Entertainment News

കാൽവഴുതി വീണ് തല ഭിത്തിയിലിടിച്ചു; സഞ്ജയ് ഗുപ്തയുടെ മരണകാരണം വ്യക്തമാക്കി സിസിടിവി ദൃശ്യങ്ങൾ

അഞ്ച് മണിക്കുറിലധികം അബോധാവസ്ഥയിൽ കിടന്ന സംവിധായകനെ രാവിലെയാണ് കുടുംബാംഗങ്ങൾ കണ്ടെത്തിയത്

Entertainment Desk

സംവിധായകൻ സഞ്ജയ് ഗുപ്തയുടെ മരണം വീട്ടിലുണ്ടായ അപകടത്തെ തുടർന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മുംബൈയിലെ വെർസോവയിലുള്ള സ്വവസതിയിൽ കാൽവഴുതി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ രക്തത്തിൽ കുളിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് രാത്രി 2 മണിയോടെ സ്വീകരണമുറിയിൽ നിന്ന് അടുക്കളയിലേക്ക് പോയ അദ്ദേഹം നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അടുക്കളയ്ക്കും സ്വീകരണമുറിക്കും ഇടയിലുള്ള ഭിത്തിയുടെ മൂലയിലാണ് തലയിടിച്ചത്. ഈ സമയം ഭാര്യയും രണ്ട് മക്കളും അവരുടെ മുറികളിൽ ഉറക്കമായിരുന്നതിനാൽ അപകടവിവരം ആരും അറിഞ്ഞില്ല. ദൃശ്യങ്ങളിൽ അദ്ദേഹത്തിന് സമീപത്തായി വളർത്തുനായയെയും കാണാമായിരുന്നു.

പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങൾ ഉറക്കമുണർന്നപ്പോഴാണ് അദ്ദേഹത്തെ താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വെർസോവ പൊലീസ് ആക്സിഡന്റൽ ഡെത്ത് റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സിസിടിവി ദൃശ്യങ്ങളിൽ അപകടമരണമാണെന്ന് വ്യക്തമായതിനാൽ കുടുംബത്തിന് മറ്റ് സംശയങ്ങളോ പരാതികളോ ഇല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

'കാന്റെ', 'സിന്ദ', 'ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല', 'ഷൂട്ടൗട്ട് അറ്റ് വഡാല', 'കാബിൽ' തുടങ്ങിയ സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ സിനിമകളിലൂടെ ബോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് സഞ്ജയ് ഗുപ്ത. 2001-ൽ ആരംഭിച്ച 'വൈറ്റ് ഫെദർ ഫിലിംസ്' എന്ന പ്രൊഡക്ഷൻ കമ്പനിയുടെ സ്ഥാപകൻ കൂടിയായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ വലിയ ഞെട്ടലിലാക്കിയിരിക്കുകയാണ്.

Bollywood filmmaker Sanjay Gupta (59), known for hits like Kaante and Shootout at Lokhandwala, passed away following an accidental fall at his Versova residence in Mumbai. According to police and CCTV footage, Gupta lost his balance and suffered a fatal head injury after hitting a wall corner near his kitchen around 2:00 AM on Friday night. His family, who were asleep at the time, discovered him the following morning and rushed him to a hospital, where he was declared dead. Versova police have registered an Accidental Death Report (ADR), confirming no foul play is suspected.