വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വിപണിയില്‍ പിടിമുറക്കുമ്പോള്‍ സംസ്ഥാനത്തെ യുവാക്കള്‍ നേരിടുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍. ഇതിലെ ഏറ്റവും ഒടുവിലെ ഉദാഹരണമാവുകയാണ് മലപ്പുറത്തെ പതിനേഴുകാരി. മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഉപയോഗിച്ച ഫെയര്‍നസ് ക്രീമിലെ വിഷവസ്തുക്കളുടെ സാന്നിധ്യം മൂലം ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയിലായ അനുഭവമാണ് പതിനേഴുകാരി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. വിപണിയില്‍ ലഭ്യമാകുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഇന്ത്യയിലെ നിയമം ഉറപ്പാക്കുന്നുണ്ടെങ്കിലും പലപ്പോഴും ഇതെല്ലാം മറികടന്ന് ഇത്തരം ഉല്പന്നങ്ങള് വ്യാപകമായി ലഭ്യമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പലപ്പോഴും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് ഇന്‍ഫ്ളുവന്‍സര്‍മാരെ ഉപയോഗപ്പെടുത്തിയും പലവിധത്തില്‍ ആളുകളെ ആകര്‍ഷിക്കുകയാണ് പലപ്പോഴും വ്യാജ കമ്പനികള്‍ ചെയ്യുന്നത്.
ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍മാരുടെ വീഡിയോ കണ്ടാണ് മലപ്പുറത്തെ 17 കാരിയും ഫേയ്സ് ക്രീം തെരഞ്ഞെടുക്കുന്നത്. നിരന്തര ഉപയോഗത്തില്‍ ആദ്യം മികച്ച ഫലം ലഭിച്ചെങ്കിലും പതിയെ പതിയെ സാഹചര്യങ്ങള്‍ മാറുകയായിരുന്നു എന്നാണ് പതിനേഴുകാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
മുഖക്കുരുവും ഡാര്‍ക് സ്പോട്ടും മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ക്രീം ഉപയോഗിച്ച് തുടങ്ങിയത്. കൂട്ടുകാര്‍ ഉപയോഗിക്കുന്നത് കണ്ടാണ് ഈ ക്രീം തെരഞ്ഞെടുത്തത്. നിരന്തരം ഉപയോഗിച്ചതോടെ ശരീരത്തില്‍ ചില പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. കാലിലും മുഖത്തും നീര് വരുന്നതായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ടപ്പോള്‍ നെഫ്രോളിയിലേക്ക് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് ബയോപ്സി ടെസ്റ്റ് എടുത്തു. ഇതില്‍ പ്രശ്നം കണ്ടെത്തി. ക്രീമില്‍ നിന്നുള്ള പാര്ശ്വഫലമാണെന്നായിരുന്നു വിലയിരുത്തല്‍. തുടര്‍ന്ന് ബ്ലഡ് ടെസ്റ്റ് ചെയ്തു. ഇതില്‍ മെര്‍ക്കുറി സാന്നിധ്യം ഉയര്‍ന്നു നില്ക്കുന്നതായി കണ്ടെത്തി. ഇതോടെ ക്രീം ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയില്‍ ക്രീമില്‍ പ്രശ്നങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പെണ്‍കുട്ടി പറയുന്നു.
കാലിലും മുഖത്തും നീര് വരുന്ന സാഹചര്യത്തിലാണ് കുട്ടി ചികിത്സ തേടിയതെന്ന് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റിലെ നെഫ്രോളജിസ്റ്റ് ഡോക്ടര്‍ ഗൗരിയും വ്യക്തമാക്കുന്നു. മൂന്ന് മാസമായി അസഹനീയമായ തലവേദന എന്നിവയായിരുന്നു കുട്ടി നേരിട്ടിരുന്നത്. രക്തത്തില്‍ പ്രോട്ടീന്റെ അളവ് കുറഞ്ഞ നിലയിലും മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന നിലയുമായിരുന്നു. രക്തത്തില്‍ കൊളസ്ട്രോളും വളരെ അധികമായിരുന്നു. നെഫ്രോടിക് സിന്ട്രോം എന്ന അവസ്ഥയിലായിരുന്നു ചികിസ്ത നേടിയത്. NELL-1-അസോസിയേറ്റഡ് മെംബ്രണസ് നെഫ്രോപതി എന്നതാണ് ഈ അസുഖത്തിന്റെ പേര്. ഇത്തരം രോഗാവസ്ഥ അടുത്തിടെ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കോസ്മെറ്റികുളുടെ ഉപയോഗമാണ് ഇതിന് കാരണം. ഇതോടെയാണ് കുട്ടി ഉപയോഗിക്കുന്ന ക്രീം ടെസ്റ്റ് ചചെയ്യാന്‍ തീരുമാനിച്ചത്. ക്രീമില്‍ അനുവദനീയമായ തോതിനേക്കാള്‍ പതിന്മടങ്ങ് അധികം മെര്‍ക്കുറി അടയിട്ടുണ്ടായിരുന്നു. ഇതോടെ അസുഖത്തിന്റെ പ്രധാന കാരണം ഇത് തന്നെയാണ് വ്യക്തമാകുകയായിരുന്നു.
കോസ്മറ്റിക്സിലെ മെര്‍ക്കുറിയുടെ സാന്നിധ്യം
കോസ്മറ്റിക്സിലെ മെര്‍ക്കുറിയുടെ മെലാനിന്‍ പ്രൊഡക്ഷന്‍ കുറയ്ക്കും. ഇത് സ്കിന്‍ ടോണില്‍ മാറ്റം വരുത്താനും പിഗ്മെന്റേഷന് കുറയ്ക്കാനും സഹായിക്കും. പെട്ടെന്ന് റിസല്‍ട്ട് കിട്ടും. ഇതാണ് ഇത്തരം ക്രീമുകള്‍ മെര്‍ക്കുറിയെ കൂടുതലായി സ്വാധീനിക്കുന്നത്. മെര്‍ക്കുറി വേഗത്തില്‍ സ്കിന്‍ വലിച്ചെടുക്കും. അത് രക്തത്തില്‍ കലരുന്നതോടെ കിഡ്നിയില്‍ അടിഞ്ഞു കൂടും. കിഡിനിയിലെ ഈ അവസ്ഥയാണ് NELL-1-അസോസിയേറ്റഡ് മെംബ്രണസ് നെഫ്രോപതി. നെര്‍വ് സിസ്റ്റത്തെയും ഇത് ബാധിക്കും. ഓര്‍മക്കുറവിന് പോലും ഇത് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
The growing circulation of counterfeit beauty and skincare products is raising serious health concerns among young people in Kerala. A recent case involving a 17-year-old girl from Malappuram has highlighted the dangers of unregulated cosmetics. The teenager reportedly developed a serious kidney condition after using a fairness cream containing toxic substances. Although Indian laws prescribe standards for cosmetic products, many counterfeit and potentially harmful products continue to reach consumers. Fraudulent brands often use social media platforms such as Instagram and influencer marketing to attract buyers, raising concerns about product safety, consumer awareness and regulatory enforcement.