കേരള പൊലീസുമായി 'ടോം ആന്‍ഡ് ജെറി' ഗെയിം കളിച്ച കണ്ണുരിലെ കുപ്രസിദ്ധ കുറ്റവാളി അര്‍ജുന്‍ ആയങ്കി പിടിയിസലായതിന് പിന്നാലെ ഗുണ്ടകള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ആഭ്യന്തര വകുപ്പ്. ഓപ്പറേഷന്‍ ഗ്രിപ്പ് എന്ന പേരില്‍ ആണ് സ്ഥിരം കുറ്റവാളികള്‍ക്കെതിരെ പൊലീസ് നീക്കം നടത്തുന്നത്. അര്‍ജുന്‍ ആയങ്കിക്ക് എതിരെ പൊലിസ് നടത്തിയ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ഇന്നലെ രാത്രിവരെ 503 ഗുണ്ടകളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ശനിയാഴ്ചയാണ് ഗുണ്ടകളെ ലക്ഷ്യമിട്ടുള്ള പൊലീസ് നീക്കങ്ങള്‍ സജീവമാക്കിയത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണ് ആഭ്യന്തരവകുപ്പ് പദ്ധതിയിടുന്നത്. സംസ്ഥാനത്തുടനീളമുള്ള 600 ഓളം സ്ഥിരം കുറ്റവാളികളെയാണ് പൊലീസ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്.
പ്രത്യേക ഓപറേഷന്റെ ഭാഗമായി ഓരോ ജില്ലയിലെയും റൗഡി, സ്ഥിരം കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, സാമൂഹിക വിരുദ്ധ പശ്ചാത്തലമുള്ളവര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചായയി പങ്കാളികളാകുന്ന സാഹചര്യം പരിശോധിച്ച് വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവിയുള്‍പ്പെടെ വ്യക്തമാക്കുന്നു.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) കാപ്പ നിയമപ്രകാരം നടപടി ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും നിയമ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യും. ഇത്തരക്കാര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്, സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി പറയുന്നു.
നിലനില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് വിവരങ്ങള്‍ തേടുന്നത്. ഇത്തരക്കാരുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. പട്ടികയിലുള്ളവര്‍ ഇപ്പോഴും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നിതിനൊപ്പം ഇവര്‍ ഇപ്പോള്‍ എവിടെയാണ്, ഇവരുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്കുകളുടെ പ്രവര്‍ത്തനം, ഇടപെടലുകള്‍ എന്നിവയാണ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കാര്യമായ മറ്റ് കേസില്ലാത്തവരെ താക്കീത് നല്‍കി വിട്ടയക്കാനാണ് തീരുമാനം. സംസ്ഥാനത്ത് മുന്നൂറോളം കുപ്രസിദ്ധ ഗുണ്ടകളുണ്ടെന്നാണ് കണക്കുകള്‍.
ഓപ്പറേഷന്‍ ഗ്രിപ്പ്
2025 ഡിസംബറില്‍ ആയിരുന്നു ഓപ്പറേഷന്‍ ഗ്രിപ്പ് ആദ്യഘട്ടം നടപ്പാക്കിയത്. അര്‍ജുന്‍ ആയങ്കി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവര്‍ ലഹരി ഇടപാടുകാര്‍, സ്വര്‍ണം പൊട്ടിക്കല്‍ കേസുകളിലെ പ്രതികള്‍ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സെല്ലാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുമായി നിരവധി പേരെ ഇതുവരെ പിടികൂടിക്കഴിഞ്ഞിട്ടുണ്ട്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഗൂണ്ടാപ്രവര്‍ത്തനം നടത്തുന്നവരുടെ ജാമ്യം നിഷേധിക്കാന്‍ കോടതിയെ സമീപിക്കാന്‍ അടക്കം പദ്ധതിയുണ്ട്.
The Kerala Home Department has intensified its crackdown on habitual offenders following the arrest of notorious Kannur criminal Arjun Ayanki, who had repeatedly evaded the police. The statewide operation, named Operation Grip, targets known criminals and gang members. According to the police, 503 people had been taken into custody by Sunday night since the operation was stepped up on Saturday. The month-long drive is reportedly monitoring around 600 habitual offenders across Kerala as authorities seek to strengthen action against criminal gangs.