India

'വിദ്യാര്‍ഥികള്‍ തനിച്ചല്ല'; പ്രതിപക്ഷത്തെ സമരത്തിലേക്ക് നയിച്ച് രാഹുല്‍, ഗാന്ധി സ്മൃതിയില്‍ പ്രതിഷേധം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിന് മുന്നിലായിരുന്നു പ്രതിപക്ഷ എംപിമാര്‍ അണിനിരന്നത്

Madism Desk

പരീക്ഷാ ക്രമക്കേടിന് എതിരെ കോക്രോച്ച് ജനത പാര്‍ട്ടിയുടെ പേരില്‍ വിദ്യാര്‍ഥികള്‍ തുടങ്ങിവച്ച പ്രതിഷേധം പുതിയ തലത്തിലേക്ക്. വിദ്യാര്‍ഥികളെ പൊലീസ് കായികമായി നേരിട്ടതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരമേറ്റെടുക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം കണ്ടത്. ഒരു പടികൂടി കടന്ന് ഇന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധത്തിന്റെ ഭാഗമായി.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിന് മുന്നിലായിരുന്നു പ്രതിപക്ഷ എംപിമാര്‍ അണിനിരന്നത്. ഗാന്ധി സ്മൃതിയില്‍ പ്രാര്‍ഥന നടത്തിയാ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതിഷേധത്തിലേക്ക് കടന്നത്. വൈകുന്നേരം രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രതിപക്ഷ എംപിമാരുടെ യോഗം ചേര്‍ന്നിരുന്നു. യോഗം അവസാനിച്ചതിന് പിന്നാലെ തങ്ങള്‍ ഗാന്ധിസ്മൃതിയിലേക്ക് പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികവസതയില്‍നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെയാണ് ഗാന്ധിസ്മൃതി. എംപിമാര്‍ സഞ്ചരിക്കുന്ന ബസ് തടയാന്‍ ഉള്‍പ്പെടെ ശ്രമം ഉണ്ടായിരുന്നു. വഴിയില്‍ ബാരിക്കേഡുകള്‍ വെച്ച് തടസ്സം സൃഷ്ടിച്ചെങ്കിലും വാഹനം മുന്നോട്ടുനീങ്ങി ഗാന്ധിസ്മൃതിയിലേക്ക് എത്തുകയായിരുന്നു. ബാരിക്കേഡ് എടുത്തു മാറ്റി മുന്നോട്ടുപോകാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി.

പൊലീസ് യാത്ര തടസപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിദ്യാര്‍ഥികള്‍ തെരുവിലാണെന്നും പ്രതിപക്ഷം വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ എം.പിമാര്‍ മാര്‍ച്ച് നടത്തുന്നത്.

അതേസമയം, സമരം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ജന്തര്‍ മന്തറിലും പരിസരങ്ങളിലും നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ജന്തര്‍ മന്തറിലും പരിസരങ്ങളിലും ഇന്റര്‍നെറ്റ് ഉള്‍പ്പെടെ തടഞ്ഞിട്ടുണ്ട്. ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണങ്ങള്‍.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടി, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ എന്നിവ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

A student-led protest against alleged examination irregularities, initiated under the banner of the Cockroach Janata Party, has entered a new phase. What began as a student movement gained national attention after police action against protesters triggered widespread criticism. In recent days, opposition parties across the country have taken up the issue and joined the agitation. The participation of major opposition groups has further intensified the movement, transforming it from a campus-based protest into a broader political and public campaign demanding accountability and reforms in the examination system.