നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 1100 കടന്നിരിക്കുകയാണ് മരണസംഖ്യ. നാലായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിരിക്കുന്നു. ദുരന്തം വിതച്ചെത്തിയ പ്രളയം ഇന്ത്യയുൾപ്പടെയുള്ള അയൽരാജ്യങ്ങളിൽ എന്ത് പ്രത്യാഘാതം സൃഷ്ടിക്കും എന്ന ആശങ്ക ആദ്യദിനം മുതൽ തന്നെ ഉടലെടുത്തിരുന്നു. അത് സംഭവിച്ചു തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ.
ഉത്തരേന്ത്യയിൽ ഇതിനോടകം തന്നെ മഴ കനത്തിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഒഴുകിയെത്തുന്ന കോസി, കണ്ടക്, ഗംഗാ പോഷകനദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അതിർത്തി സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പുമുണ്ട്. മലയോര മേഖലകളിൽ ശക്തമായ മൺസൂൺ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ നേരിടുകയാണ് പല മേഖലകളും.
ഇതിന് പിന്നാലെ മറ്റൊരു വിചിത്രമായ സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ അസാധാരണ വലിപ്പത്തിലുള്ള മീനുകളെത്തുന്നു എന്നതാണത്. വിചിത്രരൂപമുള്ള ഈ മീനുകൾ കഴിച്ചവരിൽ പല തരത്തിലുള്ള ദേഹാസ്വാസ്ഥ്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി ആളുകളിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതോടെ, പ്രളയജലത്തിൽ മീൻ പിടിക്കരുതെന്ന് നിർദേശം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
വെള്ളപ്പൊക്കത്തിൽ കുളങ്ങൾ, നദികൾ, തടാകങ്ങൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ നിന്ന് മീനുകൾ ദൂരേക്ക് ഒഴുകിപ്പോകാൻ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ ഒഴുക്കിനിടയിൽ, മലിനമായ ഓടകൾ, ചത്ത ജീവികൾ, മറ്റ് വിഷലിപ്തമായ അവശിഷ്ടങ്ങൾ എന്നിവയുമായി മീനുകൾ സമ്പർക്കത്തിൽ വരാൻ ഇടയുണ്ട്. ഇത് അവയിൽ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കൾ വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ, കൃത്യമായി തിരിച്ചറിയാത്തതും ബന്ധപ്പെട്ട അധികൃതർ ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്താത്തതുമായ മീനുകൾ ഭക്ഷിക്കരുതെന്ന് ഫിഷറീസ് വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ജലാശയങ്ങളിൽ നിന്ന് നേരിട്ട് പിടിക്കുന്ന മീനുകൾ ഒഴിവാക്കാനും, തിരിച്ചറിയാത്ത ഇനത്തിൽപ്പെട്ടവ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുതെന്നും നിർദേശത്തിൽ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്.
ഇത്തരം മീനുകൾ കഴിച്ചതിനെ തുടർന്ന് ഛർദ്ദി, അതിസാരം, വയറുവേദന, തലകറക്കം അല്ലെങ്കിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ ഉടനടി അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ വൈദ്യസഹായം തേടാനാണ് നിർദേശം.
വ്യത്യസ്തമോ അപരിചിതമോ ആയ മീനുകളെ കണ്ടാൽ പ്രദേശവാസികൾ ഉടൻ തന്നെ ജില്ലാ ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ വിവരമറിയിക്കണം. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും സുരക്ഷിതത്വത്തിന് മുൻഗണന നൽകണമെന്നും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഗന്ധക് നദിയിൽ പ്രത്യക്ഷപ്പെടുന്ന ഭൂരിഭാഗം മീനുകളും 'ഗൂഞ്ച് കാറ്റ്ഫിഷ്' എന്നറിയപ്പെടുന്നതും പ്രാദേശികമായി "ഗോചിത" എന്ന് വിളിക്കപ്പെടുന്നതുമായ ബാ ഗാരിയസ് ബാ ഗാരിയസ് വർഗ്ഗത്തിൽപ്പെട്ടവയാണെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഡയറക്ടർ സമീർ കുമാർ സിൻഹ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇന്ത്യ, നേപ്പാൾ, തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ അതിവേഗത്തിലൊഴുകുന്ന നദികളിൽ കാണപ്പെടുന്ന വലിയ ശുദ്ധജല മത്സ്യമാണിത്. ചെറിയ മീനുകൾ, ഞണ്ടുകൾ, മറ്റ് ജലജീവികൾ എന്നിവയെ ഭക്ഷണമാക്കുന്ന ഈ മാംസഭോജി മത്സ്യം, പൊതുവെ നദികളുടെ ആഴമേറിയതും ശക്തമായ നീരൊഴുക്കുള്ളതുമായ പാറക്കെട്ടുകൾക്കിടയിലാണ് കാണപ്പെടുന്നത്.
ഈ മത്സ്യം ഭക്ഷ്യയോഗമെങ്കിലും, ചത്തു കഴിഞ്ഞാൽ ഇത് വളരെ വേഗത്തിൽ കേടായിപ്പോകാൻ സാധ്യതയുണ്ടെന്ന് സിൻഹ പറയുന്നു. അതിനാൽ പാകം ചെയ്യുന്നതിന് മുൻപ് മീൻ ജീർണ്ണിച്ചാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
ഐ.യു.സി.എന്നിന്റെ (IUCN) റെഡ് ലിസ്റ്റിൽ ഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഗൂഞ്ച കാറ്റ്ഫിഷ് ഉൾപ്പെട്ടിരിക്കുന്നത്.
The death toll from Nepal’s flash floods has crossed 1,100, while more than 4,000 people remain missing. From the very first day, concerns had emerged over the impact the devastating floods could have on neighbouring countries, including India. Those fears are now beginning to materialise.
Northern India has already been experiencing heavy rainfall. As water levels rise in the Kosi, Gandak and tributaries of the Ganga flowing in from Nepal, flood warnings have been issued in the border states of Bihar, Uttar Pradesh and Uttarakhand. Several areas are also battling landslides as heavy monsoon rains continue in the hilly regions.
Adding to the concerns, another unusual incident has now been reported. Fish of unusually large size are reportedly appearing in Bihar following the Nepal floods. Several people who consumed these strange-looking fish have reported various health problems. After such health issues were detected among a number of people, the state government has advised people not to catch fish from floodwaters.