ചൊവ്വയുടെ ചന്ദ്രൻ ഒളിപ്പിക്കുന്നതെന്ത്? രഹസ്യങ്ങൾ തേടി ജപ്പാന്റെ പേടകം, ചരിത്രത്തിൽ ആദ്യം

പേടകം സുരക്ഷിതമായി തിരികെയെത്തിയാൽ ചൊവ്വയിൽ നിന്നോ അതിന്റെ ചന്ദ്രന്മാരിൽ നിന്നോ ആദ്യമായാവും സാംപിളുകൾ ഭൂമിയിലേക്കെത്തുക
ചൊവ്വയുടെ ചന്ദ്രൻ ഒളിപ്പിക്കുന്നതെന്ത്? രഹസ്യങ്ങൾ തേടി ജപ്പാന്റെ പേടകം, ചരിത്രത്തിൽ ആദ്യം
Published on: 

ചൊവ്വ കേന്ദ്രീകരിച്ചുള്ള പര്യവേഷണങ്ങൾ എന്നും ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ മാർസ് 1 മുതൽ ജപ്പാന്റെ ഏറ്റവും പുതിയ മാർഷ്യൻ മൂൺസ് എക്സ്പ്ലറേഷൻ (എംഎംഎക്‌സ്) വരെ ശാസ്ത്രലോകത്തിന് ഏറെ നിർണായകമായ പര്യവേഷണങ്ങളായിരുന്നു. ഇതിൽ ഇന്ന് ജപ്പാൻ വിക്ഷേപിച്ച എംഎംഎക്സ് ചൊവ്വയുടെ ചന്ദ്രൻ ഫോബോസിനെയാണ് കേന്ദ്രീകരിക്കുന്നത് എന്നത് കൊണ്ടു തന്നെ അതീവ പ്രധാന്യമർഹിക്കുന്നുണ്ട്.

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 4.41നാണ് ജപ്പാന്റെ മുൻനിര വിക്ഷേപണവാഹനമായ എച്ച്3 റോക്കറ്റ് തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്നത്. ചൊവ്വയുടെ ഫോബോസിൽ നിന്ന് സാംപിളുകൾ ശേഖരിക്കുകയാണ് എംഎംഎക്സിന്റെ പ്രധാനലക്ഷ്യം. ഇത് സുരക്ഷിതമായി തിരികെയെത്തിയാൽ ചൊവ്വയിൽ നിന്നോ അതിന്റെ ചന്ദ്രന്മാരിൽ നിന്നോ ആദ്യമായാവും സാംപിളുകൾ ഭൂമിയിലേക്കെത്തുക.

ഒരു പാറക്കഷണമോ മണ്ണോ ചൊവ്വയുടേതായി മനുഷ്യർക്ക് ഇതുവരെ കിട്ടിയിട്ടില്ല. നാസയുടെ പെഴസിവറൻസ് റോവർ ഏകദേശം 30ലധികം ടൈറ്റാനിയം സാംപിളുകളും മറ്റ് വസ്തുക്കളും ശേഖരിച്ചിട്ടുണ്ടെങ്കിലും ഇതിന് തിരികെ ഭൂമിയിലെത്താൻ സാധിച്ചിട്ടില്ല. പല കാരണങ്ങളാൽ 2031 വരെ പദ്ധതി നീട്ടിവയ്ക്കുകയും ചെയ്തു.

ചൊവ്വയുടെ ചന്ദ്രൻ ഒളിപ്പിക്കുന്നതെന്ത്? രഹസ്യങ്ങൾ തേടി ജപ്പാന്റെ പേടകം, ചരിത്രത്തിൽ ആദ്യം
ഹണ്ടര്‍ മൂണ്‍: ഹാലോവീന് മുന്നേ ആകാശത്ത് വിസ്മയമൊരുക്കാന്‍ 'ഒക്ടോബര്‍ പൂര്‍ണചന്ദ്രന്‍' എത്തുന്നു

ഇതുകൊണ്ടു തന്നെയാണ് ജപ്പാന്റെ ചൊവ്വാപര്യവേഷണത്തിൽ ശാസ്ത്രലോകം പ്രതീക്ഷയർപ്പിക്കുന്നതും. 2027 ഓഗസ്റ്റോടെ ഫോബോസിലെത്തും വിധമാണ് പദ്ധതി. ചൊവ്വയിൽ ഉപഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടു എന്നത് മുതൽ വേണമെങ്കിൽ ഭൂമിയിലെങ്ങനെ ജീവനുണ്ടായി എന്നതിന് വരെ ഫോബോസിൽ നിന്ന് ഉത്തരം ലഭിച്ചേക്കാം.

ആന്തരിക സൌരയൂഥത്തിൽ ആകെ മൂന്ന് ചന്ദ്രന്മാരാണുള്ളത്. അതായത് സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവ ഉൾപ്പെടുന്ന സൌരയൂഥ ഭാഗത്ത്. നമ്മുടേതും ചൊവ്വയുടെ ഫോബോസും ഡീമോസും. ഇത് രണ്ടും താരമ്യേന കുഞ്ഞൻ ഉപഗ്രഹങ്ങളാണ്. ഫോബോസിന് 20 കിലോമീറ്റർ മാത്രമാണ് വിസ്തീർണം, ഡീമോസിന് പത്ത് കിലോമീറ്ററും. ഇരുവർക്കും പ്രത്യേകിച്ച് ആകൃതിയുമില്ല. ചിലയിടത്ത് നീളം കൂടിയും ചിലയിടത്ത് ഉരുണ്ടും ഏകദേശം ഉരുളക്കിഴങ്ങ് പോലെയാണ് ഇവ ചിത്രങ്ങളിലെല്ലാം.

ഏകദേശം 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് ചൊവ്വയിൽ ചന്ദ്രനുണ്ടായത് എന്നാണ് കരുതുന്നത്. എന്നാലിവ എങ്ങനെയുണ്ടായി, എത്രകാലം കൊണ്ടുണ്ടായി എന്നതൊന്നും വ്യക്തമല്ല. ഇത് പഠിക്കുകയും എംഎംഎക്സിന്റെ പ്രധാന ഉദ്ദേശമാണ്.

ചൊവ്വയുടെ ചന്ദ്രൻ ഒളിപ്പിക്കുന്നതെന്ത്? രഹസ്യങ്ങൾ തേടി ജപ്പാന്റെ പേടകം, ചരിത്രത്തിൽ ആദ്യം
സൗരയൂഥത്തിന് പുറത്തും അറോറകൾ! ഇതാദ്യമായി ഒരു കൃത്യമായ സിഗ്നൽ, ആ വലിയ രഹസ്യം പുറത്ത്

ഡിമോസിലാണ് എംഎംഎക്സ് പേടകം ആദ്യമെത്തുക. ഇവിടെ നിന്ന് സാംപിളുകൾ ശേഖരിച്ച ശേഷം ഫോബോസിൽ പഠനം കേന്ദ്രീകരിക്കും. ഫോബോസിൽ ഒരു ചെറിയ റോവർ ഇറക്കി പഠനം നടത്താനാണ് ജപ്പാനുദ്ദേശിക്കുന്നത്. എന്നാലിത് അത്ര എളുപ്പമുള്ള കാര്യമല്ല. ഫോബോസിന് സ്വന്തമായി അത്ര ഗുരുത്വാകർഷണമില്ല. ചൊവ്വയിൽ നിന്ന് ലഭിക്കുന്ന ഗുരുത്വാകർഷണത്തിലാണ് റോവറിനെ പ്രതലത്തിലിറക്കേണ്ടത്. റോവർ ആദ്യമിറങ്ങി ഒരു ലാൻഡിംഗ് സൈറ്റ് കണ്ടെത്തി, പിന്നീട് വേണം എംഎംഎക്സിന് ഫോബോസിൽ ലാൻഡ് ചെയ്യാൻ. ലാൻഡിംഗിന് ശേഷം ഒരു റോബോട്ടിക് കൈ ഉപയോഗിച്ച് മണ്ണും പാറക്കഷണങ്ങളും ശേഖരിക്കും വിധമാണ് പ്ലാൻ ക്രമീകരിച്ചിരിക്കുന്നത്.

ഈ സാംപിളുകൾ ഒരു ക്യാപ്സൂളിലാക്കി 2031 ഓടെ ഭൂമിയിലെത്തിക്കും. സാംപിളുകൾ കിലോഗ്രാം കണക്കിനൊന്നുമില്ല. വെറും 10 ഗ്രാം മാത്രം. ഇതിൽ ഓരോ മണി ഉപയോഗിച്ചും നിരവധി പഠനങ്ങൾ നടത്താനാവുമെന്ന് പദ്ധതിയിലംഗമായ ഡോ.ക്രിസ്റ്റ അവദെല്ലിദോ പറയുന്നു. ഈ പഠനങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ചൊവ്വയിലെങ്ങനെ ചന്ദ്രനുണ്ടായി എന്നതിലേക്കാവും.

രണ്ട് വശങ്ങൾ

ചൊവ്വയിലെ ചന്ദ്രൻമാരുടെ ഉദ്ഭവത്തെ കുറിച്ച് രണ്ട് സാധ്യതകളാണ് ശാസ്ത്രലോകം മുന്നോട്ട് വയ്ക്കുന്നത്. ഒന്ന് ചൊവ്വ ഉത്ഭവിച്ച സമയത്ത് ഉൽക്ക വന്നിടിച്ച്, ഈ കഷണങ്ങളിൽ നിന്ന് രണ്ട് ചന്ദ്രൻമാരുണ്ടായതാവാം.

രണ്ട്, സൌരയൂഥത്തിൽ കറങ്ങി നടന്ന രണ്ട് ഛിന്നഗ്രഹങ്ങൾ ചൊവ്വയുടെ ഗുരുത്വാകർഷണം പിടിച്ചെടുത്തതും ഇത് പിന്നീട് ചന്ദ്രൻമാരായി കണക്കാക്കപ്പെട്ടതുമാവാം.

ചൊവ്വയുടെ ചന്ദ്രൻ ഒളിപ്പിക്കുന്നതെന്ത്? രഹസ്യങ്ങൾ തേടി ജപ്പാന്റെ പേടകം, ചരിത്രത്തിൽ ആദ്യം
ബഹിരാകാശത്തും മാലിന്യക്കൂമ്പാരം: ചന്ദ്രനിലടക്കം മില്യൺ കണക്കിന് 'ചപ്പും ചവറും', പഴി സ്പേസ് എക്‌സിന്!

എന്തായാലും എംഎംഎക്സ് ഭൂമിയിലെത്തിക്കുന്ന സാംപിളുകളിൽ ഇതിനുള്ള ഉത്തരമുണ്ടാവുമെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഇത് കൂടാതെ സാംപിളുകൾക്ക് മറ്റൊരു പ്രത്യേകതയുമുണ്ടാവും.

ഫോബോസ് എന്ന് പറയുന്നത് ഡീമോസിനേക്കാൾ ചൊവ്വയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ചന്ദ്രനാണ്. എന്നുവെച്ചാൽ ചൊവ്വയിൽ എന്ത് നടന്നാലും അതിന്റെ പ്രത്യാഘാതങ്ങൾ ഫോബോസിലും ഏൽക്കുന്നത്ര അടുത്ത്. ചൊവ്വയിൽ പൊട്ടിത്തെറിയോ മറ്റോ നടന്നിട്ടുണ്ടെങ്കിൽ അതിന്റെ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച് ഫോബോസിലും എത്തിയേക്കാം. അതുകൊണ്ടു തന്നെ ഭൂമിയിൽ എംഎംഎക്സ് എത്തിക്കുന്ന സാംപിളുകൾ ചിലപ്പോൾ ചൊവ്വയിലേതാവാനും സാധ്യതയുണ്ട്. ഇതിൽ പഠനം നടത്തുന്നതിലൂടെ ചൊവ്വയുടെ ഉദ്ഭവത്തെ കുറിച്ചും സൂചനകൾ ലഭിച്ചേക്കും.

ചൊവ്വയിൽ നിന്ന് സാംപിളുകളെത്തിക്കുക എന്നത് ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഏറെ കാലമായുള്ള പ്രയത്നവും ആഗ്രഹവുമൊക്കെയാണ്. 2021 മുതൽ നാസയുടെ പെഴ്സിവറൻസ് ചൊവ്വയിൽ നിന്ന് സാംപിളുകൾ ശേഖരിക്കുകയും ക്യാനിസ്റ്ററുകളിൽ അവ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇവ ഭൂമിയിലെത്തിക്കുന്നത് നീളുകയാണ്.

ചൊവ്വയുടെ സാംപിളുകൾ എത്തിക്കാൻ മാത്രമുള്ള ഒരു പദ്ധതിക്കും നാസ തുടക്കമിട്ടിരുന്നു. മാഴ്സ് സാംപിൾ മിഷൻ എന്ന ഈ പദ്ധതി പക്ഷേ മതിയായ ഫണ്ട് ഇല്ലാത്തത് കാരണം നിർത്തിവെച്ചു.

ചൈനയുടെ ഒരു പദ്ധതിയും സാംപിളുകൾ ശേഖരിക്കാനായി മാത്രം ചൊവ്വയിലേക്ക് പുറപ്പെടുന്നുണ്ട്. 2028ൽ ലോഞ്ച് ചെയ്യുന്ന ഈ പേടകവും 2031ൽ മടങ്ങിവരുമെന്നാണ് പ്രതീക്ഷ.

എന്നാൽ നേരിട്ട് ശേഖരിച്ചതല്ലാത്ത ചില സാംപിളുകൾ ചൊവ്വയുടേതായി ഭൂമിയിലുണ്ട്. മാർഷ്യ മെറ്റീരിയോറൈറ്റ്സ് എന്നറിയപ്പെടുന്ന ബഹിരാകാശ അവശിഷ്ടങ്ങളാണിവ. ഉൽക്കളുടെയും മറ്റും കൂട്ടിയിടിയിലൂടെ ഭൂമിയിലെത്തിയതാണ് ഈ അവശിഷ്ടങ്ങൾ. ഇത് വളരെ കുറച്ച് മാത്രമേ ഭൂമിയിലുള്ളൂ. പക്ഷേ ഇതുകൊണ്ട് പ്രയോജനമില്ല താനും. ഭൂമിയിൽ നേരിട്ട് എത്തിയാലുടൻ ഇവ വായു, പൊടി, വെള്ളം എന്നിവയൊക്കെ കൊണ്ട് മലിനമാകും. ചൊവ്വയുടേതായി പിന്നീടൊന്നും ഇതിൽ അവശേഷിക്കില്ല.

ചൊവ്വയുടെ ചന്ദ്രൻ ഒളിപ്പിക്കുന്നതെന്ത്? രഹസ്യങ്ങൾ തേടി ജപ്പാന്റെ പേടകം, ചരിത്രത്തിൽ ആദ്യം
'ഭൂത' കണങ്ങളിൽ ഗവേഷണം, ന്യൂട്രിനോകളുടെ തലതൊട്ടപ്പൻ! ഭൗതിക ശാസ്ത്ര നൊബേൽ ഫ്രാൻസിസ് ഹാൾക്കണ്

ഇതുകൊണ്ടൊക്കെ തന്നെയാണ് എംഎംഎക്സ് പദ്ധതിയെ ശാസ്ത്രജ്ഞർ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നതും. 2028 ഡിസംബറിൽ എംഎംഎക്സ് സാംപിൾ കളക്ഷൻ തുടങ്ങുമെന്നാണ് വിവരം. 2030ഓടെ ചൊവ്വയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് വേർപെടുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങും. തുടർന്ന് 2031ഓടെ ലാൻഡിംഗും. സൌത്ത് ഓസ്ട്രേലിയയിലെ വൂമേറ മരുഭൂമിയിലാണ് പേടകം മടങ്ങിവരവിൽ ലാൻഡ് ചെയ്യുക.

Summary

Mars-focused space missions have often become historic milestones. From the Soviet Union’s Mars 1 to Japan’s upcoming Martian Moons eXploration (MMX) mission, these explorations have been crucial to the scientific community. Japan’s MMX mission is particularly significant because it focuses on Phobos, one of Mars’s two moons.

Madism Digital
madismdigital.com