Health

നിർണായകം! ജീവനില്ലാത്ത വസ്തുക്കളിൽ നിന്ന് കോശം നിർമിച്ചെടുത്ത് ശാസ്ത്രജ്ഞർ, പിന്നിൽ മലയാളി

പൂർണമായും ലാബിൽ നിർമിച്ചെടുത്ത, ജീവന്റെ ഒരു കൃത്രിമ രൂപമാണ് 'സപ്ഡ്സെൽ'

Madism Desk

പതിറ്റാണ്ടുകൾ പുറകിലേക്ക് ചിന്തിച്ചാൽ ജീവനില്ലാത്ത വസ്തുക്കളിൽ നിന്ന് ഒരു ജീവനുള്ള കോശം നിർമിക്കുക എന്നത് ശാസ്ത്രലോകത്തിന്റെ സങ്കല്പങ്ങൾക്കുമപ്പുറമായിരുന്നു. എന്നാൽ ആ നിർണായക കണ്ടുപിടിത്തം സാധ്യമാക്കിയിരിക്കുകയാണിപ്പോൾ ശാസ്ത്രജ്ഞർ.

ഒരു കോശത്തിന്റെ മുഴുവൻ ജീവിതചക്രവും അനുകരിക്കുന്ന സിന്തറ്റിക് കോശം വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കയിലെ മിനസോട്ട സർവകലാശാലയിലെ വിദഗ്ധർ. സ്പഡ്സെൽ എന്ന് പേരിട്ടിരിക്കുന്ന ഈ കോശം വികസിപ്പിച്ചത് ഒരു മലയാളിയുടെ നേതൃത്വത്തിലാണ് എന്നത് മറ്റൊരു കൌതുകകരമായ കാര്യം.

പൂർണമായും ലാബിൽ നിർമിച്ചെടുത്ത ജീവന്റെ ഒരു കൃത്രിമ രൂപമാണ് സപ്ഡ്സെൽ. ഒരു സിന്തറ്റിക്ക് കോശം. ലളിതമായി പറഞ്ഞാൽ ഒരു കോശത്തിന്ർറെയോ ബാക്ടീരിയയുടെയോ സഹായമില്ലാതെ, ജീവനില്ലാത്ത രാസവസ്തുക്കൾ മാത്രം കൃത്യമായ അളവിൽ ചേർത്താണ് നിന്നാണ് ഡോ.കേറ്റ് അഡമലയുടെ നേതൃത്വത്തിലുള്ള സംഘം സ്പഡ്സെൽ വികസിപ്പിച്ചത്.

പൂർണമായും ലാബിൽ നിർമിച്ച സ്പഡ്സെല്ലിന് ഭക്ഷണം കഴിക്കാം, വളരാം, വിഭജിക്കാം കൂടാതെ ഒരു കോശത്തിന്റെ പൂർണമായ ജീവിതചക്രവും ഇത് കാണിച്ചു. ഇതിന് മുമ്പ് മറ്റൊരു കോശത്തിന്ർറെ സഹായമില്ലാതെ ഒരു ജീവനുള്ള കോശം ശാസ്ത്രജ്ഞർ നിർമിച്ചിട്ടില്ല എന്നയിടത്താണ് സപ്ഡ്സെലിന്റെ പ്രാധാന്യം.

എന്താണ് യഥാർഥത്തിൽ സപ്ഡ്സെൽ?

ബാക്ടീരിയ മുതൽ മനുഷ്യൻ വരെ എല്ലാ ജീവജാലങ്ങളും കോശങ്ങൾ കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. എനർജി സംഭരിക്കുക, പ്രോട്ടീൻ ഉത്പാദിപ്പിക്കുക, വളരുക, പ്രത്യുല്പാദനം എന്നിങ്ങനെ എല്ലാ ജോലികളും കോശങ്ങളിലൂടെയാണ് സാധ്യമാവുക. ഡിഎൻഎയിൽ മാറ്റം വരുത്തി ഇത്തരം കോശങ്ങളെ മുമ്പ് ശാസ്ത്രജ്ഞർ നിർമിച്ചിട്ടുണ്ട്. പക്ഷേ ഇതാദ്യമായാണ് പൂർണമായും ജീവനില്ലാത്ത വസ്തുക്കളിൽ നിന്ന് ഒരു കോശം വികസിപ്പിക്കുന്നത്.

എന്താണ് യഥാർഥത്തിൽ സപ്ഡ്സെൽ?

ബാക്ടീരിയ മുതൽ മനുഷ്യൻ വരെ എല്ലാ ജീവജാലങ്ങളും കോശങ്ങൾ കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. എനർജി സംഭരിക്കുക, പ്രോട്ടീൻ ഉത്പാദിപ്പിക്കുക, വളരുക, പ്രത്യുല്പാദനം എന്നിങ്ങനെ എല്ലാ ജോലികളും കോശങ്ങളിലൂടെയാണ് സാധ്യമാവുക. ഡിഎൻഎയിൽ മാറ്റം വരുത്തി ഇത്തരം കോശങ്ങളെ മുമ്പ് ശാസ്ത്രജ്ഞർ നിർമിച്ചിട്ടുണ്ട്. പക്ഷേ ഇതാദ്യമായാണ് പൂർണമായും ജീവനില്ലാത്ത വസ്തുക്കളിൽ നിന്ന് ഒരു കോശം വികസിപ്പിക്കുന്നത്.

ഇതിലടങ്ങിയിരിക്കുന്ന ഓരോ ഘടകങ്ങളും ശാസ്ത്രജ്ഞർ മുൻകൂട്ടി നിശ്ചയിച്ച് മനഃപൂർവ്വം ചേർത്തതായതുകൊണ്ട് തന്നെ, ഈ കോശത്തിനുള്ളിൽ എന്തൊക്കെയാണുള്ളതെന്ന് അവർക്ക് കൃത്യമായി അറിയാം. ശതകോടിക്കണക്കിന് വർഷങ്ങളിലെ പരിണാമത്തിലൂടെ സങ്കീർണ്ണതകൾ കൈവന്ന പ്രകൃതിദത്ത കോശങ്ങളിൽ ഇത് ഒരിക്കലും സാധ്യമായിരുന്നില്ല.

ഇത് ശാസ്ത്രലോകത്തിന് എന്തിന് ഉപകരിക്കുന്നു?

> മനുഷ്യശരീരത്തിലെ കേടുവന്ന കോശങ്ങളെ മാത്രം കണ്ടെത്തി മരുന്ന് എത്തിക്കാൻ ഈ കൃത്രിമ കോശങ്ങളെ പ്രോഗ്രാം ചെയ്ത് വിടാം. പ്രത്യേകിച്ച് കാൻസർ ചികിത്സയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഇതിന് കഴിയും.

> സിന്തറ്റിക് ബയോസെൻസറുകൾ: പരിസ്ഥിതിയിലെ മലിനീകരണമോ ശരീരത്തിലെ രോഗങ്ങളോ തിരിച്ചറിയാനുള്ള അതിസൂക്ഷ്മ സെൻസറുകളായി ഇവയെ മാറ്റാം.

> ജീവന്റെ ഉത്ഭവം കണ്ടെത്തൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവനില്ലാത്ത രാസവസ്തുക്കളിൽ നിന്ന് എങ്ങനെയാണ് ആദ്യത്തെ ജീവന്റെ കണിക ഉണ്ടായത് എന്ന് മനസ്സിലാക്കാൻ സ്പഡ്സെല്ലിന്റെ ഘടന ശാസ്ത്രജ്ഞരെ സഹായിക്കുന്നു.

Thinking back a few decades, creating a living cell from non-living matter was beyond the wildest imagination of the scientific world. However, scientists have now made that crucial breakthrough a reality. Experts at the University of Minnesota in the US have developed a synthetic cell that mimics the entire life cycle of a cell. Interestingly, this cell, named SpudCell, was developed under the leadership of a Malayali.