ലക്ഷക്കണക്കിന് വിദ്യാർഥികളുടെ മെഡിക്കൽ സ്വപ്നങ്ങൾക്കുമേലാണ് നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കരിനിഴൽ വീഴ്ത്തിയത്. രാജ്യത്തെ തന്നെ നടുക്കിയ ഈ അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ചത് സാധാരണക്കാരായ കുറ്റവാളികളല്ല, മറിച്ച് പരീക്ഷാ നടത്തിപ്പിന്റെ ചുക്കാൻ പിടിക്കേണ്ട വിദഗ്ധർ തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ഒന്നിലധികം സംസ്ഥാനങ്ങൾ ഉൾപ്പെട്ട വലിയൊരു ഗൂഢാലോചനയുടെ ചുരുളഴിയുകയാണ്.
ഒരാൾ ചെറിയ കടലാസ് കഷണങ്ങളിൽ ചോദ്യങ്ങൾ എഴുതി രഹസ്യമായി കടത്തിയപ്പോൾ, മറ്റ് രണ്ടുപേർ ചോദ്യങ്ങൾ മനഃപാഠമാക്കുകയും തുടർന്ന് ഹോട്ടൽ മുറിയിലെത്തി എൻസിഇആർടി പാഠപുസ്തകങ്ങളിൽ ആ ഭാഗങ്ങൾ അടയാളപ്പെടുത്തുകയുമാണ് ചെയ്തത്.
ഏപ്രിലിൽ നടന്ന ചോദ്യപേപ്പർ ചോർച്ച പെട്ടെന്നുണ്ടായ ഒന്നല്ലെന്നും, സാമ്പത്തിക നേട്ടത്തിനായി വളരെ മുൻപേ ആസുത്രണം ചെയ്ത പദ്ധതിയാണെന്നും സിബിഐ കണ്ടെത്തി. പരീക്ഷയ്ക്ക് മാസങ്ങൾക്ക് മുൻപ് തന്നെ നാഷണൽ ടെസ്റ്റിങ് ഏജൻസി വിദഗ്ധരെ പരിശീലിപ്പിച്ച് അവരിലൂടെയാണ് ചോദ്യപേപ്പറുകൾ ചോർത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രത്തിൽ ആരോപിക്കുന്നു.
എൻടിഎയുടെ സസ്യശാസ്ത്ര വിദഗ്ധ മനീഷ ഗുരുനാഥ് മന്ധാരെ, രസതന്ത്ര വിദഗ്ധൻ പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി, ദൗതികശാസ്ത്ര വിദഗ്ദ മനീഷ സഞ്ജയ് ഹവൽദാർ എന്നീ മൂന്ന് വിഷയ വിദഗ്ദർ ചോദ്യങ്ങൾ ചോർത്താൻ തങ്ങലുടെ ഔദ്യോഗിക ചുമതലകൾ ദുരുപയോഗം ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ഇവർക്ക് പുറമെ, മഹാരാഷ്ട്ര ലാത്തൂരിലെ ആർസിസി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശിവരാജ് മൊട്ടേഗാവ്‌കർ, പൂനെയിലെ എപിഎംഎ കോച്ചിങ് സെന്ററിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ഫിസിക്സ് അധ്യാപകനുമായ തേജസ് ഹർഷദ്‌കുമാർ ഷാ എന്നിവരും വിദ്യാർഥികളിലേക്ക് ചോദ്യങ്ങൾ എത്തിച്ച വിവിധ ഇടനിലക്കാരും പ്രതിപ്പട്ടികയിലുണ്ട്.
ചോദ്യങ്ങൾ ചോർത്താൻ ഈ മൂന്നുപേരും പല മാർഗങ്ങളാണ് സ്വീകരിച്ചത്. ഒരാൾ ചെറിയ കടലാസ് കഷണങ്ങളിൽ ചോദ്യങ്ങൾ എഴുതി രഹസ്യമായി കടത്തിയപ്പോൾ, മറ്റ് രണ്ടുപേർ ചോദ്യങ്ങൾ മനഃപാഠമാക്കുകയും തുടർന്ന് ഹോട്ടൽ മുറിയിലെത്തി എൻസിഇആർടി പാഠപുസ്തകങ്ങളിൽ ആ ഭാഗങ്ങൾ അടയാളപ്പെടുത്തുകയുമാണ് ചെയ്തത്.
നീറ്റ്-യുജി ചോദ്യങ്ങൾ വിവർത്തനം ചെയ്യുന്നതിനിടെ റഫ് വർക്കുകൾക്കായി എൻടിഎ ആസ്ഥാനത്തെ രഹസ്യവിഭാഗത്തിൽ നിന്നും കുൽക്കർണിക്ക് വെള്ളപ്പേപ്പറുകൾ നൽകിയിരുന്നു. ഈ സമയത്ത്, ചെറിയ കടലാസ് കഷണങ്ങളിലായി 135 ചോദ്യങ്ങളുടെ ഒരു പട്ടിക അദ്ദേഹം തയ്യാറാക്കി. മാത്രമല്ല, ലളിതമായ ചോദ്യങ്ങൾ മനഃപാഠമാക്കുകയും ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയ ശേഷം അതെല്ലാം എഴുതി സൂക്ഷിക്കുകയും ചെയ്തു. ഭൗതികശാസ്ത്ര ചോദ്യങ്ങൾ വിവർത്തനം ചെയ്ത ഹവൽദാറും ഇതേ രീതിയാണ് പിന്തുടർന്നത്. ചോദ്യങ്ങളുടെ ചുരുക്കരൂപം എഴുതിയെടുത്ത ശേഷം ഡൽഹിയിലെ തന്റെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു.
ബോട്ടണി വിദഗ്ദ്ധയായ മനീഷ മന്ദാരെ വർഷങ്ങളുടെ പ്രവൃത്തിപരിചയം ഉപയോഗിച്ച് NCERT പാഠപുസ്തകങ്ങളിൽ പ്രസ്തുത പാരഗ്രാഫുകൾ അടയാളപ്പെടുത്തിയാണ് ചോർത്തിയത്.
എൻടിഎ ഓഫീസിലെ വീഴ്ചകൾ
ഡൽഹിയിലെ ഓഖ്‌ല പ്രദേശത്തെ എൻഎസ്‌ഐസി കെട്ടിടത്തിലുള്ള എൻടിഎ ആസ്ഥാനത്ത് സുരക്ഷാ വീഴ്ചകളുടെ ഫലമായാണ് എൻടിഎ വിദഗ്ധർക്ക് പരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്താൻ കഴിഞ്ഞതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ പറയുന്നതനുസരിച്ച്, നീറ്റ്-യുജി പേപ്പറുകൾ കൈകാര്യം ചെയ്ത രഹസ്യ വിഭാഗത്തിന് 20-25 ദിവസത്തേക്ക് മാത്രമേ സിസിടിവി ബാക്കപ്പ് ഉണ്ടായിരുന്നുള്ളൂ. ഏപ്രിൽ 7 ന് രഹസ്യ ജോലി അവസാനിച്ചതിനുശേഷം മെയ് 12 ന് കേസ് രജിസ്റ്റർ ചെയ്തതിനാൽ, ബന്ധപ്പെട്ട കാലയളവിലെ ദൃശ്യങ്ങൾ ഇനി ലഭ്യമല്ല. രഹസ്യ വിഭാഗത്തിനുള്ളിലെ പ്രവർത്തനങ്ങളുടെ സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കൂടാതെ, എൻടിഎയിലെ രഹസ്യ വിഭാഗത്തിനകത്തേക്കോ പുറത്തേക്കോ കടക്കുമ്പോഴോ സിസിടിവി നിരീക്ഷണമോ ദേഹപരിശോധനയോ ഉണ്ടായില്ല. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന സത്യവാങ്മൂലത്തിൽ ഒപ്പുവെച്ചിട്ടും കുറ്റാരോപിതർ പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യങ്ങൾ ഓർത്തെടുത്ത് പുനർനിർമിക്കുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തു. ഇതാണ് ചോദ്യപേപ്പർ ചോർച്ചാ ഗൂഢാലോചനയ്ക്ക് അടിസ്ഥാനമായതെന്ന് സിബിഐ വ്യക്തമാക്കുന്നു.
എൻടിഎ വിദഗ്ധർ മുതൽ ബ്രോക്കർമാർ വരെ
NTA വിദഗ്ദർ പരീക്ഷാ പേപ്പറുകൾ കൈക്കലാക്കിയ ശേഷം, സംസ്ഥാനങ്ങളിലുടനീളം ഇതിനായി ഒരു ബ്രോക്കർ ശൃംഖലയെ ഉപയോഗിച്ചുവെന്ന് സിബിഐ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുൽക്കർണിയും മന്ധാരെയും അനധികൃതവും രഹസ്യവുമായ "പ്രത്യേക റിവിഷൻ സെഷനുകൾ" നടത്തിയതായും, അതിൽ അവർ കൃത്യമായ ചോദ്യങ്ങൾ, മൾട്ടിപ്പിൾ ചോയ്സ് ഓപ്ഷനുകൾ, ഉദ്യോഗാർത്ഥികൾക്ക് ശരിയായ ഉത്തരങ്ങൾ എന്നിവ നിർദ്ദേശിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മറുവശത്ത്, ഹവൽദാർ പൂനെയിലെ ഒരു കോച്ചിങ് ഫാക്കൽറ്റിക്ക് ചോദ്യങ്ങൾ നിർദ്ദേശിച്ചു. തേജസ് ഷാ പിന്നീട് അവ എഴുതി നൽകുകയും പിന്നീട് ചോദ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതു. ഹവൽദാർ ഷായുടെ ഫോൺ നമ്പർ "ദൈവം" എന്ന കോൺടാക്റ്റ് നാമത്തിൽ സേവ് ചെയ്തിട്ടുണ്ടെന്നും അധികൃതർ കണ്ടെത്തി.
ചോർന്ന നീറ്റ് ചോദ്യപ്പേപ്പർ എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന അന്വേഷണത്തിലാണ് അധികൃതർ ഈ വിവരങ്ങൾ കണ്ടെത്തിയത്. മംഗിലാൽ ബിവാൾ എന്നയാൾക്ക് സഹപ്രതിയായ യാഷ് യാദവിൽ നിന്ന് ടെലഗ്രാം വഴിയാണ് ഈ ചോദ്യങ്ങൾ ലഭിച്ചത്. 10 മുതൽ 12 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇവർ ചോദ്യങ്ങൾ കൈമാറിയത്. നാസിക് ആസ്ഥാനമായുള്ള ശുഭം ഖൈർനാറിൽ നിന്നാണ് യാദവ് ചോർന്ന ചോദ്യപേപ്പർ വാങ്ങിയതെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി, ധനഞ്ജയ് ലോഖണ്ഡേയിൽ നിന്ന് 25 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പറുകൾ വാങ്ങിയതായി ആരോപിക്കപ്പെടുന്നു. ലോഖണ്ഡേ മനീഷ വാഗ്മാരിൽ നിന്ന് ചോദ്യങ്ങൾ വാങ്ങിയതായി ആരോപിക്കപ്പെടുന്നു. ഒരു സ്ഥാനാർത്ഥിക്കും അദ്ദേഹത്തിന്റെ പിതാവിനും 4 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പറുകൾ ലഭ്യമാക്കാൻ വാഗ്ദാനം ചെയ്തതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
The NEET-UG paper leak, which shattered the dreams of lakhs of medical aspirants, was not orchestrated by ordinary criminals but by the very 'testing experts' entrusted with the exam. The Central Bureau of Investigation’s (CBI) first chargesheet has blown the lid off a massive, multi-state conspiracy.