ഒരു ബർത്ത്ഡേ പോസ്റ്റ്. എത്തിയത് നൂറുകണക്കിന് ഓർഡറുകൾ. പറഞ്ഞുവരുന്നത് ഒറ്റരാത്രി കൊണ്ട് വൈറലായ ഒരു കേക്കിനെ കുറിച്ചും അതുണ്ടാക്കുന്ന, ഹൈദരാബാദിലെ ഒരു ബേക്കറിയെ കുറിച്ചുമാണ്.
ജൂൺ 22നായിരുന്നു നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ ബർത്ത്ഡേ. ബർത്ത്ഡേ ആശംസകളുമായെത്തിയ ലക്ഷക്കണക്കിന് പോസ്റ്റുകൾക്കിടയിൽ നിന്ന് ഏറെ ശ്രദ്ധേയമായത് നടി തൃഷയുടെ, വൈകിയെത്തിയ ആശംസാ പോസ്റ്റ് ആയിരുന്നു.
ആദ്യം വിജയ്യിയെ അൺഫോളോ ചെയ്ത്, പിന്നീട് ബർത്ത്ഡേ പോസ്റ്റുകളുടെ ഒഴുക്കൊന്ന് കുറഞ്ഞപ്പോഴാണ് വിജയ്ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രവുമായി തൃഷയെത്തിയത്. ഇതിനിടെ, സ്വാഭാവികമായും അനവധി അഭ്യൂഹങ്ങളും ഉടലെടുത്തു. ഇരുവരും തമ്മിൽ പിരിഞ്ഞു എന്ന തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ വൈകിട്ട് ഏഴരയോടെ തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് എത്തി. എല്ലാത്തിനെയും അർഥവത്താക്കുന്ന ആ വ്യക്തിക്ക് പിറന്നാൾ ആശംസകൾ എന്ന ക്യാപ്ഷനോടെ..
തൃഷയ്ക്കൊപ്പം സന്തോഷത്തോടെ കേക്ക് മുറിക്കുന്ന വിജയ് ആയിരുന്നു ചിത്രത്തിൽ. ക്യാപ്ഷനും അതിന് താഴെയുള്ള 00:00 എന്ന സംഖ്യയെയും നെറ്റിസൺസിൽ ഒരു വിഭാഗം ആഘോഷമാക്കിയപ്പോൾ, മറ്റ് കുറച്ചാളുകൾക്ക് ആ സ്പെഷ്യൽ ഡെസേർട്ടിലായിരുന്നു താല്പര്യം.
മേശപ്പുറത്ത് വലിയ പിങ്ക്-വൈറ്റ് തീമിലുള്ള കേക്കും തൊട്ടപ്പുറത്ത് തന്നെ മറ്റൊരു കേക്കും മൂന്ന് ടിറാമിസുവും- ഇതായിരുന്നു വിജയ്യുടെ ബർത്ത്ഡേയ്ക്ക് തൃഷ ഒരുക്കിയിരുന്നത്. കൂട്ടത്തിലുള്ള ടിറാമിസുവിൽ ഒരു ബ്രാൻഡ് നെയിം കണ്ടതോടെ ഡെസേർട്ട് ലവേഴ്സിന് കാര്യം മനസ്സിലായി. ഹൈദരാബാദിലെ കോൺസു എന്ന പറ്റീസറിയുടെ സിഗ്നേച്ചർ ഡെസേർട്ട് ആയിരുന്നു ആ ടിറാമിസു. തൃഷയുടെ പോസ്റ്റ് എത്തി മിനിറ്റുകൾക്കുള്ളിൽ ഈ ബേക്കറിയുടെ വെബ്സൈറ്റിൽ ഓർഡറുകൾ നിറഞ്ഞു.
പെട്ടെന്നുണ്ടായ ഈ ഓർഡർ റഷ് കണ്ട് അമ്പരന്നുപോയ ബേക്കറി ജീവനക്കാർ ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് തൃഷയുടെ പോസ്റ്റ് കൊണ്ടുണ്ടായ തിരക്കാണിതെന്ന് മനസ്സിലാവുന്നത്. സ്റ്റോറിലെ ജീവനക്കാർ പറയുന്നതനുസരിച്ച്, ഇപ്പോഴും നിരവധിയാളുകളുടെ ഫോൺവിളികളും തുടർച്ചയായ ടാഗുകളും ഓർഡറുകളും ബേക്കറിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യക്കാർ ഏറെയായതിനാൽ, അതിനൊത്ത് മുന്നോട്ട് പോകാൻ തിരക്കിട്ട പണിയിലാണ് ടീം മുഴുവൻ.
പറ്റീസറിയുടെ സഹസ്ഥാപക സ്വാതി തനേജ പറയുന്നതനുസരിച്ച്, വൻ ഡിമാൻഡ് കണക്കിലെടുത്ത് അവർ ഡെസേർട്ടിന്റെ ഉൽപ്പാദനം കൂട്ടിയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് ഡെസേർട്ടിന്ർറെ വില്പന നാലിരട്ടിയായി വർധിച്ചുവെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദിലെ 11 സ്റ്റോറുകളിലായി ഡെസേർട്ടിന് 40 ശതമാനം വർധിച്ചതായും അവർ പറയുന്നു. ഹൈദരാബാദ് വിമാനത്താവളത്തിന് സമീപമുള്ള ഔട്ട്ലെറ്റിൽ നിന്നാണ് തൃഷ ടിറാമിസു ഓർഡർ ചെയ്തെന്നാണ് വിവരം.
2012-ൽ ഹൈദരാബാദിലെ ബേഗംപേട്ടിൽ, ഐടിസി കാകതിയയ്ക്ക് സമീപമുള്ള ഒരു ചെറിയ ടേക്ക്-അവേ പറ്റീസറിയായാണ് സഹിൽ തനേജയും സ്വാതി തനേജയും കോൺസു ആരംഭിച്ചത്. തുടക്കത്തിൽ വൃത്തിയാക്കൽ മുതൽ ബേക്കിങ് വരെ എല്ലാ ജോലികളും ഇരുവരും തന്നെ ചെയ്തിരുന്നു.
സ്വാതി ഹൈദരാബാദിൽ ഒരു ബേക്കിങ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ലണ്ടനിലേക്ക് പോയി പാസ്റ്റ്രിയിലും കോൺഫെക്ഷനറിയിലും പി.ജി.ഡി.എം. പഠിച്ചു. സഹിലും ഹൈദരാബാദിൽ ബേക്കിങ്ങിൽ ബേസിക് കോഴ്സ് ചെയ്തിരുന്നു. പിന്നീട് ലണ്ടനിലെ ഹാരഡ്സിൽ പേസ്ട്രി ഷെഫായി ജോലി ചെയ്ത അദ്ദേഹം, നഗരത്തിൽ യൂറോപ്യൻ ഡെസേർട്ടുകൾക്ക് വലിയ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് 2012-ൽ ഹൈദരാബാദിലേക്ക് മടങ്ങിയെത്തി.
ഇന്ന് കോൺസു, ഹൈദരാബാദിന് പുറത്തേക്കും വളർന്നുകഴിഞ്ഞു. ബെംഗളൂരും മുംബൈയിലും സ്റ്റോറുകൾ ആരംഭിച്ച ബ്രാൻഡിന്റെ അടുത്ത ലക്ഷ്യം ചെന്നൈയാണ്. അതിനിടെയാണ്, ഒരു ജന്മദിന പോസ്റ്റിൽ പേരുപോലും പറയാതെ പ്രത്യക്ഷപ്പെട്ട ഒരു ഡെസേർട്ട്, ബ്രാൻഡിന്റെ അടുത്ത ലോഞ്ചിന് അപ്രതീക്ഷിതമായി ഒരു പ്രചാരണം നൽകിയിരിക്കുന്നത്.
Summary: A birthday post. Hundreds of orders followed. This is the story of a cake that went viral overnight and the Hyderabad bakery behind it.
June 22 marked the birthday of actor and Tamil Nadu political leader Vijay. Among the thousands of birthday wishes that flooded social media, one post that grabbed significant attention was actress Trisha's belated birthday greeting.
On the table was a large pink-and-white themed cake, another cake placed beside it, and three servings of tiramisu — the treats Trisha had arranged for Vijay’s birthday celebration. Dessert lovers quickly spotted a familiar brand name on one of the tiramisu cups and immediately knew where it was from. It was the signature tiramisu of Conçu, a popular patisserie based in Hyderabad.
Within minutes of Trisha’s post going live, orders began pouring in through the bakery’s website, turning the dessert into an overnight sensation.