സംസ്ഥാനത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. 38 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇരു മുന്നണികളും പല സീറ്റുകളും പരസ്പരം പിടിച്ചെടുത്തു. ഫലം വിലയിരുത്തിയാല്‍ യുഡിഎഫിന് ആണ് തിരിച്ചട്. 22 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ് 19 സീറ്റുകളിലേക്ക് ചുരുങ്ങി. മൂന്ന് സീറ്റുകൾ യുഡിഎഫിന് നഷ്ടപ്പെട്ടു. എല്‍ഡിഎഫ് 18 സീറ്റുകളില്‍ വിജയിച്ചു. എൻഡിഎ ഒരു സീറ്റിലും വിജയം നേടി.
തിരുവനന്തപുരം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഒറ്റൂര്‍ ഡിവിഷന്‍ എന്‍ഡിഎഫ് നിലനിര്‍ത്തി. പത്തനംതിട്ട കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓതറ വാര്‍ഡില്‍ യുഡിഎഫ് നിലനിര്‍ത്തി. പത്തനംതിട്ട കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ രാധാമണിയമ്മ രണ്ട് വോട്ടിനാണ് വിജയിച്ചത്.
പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോട്ടയം മീനടം ഗ്രാമപഞ്ചായത്തിലെ ചീരംകുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
എറണാകുളം പൂത്തൃക്ക ഗ്രാമപഞ്ചായത്ത്- കോലഞ്ചേരി ഈസ്റ്റ്- ട്വന്റി 20 നിലനിര്‍ത്തി. ട്വന്റി20യിലെ ദീനാമ്മ ജേക്കബ് 96 വോട്ടിന് വിജയിച്ചു. എറണാകുളം വടക്കേക്കര ഗ്രാമപഞ്ചായത്ത് മടപ്ലാതുരുത്ത് കിഴക്ക് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ഇടുക്കി മുട്ടം ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട് വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
തൃശൂര്‍ ജില്ലയിലെ ചേലക്കര ഗ്രാമപഞ്ചായത്ത് കുറുമല 16-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി രജിത നെച്ചിക്കോട്ടില്‍ വിജയിച്ചു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ യു.ഡി.എഫിന്റെ കക്ഷി നില പതിമൂന്നായി വര്‍ധിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ ഓഫീസ് ഡിവിഷനില്‍ സിറ്റിങ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.ഒ.പൈലപ്പന്‍ 345 വോട്ടുകള്‍ക്ക് വിജയിച്ചു.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ - തത്തമംഗലം നഗരസഭ 24-ാം വാര്‍ഡ് പരുത്തിക്കാവില്‍ ടോസില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫിന് - 433, യുഡിഎഫ് - 433, ബിജെപി -28 വോട്ടും നേടിയ സാഹചര്യത്തിലായിരുന്നു ടോസിലേക്ക് നീങ്ങിയത്. യുഡിഎഫ് എംഎല്‍എ സുമേഷ് അച്യുതന്‍ കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡാണിത്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- രാഗംകോര്‍ണര്‍- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കരിമ്പ ഗ്രാമപഞ്ചായത്ത് വെട്ടം-യുഡിഎഫ് നിലനിര്‍ത്തി. പാലക്കാട് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പറക്കാട്ടുചള്ള വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
മലപ്പുറം-വേങ്ങര ഗ്രാമപഞ്ചായത്ത്- പൂങ്കുടായ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ ഹസീന ഫസല്‍ 808 വോട്ടിനാണ് വിജയിച്ചത്. മലപ്പുറം- കാലടി ഗ്രാമപഞ്ചായത്ത്- വെറൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കണ്ണൂര്‍- പെരളശ്ശേരി ഗ്രാമപഞ്ചായത്ത്- ബാവോഡ് ഈസ്റ്റ്- യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച സീറ്റായിരുന്നു പെരളശേരി പഞ്ചായത്തിലെ ആറാം വാര്‍ഡായ ബാവോട് ഈസ്റ്റ്. മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. കാസര്‍കോട് പിലിക്കോട് ഗ്രാമ പഞ്ചായത്ത്- പിലിക്കോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍), മൂന്ന് ജില്ല പഞ്ചായത്ത് വാര്‍ഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 126 സ്ഥാനാര്‍ഥികള്‍ ആയിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നാലാം മാസത്തിൽ നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ മുന്നണികൾക്ക് ഫലം നിർണായകമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ മുന്നേറ്റം ആവർത്തിക്കാൻ കഴിയുമോയെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം ജനപിന്തുണ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന എൽഡിഎഫിനും ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്.
ഫലം സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകുമെന്ന് ഇരു മുന്നണികളിലെയും നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായാൽ അത് യുഡിഎഫിന് രാഷ്ട്രീയമായി കരുത്താകും. പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി, ഓണക്കാലത്തെ വിപണി ഇടപെടൽ, തൂഫാൻ തുടങ്ങിയവ സർക്കാരിന്റെ നേട്ടങ്ങളായി ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്.
എന്നാൽ വൈദ്യുതി പ്രതിസന്ധിയും പവർകട്ട് ഉൾപ്പെടെയുള്ള വിവാദങ്ങളും പ്രതിപക്ഷം പ്രധാന പ്രചാരണ വിഷയങ്ങളാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം തെറ്റുതിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുന്ന സിപിഎമ്മിന് ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. നഷ്ടപ്പെട്ട ഇടത് അനുകൂല വോട്ടുകൾ തിരിച്ചുപിടിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടോയെന്നതും ഫലത്തിലൂടെ വ്യക്തമാകും. അതേസമയം, സംസ്ഥാനത്ത് രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബി.ജെ.പിക്കും ഉപതെരഞ്ഞെടുപ്പ് ഫലം പ്രധാനമാണ്.
The results of the local body by-elections held in 38 wards across Kerala will be announced today. The outcome is politically significant as it will be the first test of the new UDF government’s popularity and the LDF’s efforts to regain public support. While the UDF highlighted welfare initiatives such as the Priyadarshini free travel scheme and Onam-season market interventions, the LDF focused on the power crisis and power cuts as key campaign issues.
Geographic Reference