Entertainment News

ജയ് ഹേമന്ത് ഷ്രോഫ് എങ്ങനെ ടൈഗറായി? വീണ്ടും ചർച്ചയായി പേര്

വെടിവെപ്പ് കേസിനിടെ വീണ്ടും ചർച്ചയായ ടൈഗർ ഷ്രോഫിന്റെ പേരിന് പിന്നിലെ കൗതുകകരമായ കഥ.

Entertainment Desk

മുംബൈയിൽ വെച്ച് ബോളിവുഡ് താരം ടൈഗർ ഷ്രോഫ് സഞ്ചരിച്ച വാഹനത്തിന് നേരെ നടന്ന വെടിവെപ്പ് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, നടന്റെ പഴയൊരു അഭിമുഖവും കുട്ടിക്കാലത്തെ പേരിന് പിന്നിലെ രസകരമായ കഥയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. ജയ് ഹേമന്ത് ഷ്രോഫ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും, ആളുകളെ കടിക്കുന്ന വിചിത്രമായ ഒരു ശീലം കാരണമാണ് തനിക്ക് 'ടൈഗർ' എന്ന വിളിപ്പേര് ലഭിച്ചതെന്ന് താരം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2014-ൽ പുറത്തിറങ്ങിയ 'ഹീറോപന്തി'യിലൂടെ സിനിമയിലെത്തിയ നടൻ, തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മുൻപ് നൽകിയ അഭിമുഖങ്ങളിൽ മനസ് തുറന്നിരുന്നു

"ഞാൻ കുട്ടിയായിരുന്നപ്പോൾ എല്ലാവരെയും കടിക്കുമായിരുന്നു. സ്കൂളിൽ വെച്ച് അധ്യാപകനെ വരെ കടിച്ചിട്ടുണ്ട്, അതിന് ശിക്ഷയും വാങ്ങിയിട്ടുണ്ട്, അച്ഛൻ ജാക്കി കിഷന്റെ പേരിൽ നിന്നാണ് ജാക്കി എന്ന പേര് സിനിമയിലെത്തിയത്. അമ്മാവൻ ഹേമന്തിന്റെ പേര് കൂടി ചേർത്താണ് ജയ് ഹേമന്ത് ഷ്രോഫ് എന്ന് നാമകരണം ചെയ്തത്. എന്നാൽ കുട്ടിക്കാലം മുതൽ ആളുകൾ ടൈഗർ എന്ന് വിളിക്കാൻ തുടങ്ങിയതോടെ ആ പേര് പിന്നീട് സിനിമയിലും ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു'' എന്ന് ഒരഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഞായറാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പ് സംഭവത്തിൽ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ മോട്ടോർ സൈക്കിളിലെത്തിയ സംഘമാണ് വെടിയുതിർത്തത്. സംഭവത്തിൽ ടൈഗർ ഷ്രോഫിന്റെ ഇടതുകൈക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കേസന്വേഷണത്തിനായി മുംബൈ പോലീസ് 15 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കേസിൽ സംശയിക്കപ്പെടുന്ന മൂന്ന് പേരെ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിഹാർ സ്വദേശിയായ രീതിക്, ഹരിയാന സ്വദേശിയായ റെഹാൻ, ഒരു പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്. ഇവരെ വൈകാതെ മുംബൈ പോലീസിന് കൈമാറും.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങളായ അനിൽ പണ്ഡിറ്റ്, ഹർമാൻ സന്ധു എന്നിവർ ഏറ്റെടുത്തിട്ടുണ്ട്. ഹരിയാനയിൽ മാത്രം 12-ലധികം തട്ടിപ്പ് കേസുകളിൽ പ്രതിയായ അനിൽ പണ്ഡിറ്റിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. പ്രമുഖ വ്യക്തികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ ഭാഗമാണോ ഇവരെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

Bollywood actor Tiger Shroff, whose real name is Jai Hemant Shroff, once revealed that his childhood habit of biting people earned him the nickname “Tiger.” Following the recent firing incident involving a vehicle carrying the actor in Mumbai, his childhood story has resurfaced online.