ഇറാനുമായുള്ള മാസങ്ങൾ നീണ്ട സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ വേഗത്തിൽ ധാരണയിലെത്തുകയാണെങ്കിൽ, ഇനി പുതിയ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്റാൻ ഭരണകൂടത്തെ കഠിനമായി പ്രഹരിക്കുമെന്ന തന്റെ മുൻപത്തെ കടുത്ത ഭീഷണികളിൽ നിന്നും പ്രസിഡന്റ് പിൻവാങ്ങുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
യുഎസ് ആക്രമണം ഉണ്ടായാൽ അയൽരാജ്യങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പിന്മാറ്റം. ശനിയാഴ്ച ഇറാനിയൻ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈറ്റ് റിപ്പോർട്ട് ചെയ്യുകയും, ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്ത് രണ്ട് കപ്പലുകൾ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്ക അറിയിക്കുന്നതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ശനിയാഴ്ച ട്രംപിനെ ഫോണിൽ വിളിച്ചതിന് പിന്നാലെ, ആക്രമണം നിർത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിക്കുകയായിരുന്നു.
സംഘർഷം കുറയ്ക്കാനും ആക്രമണങ്ങൾ നടത്തുന്നതിൽ നിന്ന് പിന്തിരിയാനും സൗദി കിരീടാവകാശി ട്രംപിനോട് അഭ്യർത്ഥിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാന്റെ ഊർജ്ജ അടിത്തറ ലക്ഷ്യമിടുകയോ മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വൻതോതിൽ ആക്രമണം നടത്തുകയോ ചെയ്താൽ, സൗദിക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ സമാനമായ തിരിച്ചടി നൽകിയേക്കുമെന്ന ആശങ്ക സൗദി പങ്കുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനെതിരെ ട്രംപ് പരിഗണിക്കുന്ന സാധ്യമായ പുതിയ നടപടികളെക്കുറിച്ച് ശനിയാഴ്ചത്തെ ഫോൺ സംഭാഷണത്തിൽ കിരീടാവകാശി വ്യക്തത തേടിയതായും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഇറാഖിലെ ഇറാൻ പിന്തുണയുള്ള ആയുധ കേന്ദ്രങ്ങൾക്കും ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾക്കും നേരെ നടന്ന യു.എസ് ആക്രമണത്തിൽ ഈ ആഴ്ച ആദ്യം സൗദി അറേബ്യയും പങ്കാളിയായിരുന്നു. എന്നാൽ, യു.എസും ഇറാനും വെടിനിർത്തൽ ചർച്ചകളിലേക്ക് മടങ്ങിയെത്തണമെന്ന് സൗദി നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
എണ്ണ ശുദ്ധീകരണ ശാലകളും ഊർജ്ജ നിലയങ്ങളും ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ഈ വാരാന്ത്യത്തിൽ സംയുക്ത ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
യു.എസിന്റെ ഭാഗത്തുനിന്നുള്ള ഏതൊരു സാഹസിക നടപടിക്കെതിരെയും ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. വടക്കൻ കുവൈറ്റിലെ ഒരു സർക്കാർ കേന്ദ്രത്തിനും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ വസ്തുവകകൾക്കും നേരെ ഇറാൻ അയച്ച ഡ്രോണുകൾ തകർത്തതായി കുവൈറ്റ് സൈന്യം അറിയിച്ച് മണിക്കൂറുകൾക്കകമാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുർക്കി, പാകിസ്ഥാൻ, സൗദി ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചത്. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ആൾനാശമൊന്നും ഉണ്ടായിട്ടില്ലെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കുവൈറ്റ് സൈന്യം പറഞ്ഞു.
ഒമാൻ തീരത്ത് രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ശനിയാഴ്ച അറിയിച്ചു. ഇതിലൊരു ടാങ്കർ കപ്പലിന്റെ എഞ്ചിൻ റൂമിൽ അജ്ഞാത വസ്തു പതിച്ച് കേടുപാടുകൾ സംഭവിച്ചു. രണ്ടാമത്തെ സംഭവത്തിൽ, കപ്പലിന് സമീപം വലിയ രീതിയിൽ വെള്ളം തെറിക്കുന്നതും സ്ഫോടന ശബ്ദവും കേട്ടതായി കപ്പൽ ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്തെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
യു.എസിന്റെയോ ഇസ്രായേലിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങൾക്കും അതിൽ പങ്കാളികളാകുന്ന മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും "അനുയോജ്യമായ രീതിയിൽ തിരിച്ചടി" നൽകുമെന്നാണ് അരാഗ്ചി അറിയിച്ചത്. ഇറാന്റെ ഊർജ്ജ അടിത്തറയ്ക്ക് നേരെ യു.എസ് ആക്രമണം നടത്തിയാൽ സൗദി അറേബ്യയിലെയും യു.എ.ഇയിലെയും എണ്ണപ്പാടങ്ങൾക്കും ഖത്തറിലെയും ഇസ്രായേലിലെയും ഗ്യാസ് പാടങ്ങൾക്കും നേരെ തിരിച്ചടിക്കുമെന്ന് ഇറാന്റെ ഉയർന്ന സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട മാധ്യമമായ നൂർന്യൂസും വ്യക്തമാക്കി.
ഈ സംഭവവികാസങ്ങൾ ട്രംപിനെ പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചതായാണ് സൂചന. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള "സൈനിക ശക്തിയും ഭീകരതയും" ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ "യു.എസ് പൂർണ്ണ സജ്ജമാണ് എന്ന് ശനിയാഴ്ച രാത്രി ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
"എന്നിരുന്നാലും, ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ ഇറാനും മറ്റ് മധ്യപൂർവേഷ്യൻ രാജ്യങ്ങളും അഭ്യർത്ഥിച്ചിട്ടുണ്ട്," ട്രംപ് തുടർന്നു. "വേഗത്തിൽ ഒരു കരാറിലെത്താൻ സാധിക്കുകയാണെങ്കിൽ" ആക്രമണങ്ങൾ താത്കാലികമായി നിർത്തിവെക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഹോർമുസ് സമുദ്രസന്ധി ഉടനടി പൂർണ്ണമായും തുറന്നു നൽകുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക" എന്നിവ ഈ കരാറിലെ പ്രധാന നിബന്ധനകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഇസ്രായേലും തന്റെ ഈ നിലപാടിനൊപ്പമുണ്ട്" എന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ട്രംപ് ഭരണകൂടം മുൻപ് പ്രഖ്യാപിച്ച ധാരണാപത്രങ്ങൾ ഉൾപ്പെടെയുള്ള തീരുമാനങ്ങളെ ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇറാനെതിരെയും ലെബനനിലെ ഹെസ്ബുള്ളയ്‌ക്കെതിരെയും കൈക്കൊള്ളേണ്ട നടപടികളിൽ ഇസ്രായേലും ട്രംപ് ഭരണകൂടവും തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്.
U.S. President Donald Trump has said there will be no further attacks if a deal to end the months-long standoff with Iran is reached quickly. The statement marks the latest instance of Trump stepping back from his earlier threats to strike the Iranian regime hard.
Trump's remarks came after Iran warned it would retaliate forcefully against neighboring countries if the United States launched an attack. Kuwait had reported an Iranian drone attack on Saturday, while two vessels were reportedly targeted off Oman’s coast in the Strait of Hormuz.
Following these incidents, Saudi Crown Prince Mohammed bin Salman spoke with Trump by phone on Saturday to express concerns over the escalating situation. Shortly afterward, Trump announced on Truth Social that the attacks had been halted.