Environment

QQ8, ഭൂമിയുടെ മിനി മൂണ്‍; ഒരു ക്രിസ്മസ് വിരുന്നുകാരന്‍

ഏകദേശം 6 അടി (2 മീറ്റര്‍) മാത്രമാണ് ബഹിരാകാശ ശിലയുടെ വലുപ്പം

Madism Desk

ചന്ദ്രനെ കൂടാതെ ഭൂമിക്കൊരു കുഞ്ഞന്‍ ഉപഗ്രഹം. കുറച്ചുനാളായി അവന്‍ നമ്മുടെ ഭൂമിക്ക് ചുറ്റും കിടന്നു കറങ്ങുകയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മിനി ചന്ദ്രന്‍ ഒരു ബഹിരാകാശ ശിലയാണ്. ചുരുങ്ങിയ കാലം മാത്രം ഭൂമിക്കുചുറ്റും കറങ്ങുന്ന ബഹിരാകാശ ശിലയെ ക്രിസ്മസ് വിരുന്നുകാരന്‍ എന്ന നിലയിലാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.

2026 QQ8 എന്നാണ് ഗവേഷകര്‍ ഈ ബഹിരാകാശ ശിലയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ഏകദേശം 6 അടി (2 മീറ്റര്‍) മാത്രമാണ് ബഹിരാകാശ ശിലയുടെ വലുപ്പം. ഇന്റര്‍നാഷണല്‍ ജ്യോതിശാസ്ത്ര യൂണിയന്റെ മൈനര്‍ പ്ലാനറ്റ് സെന്റര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബഹിരാകാശ ശില കണ്ടെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മിനി മൂണ്‍ എന്ന് ഗവേഷകര്‍ വിശേഷിപ്പിക്കുമ്പോഴും ഇതൊരു സ്ഥിരമായ പ്രതിഭാസമല്ലെന്നും ഗവേഷകര്‍ പറയുന്നു.

2026 ഏപ്രിലില്‍ ആണ് ബഹിരാകാശ ശില ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഓഗസ്റ്റില്‍ ആദ്യമായി ഇതിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു. ഈവര്‍ഷം ഡിസംബര്‍ അവസാനം വരെയായിരിക്കും ശില ഭ്രമണപഥത്തില്‍ നിലനില്‍ക്കുക. ഇന്റര്‍നാഷണല്‍ ജ്യോതിശാസ്ത്ര യൂണിയന്റെ മൈനര്‍ പ്ലാനറ്റ് സെന്റര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 353,000 മൈല്‍ (568,000 കിലോമീറ്റര്‍) അകത്തിലാണ് മിനി ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്ത് എത്തുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തേക്കാള്‍ ഏകദേശം 110,000 മൈല്‍ (177,000 കിലോമീറ്റര്‍) കൂടുതലാണ് ഈ ദൂരം.

സൂര്യന് ചുറ്റുമായികരുന്നു QQ8 ന്റെ പരിക്രമണ പാത. 359 ദിവസം അല്ലെങ്കില്‍ ഒരു ഭൗമവര്‍ഷത്തിന്റെ ഏകദേശം 0.98 സമയം ആണ് QQ8 സൂര്യനെ ചുറ്റാന്‍ എടുത്തിരുന്നത്. ഇത്തവണ ഭൂമിയോട് കൂടുതല്‍ അടുത്ത QQ8 ഗുരുത്വാകര്‍ഷണബലത്തിന്റെ സ്വാധീനത്തില്‍ ഭുമിയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഉപഗ്രഹം ഭൂമി ലക്ഷ്യമിട്ട് നീങ്ങിയാലും അപകടകരമായ സാഹചര്യം ഉണ്ടാകില്ലെന്നാണ് ശാസ്ത്ര ലോകം നല്‍കുന്നത്. ഇതിന്റെ വലുപ്പം തന്നെയാണ് ഭൂമിയുടെ ഭീഷണിയൊഴിവാക്കുന്നത്. കൂട്ടിയിടിക്കാന്‍ തക്കവിധം ഭൂമി ലക്ഷ്യമിട്ട് സഞ്ചരിച്ചാലും ഉപരിതലത്തില്‍ എത്തുന്നതിനുമുമ്പ് അത് അന്തരീക്ഷത്തില്‍ കത്തിയമരും. QQ8, നെ താല്‍ക്കാലിക ഉപഗ്രഹം എന്ന് വിളിക്കപ്പെടുന്നു എങ്കിലും ഇത്തരം പ്രതിഭാസം കണ്ടെത്തുന്നത് ഇതാദ്യമല്ല. ഇവയില്‍ പലതും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ശല്‍കങ്ങളായിരുന്നു.

Earth has a temporary companion in addition to the Moon – a small space rock often described as a mini-moon. This celestial object briefly revolves around Earth before moving away into its usual orbit. Scientists have described it as a temporary visitor or a cosmic guest, with its short stay earning it the nickname “Christmas visitor”.