അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന സംഭാവനകളിൽ തട്ടിപ്പ് നടന്നുവെന്ന ആരോപണം, നിലവിൽ നടക്കുന്ന ക്രിമിനൽ അന്വേഷണങ്ങൾക്കപ്പുറം മറ്റ് മേഖലകളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി രാമക്ഷേത്രം മൂലം സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായ നഗരമാണ് അയോധ്യ. സംഭാവന തട്ടിപ്പ് വിവാദം തീർത്ഥാടകരുടെ മാനസികാവസ്ഥ കാര്യമായി ബാധിച്ചതായി വ്യാപാരികളും പ്രദേശവാസികളും പറയുന്നു.
ഔദ്യോഗിക വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും, കടയുടമകൾ, ഹോട്ടൽ ഉടമകൾ, ഇ-റിക്ഷാ ഡ്രൈവർമാർ, ഭക്തർ എന്നിവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അയോധ്യയുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ്. വേനൽച്ചൂട് ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ ഒരു കാരണമായിട്ടുണ്ടാകാമെന്ന് പലരും സമ്മതിക്കുമ്പോഴും, മുൻവർഷങ്ങളിലെ വേനലിൽ ഇത്തരം ഒരു ഇടിവ് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ഉറപ്പിച്ചുപറയുന്നു.
രാമക്ഷേത്രത്തിന് മുന്നിൽ സദാ പ്രകടമായിരുന്ന നീണ്ട ക്യൂ ഇപ്പോൾ കാണാനില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആളുകളുടെ വരവ് കുറഞ്ഞതിനെ തുടർന്ന് കച്ചവടം മന്ദഗതിയിലായതോടെ അയോധ്യയിലെ ബിസിനസ്സിനെ ഇത് സാരമായി ബാധിച്ചതായി ഈ റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു. സന്ദർശകരുടെ എണ്ണത്തിലുണ്ടായ ഈ കുറവ് ഹോട്ടൽ മേഖലയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ബിസിനസിൽ 80 ശതമാനത്തോളം തകർച്ച കഴിഞ്ഞ ഒരു മാസം കൊണ്ട് മാത്രമുണ്ടായി എന്നാണ് ക്ഷേത്രത്തിന് സമീപമുള്ള ഗസ്റ്റ് ഹൌസിന്റെ ഉടമ ഹരി ഓം വർമ അറിയിക്കുന്നത്. മുമ്പ് സദാ ഫുൾ ബുക്കിംഗായിരുന്ന ഓം റെസിഡൻസി എന്ന മറ്റൊരു ലോഡ്ജ് ഇപ്പോൾ പകുതി ബുക്കിംഗെങ്കിലും തികയ്ക്കാൻ കഷ്ടപ്പെടുകയാണെന്ന് പ്രിന്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചില ഭക്തർ പറഞ്ഞത്, തങ്ങൾ ക്ഷേത്രദർശനം തുടരുമെങ്കിലും ഈ ആരോപണങ്ങളെക്കുറിച്ച് പൂർണ്ണമായ അന്വേഷണം നടക്കുന്നത് വരെ ഇനി വൻതുകകൾ സംഭാവനയായി നൽകില്ല എന്നാണ്. അതായത്, ക്ഷേത്ര ട്രസ്റ്റിൽ അവർക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന്.
നഗരത്തിലെ കടകളിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ചെറിയ തോതിലെങ്കിലും വിറ്റുപോയിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം വസ്തുക്കൾ ഒന്നും തന്നെ വിറ്റുപോകുന്നില്ല എന്നാണ് കടയുടമകൾ പറയുന്നത്. തന്നെയുമല്ല, സംഭാവനക്കൊള്ളയെ കുറിച്ച് അറിയാനാണ് മിക്കവരും ഈ കടകളിലിപ്പോൾ എത്തുന്നത് തന്നെ.
ബിസിനസ്സിലുണ്ടാകുന്ന ഏതൊരു ഇടിവും നഗരത്തിന്റെ ആകമാനമുള്ള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്ന് ലഖ്‌നൗവിലെ സാമ്പത്തിക വിദഗ്ദ്ധനായ ഡോ. എ.പി. തിവാരി വ്യക്തമാക്കുന്നുണ്ട്.
'ഓരോ മേഖലയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. 2019 മുതൽ, രാമക്ഷേത്രവും വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ വരവും കാരണം അയോധ്യയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ വൻ വളർച്ചയെക്കുറിച്ചുള്ള എണ്ണമറ്റ കഥകളാണ് നമ്മൾ കേട്ടത്. എന്നാൽ ബിസിനസ്സുകൾക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനെക്കുറിച്ചുള്ള വ്യാപകമായ വാർത്തകൾ നമ്മൾ കേൾക്കുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും'- അദ്ദേഹം ദ പ്രിന്റിനോട് പറയുന്നു.
ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും, കൂടുതൽ തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിനും, അയോധ്യയിലെ വ്യാപാരാതിർത്തികൾ വീണ്ടെടുക്കുന്നതിനും സർക്കാർ സമയബന്ധിതമായ നടപടികൾ സ്വീകരിക്കുമെന്ന് തിവാരി പ്രത്യാശ പ്രകടിപ്പിച്ചു.
'ഈ നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ തീർത്ഥാടന വിനോദസഞ്ചാരവുമായി (religious tourism) അതിശക്തമായി ബന്ധപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം തിരിച്ചെത്തുന്നതോടെ, പ്രാദേശിക സമ്പദ്‌വ്യവസ്ഥയും പഴയപടിയാകാനാണ് സാധ്യത," അദ്ദേഹം' കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിൽ 40 കാണിക്ക വഞ്ചികളാണുള്ളത്. ഇവയിൽ ഭക്തർ അർപ്പിക്കുന്ന പണവും നാണയങ്ങളും മറ്റ് വിലപിടിപ്പുള്ള വഴിപാടുകളും ദിവസവും ശേഖരിക്കാറുണ്ട്. സാധാരണ ദിവസങ്ങളിൽ ശരാശരി 75 ലക്ഷം രൂപയോളം സംഭാവനയായി ലഭിക്കാറുണ്ടെങ്കിലും, ആഘോഷദിവസങ്ങളിലും മറ്റ് വിശേഷ അവസരങ്ങളിലും ഈ തുക രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആയി വർദ്ധിക്കാറുണ്ട്.
2024-25 വർഷത്തിൽ മാത്രം, സ്ഥിരനിക്ഷേപങ്ങളിൽ നിന്നുള്ള പലിശ ഒഴിവാക്കി, ഭക്തരുടെ വഴിപാടുകളുടെ മൂല്യം ട്രസ്റ്റ് ഏകദേശം 153 കോടി രൂപയായി കണക്കാക്കിയിരുന്നു.
ശ്രീരാമ ജന്മഭൂമി ട്രസ്റ്റിന്റെ കണക്കനുസരിച്ച്, ട്രസ്റ്റ് ആരംഭിച്ചതു മുതൽ ഈ മാസം മാർച്ച് 31 വരെയുള്ള കാലയളവിൽ 582 കോടി രൂപയാണ് ഭക്തർ സംഭാവനയായി നൽകിയത്. ഇതിൽ 391 കോടി രൂപ ട്രസ്റ്റിന്റെ പ്രവർത്തന ചെലവുകൾക്കായി ഉപയോഗിച്ചു.
വിവാദം ആരംഭിച്ചതിനു ശേഷമുള്ള കഴിഞ്ഞ 1.5 മാസത്തിനിടയിൽ ലഭിച്ച സംഭാവനകളെക്കുറിച്ചുള്ള കണക്കുകളൊന്നും ട്രസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അയോധ്യ പോലീസ് കൺട്രോൾ റൂമിലെ വിവരങ്ങൾ അനുസരിച്ച്, ജൂൺ 21-ന് 94,419 ഭക്തർ ക്ഷേത്രം സന്ദർശിച്ച സ്ഥാനത്ത് ജൂലൈ 3-ന് അത് 87,652 ആയി കുറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥർ മുൻവർഷത്തെ കണക്കുകൾ ലഭ്യമാക്കിയിട്ടില്ല.
Allegations of fraud involving donations made by devotees at the Ram Temple in Ayodhya are beginning to have repercussions beyond the ongoing criminal investigations. Over the past two years, Ayodhya has witnessed a major economic transformation driven by the Ram Temple and the surge in pilgrimage tourism.
According to traders and local residents, the donation fraud controversy has significantly affected the sentiments of pilgrims. While no official figures have been released so far, reports citing shopkeepers, hotel owners, e-rickshaw drivers, and devotees suggest that Ayodhya's revenue has declined considerably.
Although many acknowledge that the summer heat may have contributed to the drop in the number of pilgrims, locals insist that previous summers did not witness such a sharp decline.