓടിപ്പോയി

'‘ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചു. ഞാൻ വ്യക്തിപരമായി അമ്മയുടെ അംഗത്വവും രാജിവെച്ചു. പണ്ടുതൊട്ട് സ്ത്രീകൾ പറഞ്ഞതുപോലെ കുറ്റാരോപിതരുടെ കൈകളിലേക്ക് ‘അമ്മ’ പോകാനുള്ള ശ്രമം നടത്തുന്നതായി ഇന്ന് എനിക്കും തോന്നി. മിക്ക ആളുകളെയും രജിസ്ട്രേഷന്‍ കൗണ്ടറില്‍നിന്നു മാറ്റിക്കൊണ്ടുപോയി അവിശ്വാസപ്രമേയത്തിൽ ഒപ്പുവെപ്പിച്ചു. അജണ്ടവെച്ച് ഞങ്ങളെ പുറത്താക്കാൻ നോക്കി. എനിക്ക് വ്യക്തിത്വമുണ്ട്, പറയാനുള്ള കാര്യം ഞാൻ തുറന്നു പറയും. അന്ന് അമ്മയിലെ സ്റ്റാഫിനെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തപ്പോൾ ഒരു മെയിൽ പോലും നൽകാതെ ട്രഷറര്‍ ഓടിപ്പോയി. മേയ് ഒന്നിന് അദ്ദേഹം പോയത്. അതിനാൽ കണക്കുകൾ തീർക്കാൻ ബുദ്ധിമുട്ടുണ്ടായി. ഞങ്ങൾ ചുമതലയേറ്റ സെപ്റ്റംബർ ഒന്നു തൊട്ടുള്ള എല്ലാ കണക്കും ക്ലിയറാണ്. എന്നാൽ, തൊട്ടുമുമ്പുള്ള ബാബുരാജേട്ടൻ ചെയ്ത കമ്മിറ്റിയുടെ ഒരുപാട് കുഴപ്പങ്ങളുണ്ട്. ഇതുവ​രെ ഞാൻ പുറത്തുപറഞ്ഞിട്ടില്ല. ഇന്ന് ഞാൻ അംഗത്വം രാജിവെച്ചതിന്റെ ആശ്വാസമുണ്ട്. ഇതിൽ പാവയാകാതെ ഈ സംഘടന ഓടിക്കാൻ പറ്റില്ല. ഞാൻ പാവയല്ല,'' ശ്വേത മേനോന്‍ പറഞ്ഞു.

Actress Ansiba Hassan has said that no woman, including the survivor of the assault case, can expect justice or fair consideration from AMMA. She stated that this realization was the reason behind her decision to leave the organization. Ansiba also revealed that when she informed the association about her resignation, the president responded with a “wide-eyed” emoji. She made these remarks in an interview granted to Grihalakshmi.