Entertainment News

'ഈ വർഷം 16 ചിത്രങ്ങൾ വിജയിച്ചു, ഒരുപാട് സന്തോഷം'; തമിഴ് സിനിമയിലെ മാറ്റത്തെക്കുറിച്ച് മിഷ്കിൻ

നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഈ വർഷത്തെ വിജയങ്ങൾക്ക് പിന്നിലെന്ന് മിഷ്കിൻ.

Entertainment Desk

തമിഴ് സിനിമയിൽ സമീപകാലത്തായി നിരവധി ചിത്രങ്ങൾ വിജയിക്കുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് സംവിധായകനും നടനുമായ മിഷ്കിൻ. ഈ വർഷം ഇതുവരെ 16 ചിത്രങ്ങൾ വിജയിച്ചിട്ടുണ്ടെന്നും നല്ല സിനിമകളെ പ്രേക്ഷകർ സ്വീകരിക്കുന്ന രീതി പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'സത്യവാൻ സാവിത്രി'യുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മിഷ്കിൻ.

ചിത്രങ്ങൾ വിജയിക്കുന്നതിൽ പ്രേക്ഷകർക്ക് വലിയ പങ്കുണ്ടെന്നും സിനിമകളോടുള്ള അവരുടെ സമീപനത്തിൽ മാറ്റം കാണാനാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി."അടുത്തകാലത്തായി ഒരുപാട് ചിത്രങ്ങൾ ഹിറ്റടിക്കുന്നത് കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. 16 ചിത്രങ്ങളാണ് ഈ വർഷം ഇതുവരെ വിജയിച്ചിരിക്കുന്നത്. അതിന് ആദ്യം ഓഡിയൻസിന് ഒരു കയ്യടി നൽകണം. അത്രയും കംപാഷനോടെയാണ് ഈ സീസണിൽ അവർ ചിത്രം കാണുന്നത്", എന്നായിരുന്നു മിഷ്കിന്റെ പ്രതികരണം.

സിനിമകളെ പ്രേക്ഷകർ സ്വീകരിക്കുന്ന രീതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സൂര്യയുടെ മൂന്ന് ചിത്രങ്ങൾ ഈ വർഷം വിജയിച്ച കാര്യവും മിഷ്കിൻ പരാമർശിച്ചു. തന്റെ പുതിയ ചിത്രമായ 'സത്യവാൻ സാവിത്രി'യും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു സിനിമയെ വിലയിരുത്തുന്നതിൽ പ്രേക്ഷകർക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും മിഷ്കിൻ കൂട്ടിച്ചേർത്തു. ചിത്രം മോശമാണെന്ന് തോന്നിയാൽ തുറന്നുപറയാനും വിമർശിക്കാനും പ്രേക്ഷകർ മടിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"ചിത്രം മോശമാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വിമർശിക്കാം. ചെറിയ പോസിറ്റീവ് റെസ്‌പോൺസ് വന്നാൽ പോലും ചിത്രം തിയറ്ററിൽ പോയി കാണുന്നത് വലിയ കാര്യമാണ്", മിഷ്കിൻ പറഞ്ഞു. സിനിമകളെ തിയറ്ററിലെത്തി കണ്ട് പിന്തുണയ്ക്കുന്ന പ്രേക്ഷകരുടെ ഈ സമീപനത്തെയാണ് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞത്. വിജയിക്കുന്ന ചിത്രങ്ങളുടെ എണ്ണത്തേക്കാൾ ഉപരിയായി നല്ല സിനിമകൾക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണയും അദ്ദേഹം സന്തോഷത്തോടെ പരാമർശിച്ചു.

പ്രവീൺ എസ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സത്യവാൻ സാവിത്രി'. ലീഗൽ കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മിഷ്കിനൊപ്പം കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് തമിഴ് സിനിമയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ചും ഈ വർഷത്തെ വിജയങ്ങളെക്കുറിച്ചുമുള്ള തന്റെ അഭിപ്രായം മിഷ്കിൻ പങ്കുവെച്ചത്. പുതിയ ചിത്രവും പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

Director and actor Mysskin expressed happiness over the success of Tamil films, revealing that 16 movies have succeeded so far this year. Speaking at the press meet of his upcoming film Sathyavan Savithri, he praised audience support and said viewers should freely appreciate or criticise films based on their experience.