ആദ്യ ഷോയിൽ തന്നെ, 'മോശം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കുഞ്ഞൻ സിനിമ. പിന്നീടത് ബോക്സ് ഓഫീസിൽ കളക്ഷനിൽ, ആഗോള വമ്പൻ സിനിമകൾക്കൊപ്പം റെക്കോർഡ് പങ്കിട്ടു. ഇങ്ങനെ, ഒരു കൊച്ചുസിനിമയുടെ പെർഫോമൻസ് കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. അതും ലോ ബജറ്റിൽ നിർമിച്ച ഒരു ആനിമേഷൻ ചിത്രത്തിന്റെ.
പറഞ്ഞു വരുന്നത് നിയു ലൈ എന്ന ചൈനീസ് ചിത്രത്തെ പറ്റിയാണ്. ‘ദ കൗ ഈസ് കമിംഗ്’ (The Cow is Coming) എന്ന് അർത്ഥം വരുന്ന ഈ ചിത്രം ഓഗസ്റ്റ് 5ന് തിയേറ്ററുകളിലെത്തിയപ്പോൾ ആദ്യ 10 ദിവസങ്ങളിൽ ആകെ ലഭിച്ചത് കേവലം 7,700 യുവാൻ (ഏകദേശം 1,09,170 രൂപ) മാത്രമായിരുന്നു. രാജ്യത്തുടനീളം 300ൽ താഴെ ആളുകൾ മാത്രമാണ് ആദ്യ ദിനങ്ങളിൽ ചിത്രം കണ്ടത്. ചിത്രത്തിന് യാതൊരുവിധ പ്രൊമോഷൻ പരിപാടികളോ ട്രെയിലറുകളോ ഉണ്ടായിരുന്നില്ല. എന്നാൽ, സിനിമയുടെ മോശം നിലവാരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ട്രോളുകളും ചർച്ചകളും ചിത്രത്തിന്റെ ഗതി മാറ്റി.
സിനിമ എത്രത്തോളം മോശമാണ് എന്ന് നേരിട്ട് കണ്ടറിയാൻ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഇരച്ചെത്തി. ചൈനീസ് മൂവി ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ‘മാവോ യാൻ’ (Mao Yan) നൽകുന്ന വിവരങ്ങൾ പ്രകാരം, ഇതുവരെ 1.49 കോടിയിലധികം യുവാൻ (21,14,91,345 രൂപ) കളക്ഷൻ നേടിയ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നായി മാറി.
റെഡ് സ്റ്റാർ ന്യൂസ് എന്ന, ചെങ്ഡുവിലെ പ്രാദേശിക വാർത്താ വെബ്‌സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, സംവിധായകൻ ഷിൻ യുമെംഗും അദ്ദേഹത്തിന്റെ അമ്മ സൺ ലിഫാനും ചേർന്ന് അഞ്ച് വർഷം കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചത്. പോസ്റ്ററുകളിൽ പേന കൊണ്ട് വരച്ച, നിറങ്ങളില്ലാത്ത ഒരു പശുക്കിടാവിന്റെ ചിത്രത്തോടൊപ്പം, 'നിങ്ങൾക്ക് വിചിത്രമായ കാര്യങ്ങളോട് താല്പര്യമുണ്ടെങ്കിൽ ഇങ്ങോട്ട് വരൂ, 'പണം തിരികെ നൽകുന്നതല്ല' എന്നീ വാചകങ്ങളും ഉണ്ടായിരുന്നു.
നിലവിൽ 14.9 മില്യൺ യുവാനാണ് ചിത്രം നേടിയിരിക്കുന്നത്. ചൈനയിലെ ഔദ്യോഗിക ഉദ്ഘാടന വാരാന്ത്യത്തിൽ 'ദി ഒഡീസി' 192 ദശലക്ഷം യുവാൻ (£21m) നേടി രണ്ടാം സ്ഥാനത്താണ്. സംഘർഷഭരിതമായ പശ്ചിമേഷ്യയിൽ ഒരു റസ്റ്റോറന്റ് ആരംഭിക്കുന്ന ചൈനീസ് ഷെഫിന്റെ കഥ പറയുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ ദി മിഡിൽ ഈസ്റ്റ്' എന്ന പ്രദേശിക ചിത്രമാണ് 477.9 ദശലക്ഷം യുവാൻ കളക്ഷനോടെ ഒന്നാമതെത്തിയത്.
നീയു ലായ്‌യുടെ വിജയം അതിന്റെ ഗുണനിലവാരം കൊണ്ടല്ല, മറിച്ച്, മോശമാണെങ്കിലും ഒരു പ്രത്യേക രസമുണ്ട് എന്ന ജനങ്ങളുടെ ചിന്താഗതി കൊണ്ടാണെന്നതാണ് ശ്രദ്ധേയം. 'നെ ഷാ 2' പോലെയുള്ള അതിഗംഭീര ആനിമേഷൻ ചിത്രങ്ങൾക്ക് നേർവിപരീതമായി അഞ്ച് വർഷം കൊണ്ട് വെറും രണ്ടുപേർ ചേർന്നാണ് ഇത് നിർമ്മിച്ചത്.
കഥ, വിഷ്വൽ എഫക്ട്സ് തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളിലും ചിത്രം പരാജയമാണെങ്കിലും, അതിന്റെ പോരായ്മ തന്നെയാണ് പ്രേക്ഷകരിൽ കൗതുകമുണർത്തി തിയേറ്ററുകളിലേക്ക് ആകർഷിച്ചതെന്ന് സിനിമാ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതേസമയം, 'നീയു ലായ്' കൈവരിച്ച വിജയം ചൈനീസ് സിനിമാ ലോകം പൂർണമായി സ്വാഗതം ചെയ്തിട്ടില്ല. ഉയർന്ന നിലവാരം പുലർത്തുന്ന മറ്റ് സിനിമകളുടെ അവസരം നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ പ്രചാരമെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്. ചൈനീസ് സിനിമാ വ്യവസായത്തിന് ഈ ചിത്രത്തിന്റെ വിജയം ഒരു നാണക്കേടായി തോന്നുന്നു എന്നും പലരും പ്രതികരിക്കുന്നുണ്ട്.
A little-known film that was branded “bad” on its opening day later went on to share box-office records with global blockbusters. The film world is now stunned by the performance of this small-budget movie — an animated film made on a shoestring budget.
The film in question is the Chinese movie Niu Lai. Meaning “The Cow Is Coming,” the film hit theatres on August 5 and earned just 7,700 yuan (around ₹1.09 lakh) in its first 10 days. Fewer than 300 people across the country watched it during its initial run. The film had no promotional campaigns or trailers.
However, trolls and social media discussions mocking the film’s poor quality changed its fortunes.