വൈറൽ താരങ്ങളായ ഹാഷിറും ടീമും ആദ്യമായി അഭിനയിച്ച ചിത്രം 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസി'ന് പ്രദർശനമാരംഭിച്ച് ആദ്യ ദിനത്തിൽ റെക്കോഡ് കളക്ഷൻ നേട്ടം. നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതർ അണി നിരക്കുന്ന ഒരു ചിത്രത്തിന് ആദ്യ ദിനത്തിൽ തന്നെ അഞ്ച് കോടിക്ക് മുകളിൽ ആഗോള കളക്ഷൻ കിട്ടുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ പ്ലാറ്റ്‌ഫോമിലും സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന ബുക്കിങ് റെക്കോർഡാണ് 'വാഴ 2 ന് ലഭിക്കുന്നത്.
കോമഡി ഡ്രാമ ഴോണറിൽ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിനും മികച്ച ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചിരുന്നു.സമൂഹ മാധ്യമങ്ങളിലെ വൈറൽ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയവരോടപ്പം സീനിയർ താരങ്ങളായ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, ബിജു കുട്ടൻ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിയേറ്ററിൽ നിറഞ്ഞ ചിരിയുണർത്തി തുടങ്ങിയ ചിത്രം ഇമോഷണൽ ഡ്രാമയിലൂടെയും കടന്ന് മികച്ച അനുഭവം നൽകിയാണ് അവസാനിക്കുന്നത്.
ആദ്യ പകുതി ഹാസ്യത്തിൽ പൊതിഞ്ഞതാണെങ്കിൽ രണ്ടാം ഭാഗം പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്ന ജീവിത യാഥാർഥ്യങ്ങളുടെ നേർക്കാഴ്ചയാണ് പങ്കുവെക്കുന്നത്. വിദ്യാഭ്യാസക്കാലത്ത് അധ്യാപകർ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മാനസിക സംഘർഷങ്ങൾ, വിദ്യാർത്ഥികൾ മയക്കുമരുന്നിലേക്കെത്തിപ്പെടാനുള്ള കാരണങ്ങൾ, സഹോദര ബന്ധങ്ങൾ തുടങ്ങി ഘട്ടം ഘട്ടമായി മികച്ച അനുഭവമാണ് ചിത്രം നൽകുന്നത്. സെക്കന്റുകളുടെ ദൈർഘ്യം മാത്രമുള്ള വീഡിയോകളിലൂടെ ആരാധകരെ സൃഷ്ഠിച്ചവർ ഒരു മുഴുനീള സിനിമയിലും മടുപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു എന്നതാണ് ഹൈലൈറ്റ്.
ആദ്യ ഭാഗമായ 'ബയോപിക്ക് ഓഫ് എ ബില്യന്‍ ബോയ്‌സ്' നല്‍കിയ എല്ലാ ഹൈപ്പും നിലനിർത്തി ആരാധകരെ കയ്യിലെടുക്കാൻ 'വാഴ 2'വിനും സാധിച്ചിട്ടുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങൾ നൽകുന്ന സൂചന. പ്രേക്ഷകരുടെ മനംകവർന്ന തിരക്കഥയുടെ ബ്രില്ല്യന്‍സിനെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും ദൃശ്യ ഭംഗിയുമാണ് ശ്രദ്ധേയമായ മറ്റു ഘടകങ്ങൾ.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആത്മായി മാറിയ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മനോഹരമായ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് അഖിൽ ലൈലാസുരൻ.
English Summary: Vaazha II – Biopic of Billion Brosi, starring viral creator Hashir and team, creates history by crossing ₹5 crore global collection on day one, earning strong audience response for its mix of humor and emotional storytelling.