ഡൽഹിയിൽ ആൺസുഹൃത്തിനൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ 17കാരിയെ സമീപത്തെ പാർക്കിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജന്മദിനത്തിൽ നടന്ന ആക്രമണത്തിനിടെ പ്രതികൾ കത്തി കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.
ജന്മദിനത്തിൽ കൽക്കാജി ക്ഷേത്രത്തിലും തുടർന്ന് ഇസ്‌കോൺ ക്ഷേത്രത്തിലും ദർശനം നടത്താനായിരുന്നു പെൺകുട്ടിയും ആൺസുഹൃത്തും തീരുമാനിച്ചിരുന്നത്. വൈകുന്നേരം അഞ്ചോടെ വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ പുറപ്പെട്ട ഇരുവരും അഞ്ചരയോടെ ക്ഷേത്രത്തിലെത്തി. രാത്രി ഏഴുവരെ ക്ഷേത്രപരിസരത്ത് ചെലവഴിച്ച ശേഷം കൽക്കാജി മെട്രോ സ്റ്റേഷനിൽനിന്ന് ചിപ്‌സും വെള്ളവും വാങ്ങി ആസ്താകുഞ്ച് പാർക്കിലേക്ക് പോയെന്നാണ് പെൺകുട്ടിയുടെ മൊഴി.
പാർക്കിൽ ഇരുന്ന് ഭക്ഷണം കഴിച്ച ശേഷം ഇസ്‌കോൺ ക്ഷേത്രത്തിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. എന്നാൽ പാർക്കിലെത്തി അധികം വൈകാതെ 30നും 35നും ഇടയിൽ പ്രായമുള്ള മൂന്ന് പേർ ഇവരുടെ അടുത്തെത്തി. ആൺസുഹൃത്തിനെ മർദിച്ച സംഘം തങ്ങൾ പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പ്രതികളിലൊരാൾ ആൺസുഹൃത്തിനെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. ഇരുവരുടെയും മൊബൈൽ ഫോണുകളും സംഘം കൈക്കലാക്കിയെന്നാണ് മൊഴി. പിന്നീട് കുറ്റിക്കാടുകൾ നിറഞ്ഞ ഭാഗത്തേക്ക് പോകാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു.
ആസിഫ് എന്ന് പേരുള്ള പ്രതി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പാർക്കിലെ ഇരുണ്ട ഭാഗത്തേക്ക് കൊണ്ടുപോയെന്നും പെൺകുട്ടി മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ കത്തി വെച്ച് ആദ്യം ആസിഫ് തന്നെ ബലാത്സംഗം ചെയ്തെന്നും പിന്നീട് ഹേമു, ദീപു എന്നിവർ പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞതായാണ് വിവരം.
സംഭവത്തിന് ശേഷം ആൺസുഹൃത്തിനെ പെൺകുട്ടിയുടെ അടുത്തെത്തിച്ച പ്രതികൾ ഇരുവരുടെയും ഫോണുകൾ തിരികെ നൽകി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉടൻ അവിടെനിന്ന് പോകാൻ ആവശ്യപ്പെട്ടെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പാർക്കിന് പുറത്തേക്ക് എത്തിയ ശേഷമാണ് പെൺകുട്ടി തനിക്ക് നേരിട്ട ആക്രമണത്തെക്കുറിച്ച് ആൺസുഹൃത്തിനോട് പറഞ്ഞത്. തുടർന്ന് ആൺസുഹൃത്താണ് പൊലീസിൽ വിവരം അറിയിച്ചത്. അമർ കോളനി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
More details have emerged in the case of a 17-year-old girl who was allegedly gang-raped at a nearby park in Delhi while returning from a temple visit with her male friend. The girl told police that the accused threatened her by holding a knife to her neck before assaulting her on her birthday.
The girl and her male friend had planned to visit Kalkaji Temple and then the ISKCON Temple on her birthday. The two left home in an autorickshaw around 5 pm and reached the temple by 5:30 pm. After spending time at the temple premises until around 7 pm, they bought chips and water from Kalkaji Metro Station and went to Astha Kunj Park, according to the girl's statement.