India

'E20b പെട്രോള്‍ അടിച്ചാല്‍ വണ്ടി കേടാകും' ഒടുവില്‍ കുറ്റസമ്മതം നടത്തി നിതിന്‍ ഗഡ്കരി

2005 മുതൽ 2016 വരെ നിർമ്മിച്ച ബിഎസ്-3 വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റിസ്ഥാപിക്കേണ്ടി വന്നേക്കാമെന്ന് നിതിൻ ​ഗഡ്കരി വ്യക്തമാക്കി

Madism Desk

E20 പെട്രോൾ വിഷയത്തിൽ മലക്കംമറിഞ്ഞ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ​ഗഡ്കരി. E20 പെട്രോൾ ഉപയോ​ഗം വാഹനങ്ങൾക്കു കേടുപാടുകളുണ്ടാക്കുമെന്ന് അദ്ദേഹം സഭയിൽ സമ്മതിച്ചു. 2005 മുതൽ 2016 വരെ നിർമ്മിച്ച ബിഎസ്-3 വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റിസ്ഥാപിക്കേണ്ടി വന്നേക്കാമെന്ന് നിതിൻ ​ഗഡ്കരി വ്യക്തമാക്കി. എന്നാൽ പതിവ് സർവീസിങ്ങിനിടെ ഈ ഭാഗങ്ങൾ എളുപ്പത്തിൽ മാറ്റാമെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ, E20 പെട്രോൾ വാഹനങ്ങളുടെ മൊത്തത്തിലുള്ള പ്രകടനത്തെ കാര്യമായി ബാധിക്കുന്നില്ലെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ബുധനാഴ്ച രാജ്യസഭയിൽ അറിയിച്ചു: 2005 മുതൽ 2016 വരെ നിർമ്മിച്ച ബിഎസ്–3 വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റിസ്ഥാപിക്കേണ്ടി വന്നേക്കാം. എന്നാൽ, E20 ഇന്ധനം വാഹനങ്ങളുടെ മൊത്തത്തിലുള്ള പ്രകടനത്തെ കാര്യമായി ബാധിക്കുന്നില്ലെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

E20 പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജ് കുറയുമെന്ന ആശങ്കയിലും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിശദീകരണം നൽകി. വാഹനത്തിന്റെ ഇന്ധനം മാത്രമല്ല, ഡ്രൈവിങ് ശൈലി ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് വാഹനത്തിന്റെ മൈലേജിനെ സ്വാധീനിക്കുന്നതെന്നാണ് വാഹന നിർമാതാക്കളും പരിശോധനാ ഏജൻസികളും വ്യക്തമാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഐഐപി ഡെറാഡൂൺ, സിയാം, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവ സംയുക്തമായി നടത്തിയ പഠനത്തിൽ, E20 പെട്രോൾ ഉപയോഗിക്കാൻ എൻജിനിൽ പ്രത്യേക മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് കണ്ടെത്തിയതായും ഗഡ്കരി വ്യക്തമാക്കി.

E20 പെട്രോൾ വാഹനങ്ങളുടെ ഡ്രൈവിങ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കില്ല, എന്നാൽ 2005നും 2016നും ഇടയിൽ നിർമിച്ച ബിഎസ്–3 വാഹനങ്ങളിൽ ചില റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ട സാഹചര്യമുണ്ടാകാം. നിതിൻ ​ഗഡ്കരി പറഞ്ഞു

E20 പെട്രോൾ പ്രശ്നങ്ങൾ എന്തെല്ലാം?

പ്രശ്‌നം തുടങ്ങുന്നത് ഇന്ധനം സംഭരിക്കുന്ന പമ്പിൽ നിന്നാണ്. അന്തരീക്ഷത്തിൽനിന്ന് വലിച്ചെടുക്കുന്ന ജലാംശം അടങ്ങിയ എഥനോൾ വാഹനത്തിന്റെ ഇന്ധനടാങ്കിന്റെ അടിയിലാണ് അടിയുന്നത്. ഇത് പിന്നീട് ടാങ്കിന് തുരമ്പ്, കമ്പ്രഷൻ ചേംബറിലെ ക്രാക്ക് തുടങ്ങി പിന്നീടങ്ങോട്ട് പ്രശ്‌നങ്ങളുടെ റാലിയാണ്. വാഹനത്തിന്റെ റബ്ബർ, പ്ലാസ്റ്റിക്, ഫൈബർ പാർട്‌സുകൾ ദ്രവിക്കാൻ തുടങ്ങും. കാര്യങ്ങൾ ഇവിടം കൊണ്ടും തീർന്നില്ല. പ്രെട്രോളിനെ അപേക്ഷിച്ച് എഥനോളിൽ വാഹനത്തിന്റെ പവറും പെർഫോമെൻസും കാര്യമായി കുറയും. ഇ20 പെട്രോൾ നിലവിൽ വരുന്നതിന് മുമ്പ് നിർമിച്ച വാഹനങ്ങളാണ് നമ്മളിൽ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാൽ പിന്നെ നിലവിൽ ഇ20 പെട്രോളിന് അനുയോജ്യമാകുന്ന തരത്തിൽ വാഹനത്തെ റീഡിസൈൻ ചെയ്താൽ പ്രശ്‌നങ്ങളെല്ലാം തീരുമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്.

അതിന് ആദ്യം പെട്രോൾ ടാങ്ക് മുതൽ ഫ്യൂവൽ ഹോസുകൾ, ഇൻലെറ്റ് മാനിഫോൾഡ്, കമ്പ്രഷൻ ചേമ്പർ, ത്രോട്ടിൽ ബോഡി തുടങ്ങി എഞ്ചിൻ സമ്പന്ധമായ സകലതും മാറ്റേണ്ടിവരും. ഇതിന് വാഹനത്തിന്റെ വിലയുടെ പകുതിയിലധികം ചെലവാക്കേണ്ടിവരും. ചുരുക്കത്തിൽ വാഹനത്തിന്റെ ബോഡി ഷെൽ ഒഴിച്ച് സകലതും മാറ്റണം. കാര്യങ്ങൾ ഇവിടംകൊണ്ടും തീർന്നില്ല. ഇ 20 പെട്രോൾ അടിച്ച് നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനി അഞ്ച് പൈസ തരില്ല.

തെറ്റായ ഇന്ധനം നിറച്ച് വാഹനത്തിന് എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ ക്ലെയിം നൽകാൻ സാധിക്കില്ലെന്ന് ആദ്യമേ തന്നെ അവരുടെ മാനുവലിൽ പറഞ്ഞിട്ടുണ്ടാകും. ഇതു മാത്രമല്ല. ഇത്തരത്തിലുള്ള കംപ്ലെയിന്റുകൾക്കു വാഹന കമ്പനികളും വാറന്റി നൽകില്ല. കാരണം മാലിന്യം കലർന്ന ഇന്ധനം നിറച്ച് വാഹനങ്ങൾ തകരാറിലായാൽ വാറണ്ടി നൽകില്ലെന്ന് ഓരോ വാഹന നിർമാതാക്കളും ഓണേഴ്‌സ് മാനുവലിൽ തന്നെ പറയുന്നുണ്ട്.

E20 പെട്രോൾ ഉപയോഗിക്കുന്ന 2023ന് മുമ്പുള്ള വാഹനങ്ങളിൽ 10 ശതമാനത്തിലേറെ മൈലേജ് നഷ്ടമുണ്ടാവുന്നുവെന്ന് സർവേ. ഏകദേശം 67 ശതമാനം വാഹന ഉടമകൾക്കും മൈലേജ് നഷ്ടമുണ്ടാവുന്നതായാണ് ലോക്കൽസർക്കിൾസ് നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നത്. ഇ20 പെട്രോൾ മൂലം പത്തിൽ ആറ് പേർക്കും പത്ത് ശതമാനത്തിലേറെ മൈലേജ് നഷ്ടമുണ്ടാവുന്നു എന്നാണ് വിലയിരുത്തൽ.

2023-ന് മുമ്പുള്ള പഴയ പെട്രോൾ വാഹന ഉടമകളിൽ ഭൂരിഭാഗവും മൈലേജിൽ ഗണ്യമായ കുറവ് നേരിടുന്നു എന്നാണ് റിപ്പോർട്ട്. ലോക്കൽ സർക്കിൾസ് സർവേയിൽ, പ്രതികരിച്ച 309 ജില്ലകളിൽ നിന്നുള്ള പെട്രോൾ വാഹന ഉടമകളിൽ നിന്ന് 45,000-ത്തിലധികം പേരിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേർക്കും ഇന്ധനക്ഷമതയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടതായി സാക്ഷ്യപ്പെടുത്തുന്നു.

മൈലേജുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകിയ 22,541 പേരിൽ 67% പേർ പറഞ്ഞത് തങ്ങളുടെ വാഹനങ്ങൾ 2025-ന്റെ തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 10%-ത്തിലധികം മൈലേജ് കുറഞ്ഞെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നാലിൽ ഒരാൾക്ക് 20%-ത്തിലധികം മൈലേജ് കുറഞ്ഞെന്നും ചൂണ്ടിക്കാട്ടുന്നു. മൈലേജ് പ്രശ്‌നം സ്ഥിരമായ പ്രശ്മാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നു. 13% പേർ മാത്രമാണ് മൈലേജിനെ ഇ20 പെട്രോൾ സ്വാധീനിച്ചിട്ടില്ലെന്ന് പ്രതികരിച്ചത്.

Union Road Transport and Highways Minister Nitin Gadkari has made a U-turn on the E20 petrol issue. He admitted in Parliament that the use of E20 petrol could cause damage to vehicles. Gadkari stated that some rubber components and gaskets in BS-3 vehicles manufactured between 2005 and 2016 may need to be replaced when using E20 petrol.

However, he said these parts can be easily replaced during regular servicing and would not create a major financial burden. He also added that various studies indicate that E20 petrol does not significantly affect the overall performance of vehicles.