Entertainment News

'ഞാൻ തീർന്നിട്ടില്ല'; മരണം കാത്തുനിൽക്കുന്നവരോടു ജുവലിനു പറയാനുണ്ട്

2023 ലാണ് ജുവലിന് തൈറോയ്ഡ് കാൻസർ കണ്ടെത്തിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കു വിധേയയാകുകയും ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു

Entertainment Desk

താൻ ആരോഗ്യസംബന്ധമായി മോശം അവസ്ഥയിലാണെന്ന പ്രചരണങ്ങളിൽ പ്രതികരിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. ആരോഗ്യപരമായി തനിക്കു യാതൊരു കുഴപ്പവുമില്ലെന്നും പ്രചരിക്കുന്നതെല്ലാം വ്യാജമാണെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

2023 ലാണ് തനിക്ക് അർബുദം സ്ഥിരീകരിച്ചത്. പിന്നീട് ഒരു വേദിയിൽ ഇതേ കുറിച്ച് വിശദമായി സംസാരിച്ചിട്ടുമുണ്ട്. ഇപ്പോൾ ആ കാര്യങ്ങളെടുത്ത് താൻ അത്യാസന്ന നിലയിലാണെന്ന ധ്വനിയോടെ നിരവധി പേർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ജുവൽ പ്രതികരിച്ചു.

' രണ്ട് ദിവസമായി എന്നെ കുറിച്ച് പ്രചരിക്കുന്ന ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ അറിയിക്കാനാണ് ഈ വീഡിയോ. ചത്തിട്ടില്ല മക്കളേ ഞാൻ ചത്തിട്ടില്ല!. രണ്ട് ദിവസമായി 'എന്റെ ശബ്ദം നഷ്ടപ്പെട്ടു, അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്' എന്നൊക്കെയുള്ള പ്രചരണം നടക്കുന്നു. കുറച്ച് പേർ എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ നമ്മൾ ഫിനിഷ്ഡ് അല്ല,' ജുവൽ പറഞ്ഞു.

2023 ലാണ് തനിക്കു വന്ന അർബുദാവസ്ഥയെ കുറിച്ച് ഒരു വേദിയിൽ പറഞ്ഞത്. അവിടെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴത്തെ എന്റെ അവസ്ഥയെന്ന പേരിൽ പലരും പ്രചരിപ്പിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോടു, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല, ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര് എന്നും ജുവൽ പറഞ്ഞു.

2023 ലാണ് നടിക്ക് തൈറോയ്ഡ് കാൻസർ കണ്ടെത്തിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കു വിധേയയാകുകയും ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു. അതിനുശേഷം ആരോഗ്യം വീണ്ടെടുത്തപ്പോൾ ആണ് ഒരു പൊതുപരിപാടിക്കിടെ ജുവൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

English Summary: Actress and television presenter Jewel Mary has responded to rumours claiming that she is in poor health. Through a social media post, she clarified that she has no health issues at present and that the reports being circulated are completely false.

Jewel Mary revealed that she was diagnosed with cancer in 2023 and had previously spoken in detail about her experience at a public event. She said that some people are now misusing those old statements to spread false news, creating the impression that she is currently in a critical condition.