വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യൂറോപ്പ്. ഈയാഴ്ച മാത്രം 20 ഫ്ളൈറ്റുകളാണ് പലയിടങ്ങളിലായി റദ്ദാക്കിയത്. ഇറ്റലി, അയര്‍ലന്‍ഡ്, യുകെ, സ്പെയിന്, ബള്‍ഗേറിയ, റൊമാനിയ, പോളണ്ട്, ഫിന്‍ലന്‍ഡ്, ഓസ്ട്രിയ, ഡെന്മാര്ക്ക്, ബെല്‍ജിയം, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഗ്രീസ്, സെര്‍ബിയ, ചെക് റിപ്പബ്ലിക് തുടങ്ങിയ പതിനാറോളം രാജ്യങ്ങളിലായി ചുരുങ്ങിയത് 34 വിമാന സര്‍വീസുകളെ എങ്കിലും ഈ ദുരൂഹ ഭീഷണികള്‍ ബാധിച്ചിട്ടുണ്ട്. ഭീഷണികൾ ഏറ്റവുമധികം എത്തിയത് ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി എന്നീ രാജ്യങ്ങളിലാണെന്നാണ് വിവരം.
ഭീഷണികൾക്ക് പിന്നിൽ ഒരാളാണോ അതോ പല സംഘങ്ങളാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സന്ദേശങ്ങൾ എവിടെ നിന്നാണ് എന്നതും സ്ഥിരീകരിക്കാനായിട്ടില്ല. ഇമെയിൽ വഴിയാണ് സന്ദേശങ്ങൾ അധികവും. റയാന്‍എയര്‍, എയര്‍ ലിംഗസ്, വിസ് എയര്‍, ഫിന്‍എയര്‍, ഈസിജെറ്റ്, ഐബീരിയ, എയര്‍ സെര്‍ബിയ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ക്കാണ് ഈ പ്രതിസന്ധി നേരിടേണ്ടി വന്നത്.
വ്യാഴാഴ്ച മാത്രം 12ഓളം ഫ്ളൈറ്റുകൾ പല പ്രധാന നഗരങ്ങളിലും റദ്ദാക്കിയിട്ടുണ്ട്. നാല് ഫ്ളൈറ്റുകൾ ചെക്ക് റിപ്പബ്ലിക്കിൽ നിന്നും രണ്ടെണ്ണം ഇറ്റലിയിൽ നിന്നും വഴിതിരിച്ച് വിടുകയും ചെയ്തു. ഇത് കൂടാതെ ചൊവ്വാഴ്ച, ഭീഷണി സന്ദേശത്തെ തുടർന്ന് ഏഴ് ഫ്ളൈറ്റുകളും ഒരു ക്രൂസ് ഷിപ്പും ക്യാൻസൽ ചെയ്തിട്ടുമുണ്ട്. പ്രാഗ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്, നാല് ഫ്ളൈറ്റുകളിൽ ബോംബ് ഭീഷണിയുണ്ടെന്ന് കാട്ടി ഇമെയിൽ സന്ദേശമെത്തി എന്നാണ്. പിന്നീട് സമാന സന്ദേശങ്ങൾ യൂറോപ്പിലെ പല വിമാനത്താവളങ്ങളിലേക്കും എത്തി.
ഇറ്റലിയിൽ ഭീഷണി അയച്ചത് ഫെമിനിസ്റ്റ് വിരുദ്ധ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ ദി മെയിൽ സ്റ്റേറ്റ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ, റോമിലെ ഫ്യൂമിച്ചിനോ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ലോജിസ്റ്റിക്സ് ഹബ് കമ്പനിയിലേക്കായിരുന്നു ആദ്യ സന്ദേശം. ഹെലൻസ്കിയിൽ നിന്നും ഡ്യൂബ്ലിനിൽ നിന്നുമായി രണ്ട് ഫ്ളൈറ്റിൽ സ്ഫോടകവസ്തുക്കൾ നിറച്ചിട്ടുണ്ടെന്നായിരുന്നു ഇത്.
നെതർലൻഡ്സ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തിങ്ക് ടാങ്ക്- ദി ഇന്റർനാഷണൽ സെന്റർ ഫോർ കൌണ്ടർ ടെററിസത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ദി മെയിൽ സ്റ്റേറ്റ് എന്നത് 2016ൽ റഷ്യയിൽ തുടക്കം കുറിച്ച ഒരു മൂവ്മെന്റ് ആണ്. പുരുഷാധിപത്യ ചിന്തകൾ പ്രചരിപ്പിക്കലാണ് സംഘടനയുടെ ലക്ഷ്യം. പിന്നീട് യുക്രെയ്ൻ യുദ്ധത്തിന് പിന്തുണയുമായി ഇവർ പരസ്യമായി രംഗത്തിറങ്ങിയതോടെ, 2021 ഒരു റഷ്യൻ കോടതി ഇവരെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും സംഘടനാപ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തു.
തുടര്‍ച്ചയായ ഭീഷണികള്‍ക്ക് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് വ്യോമയാന വിദഗ്ദ്ധരുടെ വിലയിരുത്തല്‍. സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങളിലൂടെയും തീവ്ര നയങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ മെയിൽ സ്റ്റേറ്റിന്റെ സ്ഥാപകന്‍ വ്ളാദിസ്ലാവ് പോസ്ദ്ന്യാക്കോവ് ആണ്. എങ്കിലും നിലവിലെ സംഭവങ്ങളില്‍ ഇവര്‍ നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഇതുവരെ വന്ന എല്ലാ ഭീഷണികളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്, കൂടാതെ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല.
14 വിമാനങ്ങളിലെ യാത്രക്കാരെയും ജീവനക്കാരെയും വ്യാഴാഴ്ചത്തെ സന്ദേശം ബാധിച്ചതായാണ് റിപ്പോർട്ട്. ഫ്രാൻസിലേക്ക് തിരിച്ചുവിട്ട റോമിലേക്ക് പുറപ്പെട്ട എയർ ലിംഗസ് വിമാനവും, ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലേക്ക് വഴിതിരിച്ചുവിടാൻ നിർബന്ധിതരായ സ്പെയിൻ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
Europe is grappling with a wave of fake bomb threats targeting flights. At least 20 flights have been cancelled across various locations this week alone. The mysterious threats have affected at least 34 flight services across 16 countries, including Italy, Ireland, the UK, Spain, Bulgaria, Romania, Poland, Finland, Austria, Denmark, Belgium, Portugal, France, Greece, Serbia and the Czech Republic. The Czech Republic and Italy have reportedly received the highest number of threats.