ഒരു രംഗം പോലും വെട്ടിമാറ്റിയില്ല; നിതേഷ് തിവാരിയുടെ 'രാമായണ'യ്ക്ക് സെൻസർ ബോർഡിന്റെ പച്ചക്കൊടി

എല്ലാ പ്രായക്കാർക്കും കാണാവുന്ന തരത്തിൽ അൺറിസ്ട്രിക്ടഡ് സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്
ഒരു രംഗം പോലും വെട്ടിമാറ്റിയില്ല; നിതേഷ് തിവാരിയുടെ 'രാമായണ'യ്ക്ക് സെൻസർ ബോർഡിന്റെ പച്ചക്കൊടി
Published on: 

സംവിധായകൻ നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ: റൈസ് ഓഫ് എ ലെജൻഡി'ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) U സർട്ടിഫിക്കറ്റ്. എല്ലാ പ്രായക്കാർക്കും കാണാവുന്ന തരത്തിൽ അൺറിസ്ട്രിക്ടഡ് സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും രാവണനായി യഷും ഹനുമാനായി സണ്ണി ഡിയോളുമാണ് ചിത്രത്തിൽ വേഷമിടുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക ദൈർഘ്യം 3 മണിക്കൂറും 15 മിനിറ്റുമാണ്. ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തത് പ്രകാരം, സെൻസർ ബോർഡിന്റെ എക്സാമിനിങ് കമ്മിറ്റി ഒരു കട്ടുപോലും നിർദേശിക്കാതെയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. ഓഡിയോയിലോ ദൃശ്യങ്ങളിലോ യാതൊരു മാറ്റവും വരുത്താതെയാണ് ചിത്രം U സർട്ടിഫിക്കറ്റോടെ പ്രദർശനത്തിനെത്തുന്നത്.

ഒരു രംഗം പോലും വെട്ടിമാറ്റിയില്ല; നിതേഷ് തിവാരിയുടെ 'രാമായണ'യ്ക്ക് സെൻസർ ബോർഡിന്റെ പച്ചക്കൊടി
കാർത്തിക് സുബ്ബരാജ്; ഗ്യാങ്സ്റ്റർ കഥയിൽ തുടങ്ങി, നിലപാടുകളിൽ വളർന്ന സിനിമാജീവിതം

'വൻ', 'ദൃശ്യം 3' തുടങ്ങിയ സമീപകാല ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് കട്ടുകളില്ലാതെ പ്രദർശനാനുമതി ലഭിച്ചിരുന്നെങ്കിലും അവയ്ക്ക് ലഭിച്ചത് UA 16+ സർട്ടിഫിക്കറ്റായിരുന്നു. എന്നാൽ 'രാമായണ: റൈസ് ഓഫ് എ ലെജൻഡി'ന് ലഭിച്ച U സർട്ടിഫിക്കറ്റ് എല്ലാ പ്രായക്കാർക്കും ചിത്രം കാണാമെന്നതാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക സെൻസർ സർട്ടിഫിക്കറ്റ് ഒക്ടോബർ 30ന് നിർമാതാക്കൾ ഏറ്റുവാങ്ങി.

വാൽമീകിയുടെ പുരാതന ഇതിഹാസമായ 'രാമായണ'ത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായാണ് 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ഒരുങ്ങുന്നത്. ദശരഥ രാജാവായി അരുൺ ഗോവിലും ശൂർപ്പണഖയായി രാകുൽ പ്രീത് സിങ്ങുമാണ് ചിത്രത്തിലെത്തുന്നത്. വിവേക് ഒബ്റോയ്, കുനാൽ കപൂർ, ശോഭന, സൗരഭ് സച്ദേവ്, ഫൈസൽ മാലിക്, ലാറ ദത്ത തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഒരു രംഗം പോലും വെട്ടിമാറ്റിയില്ല; നിതേഷ് തിവാരിയുടെ 'രാമായണ'യ്ക്ക് സെൻസർ ബോർഡിന്റെ പച്ചക്കൊടി
മോഹൻലാലിനെ അഭിനയിപ്പിച്ച് കൊതിതീരാത്തൊരാൾ; മകന്റെ ചിത്രത്തിലും നായകനായി ലാലേട്ടൻ, സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്

ചിത്രത്തിന്റെ ട്രെയിലറിൽ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനായാണ് രൺബീർ കപൂർ പ്രത്യക്ഷപ്പെടുന്നത്. തിന്മയെ ഇല്ലാതാക്കുമെന്ന് മൂന്ന് ലോകങ്ങളെയും സാക്ഷിയാക്കി പ്രതിജ്ഞയെടുക്കുന്ന രാമനെയാണ് ട്രെയിലർ അവതരിപ്പിക്കുന്നത്. പാതാളത്തിലായാലും ഭൂമിയിലായാലും സ്വർഗത്തിലായാലും രാവണനെ കണ്ടെത്തി നേരിടുമെന്ന യുദ്ധപ്രഖ്യാപനവും ട്രെയിലറിലുണ്ട്.

മറുവശത്ത്, ചിത്രത്തിലെ പ്രതിനായകനായ രാവണനെ അവതരിപ്പിക്കുന്ന യഷ് മൂന്ന് ലോകങ്ങളുടെയും പരമാധികാരിയായി സ്വയം പ്രഖ്യാപിക്കുന്നതും ട്രെയിലറിലുണ്ട്. നേരത്തേ രാമാനന്ദ് സാഗറിന്റെ സംവിധാനത്തിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'രാമായൺ' (1987) പരമ്പരയിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിലാണ് ഈ ചിത്രത്തിൽ ദശരഥ രാജാവായി വേഷമിടുന്നത്.

ഒരു രംഗം പോലും വെട്ടിമാറ്റിയില്ല; നിതേഷ് തിവാരിയുടെ 'രാമായണ'യ്ക്ക് സെൻസർ ബോർഡിന്റെ പച്ചക്കൊടി
‘സിനിമയിൽ അഭിനയിക്കാൻ നിരാഹാരം കിടന്നിട്ടുണ്ട്’; മനസുതുറന്ന് അനിഷ്മ അനിൽകുമാർ

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, DNEG, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ അഞ്ചിന് തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗം 2027ലെ ദീപാവലി റിലീസായി എത്തുമാണ് പ്രതീക്ഷ.

Summary

Nitesh Tiwari’s Ramayana: Rise of a Legend has received an unrestricted U certificate from the CBFC with zero cuts or audio-visual modifications. Starring Ranbir Kapoor, Sai Pallavi, Yash and Sunny Deol, the 195-minute epic is based on Valmiki’s Ramayana. Its first instalment is scheduled for a theatrical release on November 5, 2026.