സംസ്ഥാനത്ത് മഴ മാറിയതോടെ കുതിച്ചുയര്‍ന്ന് താപനില. സംസ്ഥാനത്ത് ആകമാനം കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. സാധാരണയിലും രണ്ട് ഡിഗ്രി സെല്‍ഷ്യല്‍ ഉള്‍പ്പെടെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പുനലൂരില്‍ സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യല്‍സ് ഉയര്‍ന്ന് 36.2 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. മിക്ക സ്റ്റേഷനിലും ഏതാണ്ട് 2 മുതല്‍ 4.7 ഡിഗ്രി വരെ താപ നില ഉയര്‍ന്ന സാഹചര്യമാണുള്ളത്.
ശനിയാഴ്ച കനത്ത ചൂടായിരുന്നു സംസ്ഥാനത്ത് അനുഭവപ്പെട്ടത്. സമാനമായ സാഹചര്യമാണ് ഇന്നും അനുഭവപ്പെടുന്നത്. ശനിയാഴ്ചയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.
36.2 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു പുനലൂരില്‍ ഇന്നലെ അനുഭവപ്പെടേണ്ടിയിരുന്നത്. ഇതില്‍ നിന്നും 4.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് രേഖപ്പെടുത്തിയത്. കോട്ടയം 34.5 ( 3.9 ഡിഗ്രി സെല്‍ഷ്യസ് ), പാലക്കാട് 34.4 ( 4 ഡിഗ്രി സെല്‍ഷ്യസ് ), നെടുമ്പാശ്ശേരി 33.9 ( 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ), കോഴിക്കോട് 33.8 ( 3.5 ഡിഗ്രി സെല്‍ഷ്യസ് ), വെള്ളനിക്കര 33.7 (3.5 ഡിഗ്രി സെല്‍ഷ്യസ് ), തിരുവനന്തപുരം 33 (2.1 ഡിഗ്രി സെല്‍ഷ്യസ് ) എന്നിങ്ങനെയാണ് കണക്കുകള്‍.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ മാസം പിന്‍വാങ്ങാനിരിക്കെ സംസ്ഥാനത്ത് 23% മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് മഴ മാറിനില്‍ക്കുകയാണ്. എല്‍നിനോ പ്രതിഭാസമാണ് വില്ലനായത്.
കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ വൈകുന്നതിനാല്‍ തുലാവര്‍ഷം എത്താന്‍ അടുത്ത മാസം പകുതിയെങ്കിലും ആകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 2 വരെ സംസ്ഥാനത്ത് പെയ്ത മഴയില്‍ 64 ശതമാനം കുറവുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ കാലയളവില്‍ 76.2 മി. മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 27.4 മി. മീറ്റര്‍ മാത്രം. ജൂണ്‍ മുതല്‍ ഇതുവരെ 1769.9 മി.മീറ്റര്‍ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മി. മീറ്റര്‍ മാത്രമാണ് പെയ്തിറങ്ങിയത്.
മഴയുടെ കുറവ് സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ലഭിച്ച മഴയിലാണ് സംസ്ഥാനത്തെ ഡാമുകളില്‍ ആവശ്യത്തിന് വെള്ളമെത്തിയത്. എന്നാല്‍ മഴ മാറി ചൂട് കൂടിയതോടെ വെദ്യുതി ഉപയോഗവും കുതിച്ചുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ആകെ ഉപഭോഗം 94 ദശലക്ഷം യൂണിറ്റ് കടന്നു. വൈദ്യുതി ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൈദ്യുതി നിയന്ത്രണവും ഭാഗികമായി നടപ്പാക്കിയിരുന്നു. 4850 മെഗാവാട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയ ഉപയോഗം. 4000 മെഗാവാട്ടില്‍ താഴെ നില്‍ക്കേണ്ട സമയത്താണ് ഉപഭോഗം കൂത്തനെ കൂടിയിരിക്കുന്നത്.
ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബര്‍ വരെയുള്ള തുലാവര്‍ഷമാണ് സംസ്ഥാനത്തെ മഴ ലഭ്യതയില്‍ ഇനിയുള്ള പ്രതീക്ഷ. കൂടുതല്‍ മഴ ഒക്ടോബറില്‍ പ്രതീക്ഷിക്കുന്നു. തുലാവര്‍ഷം തെക്കന്‍, മധ്യകേരളത്തിലാണ് കൂടുതല്‍ കിട്ടാറാള്ളത്. . അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും സമാന്യം നല്ല രീതിയില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Temperatures have risen sharply across Kerala as the rains have subsided, with intense heat being reported across the state. Weather monitoring stations indicate that temperatures are up to 2°C or more above normal in several places. Punalur recorded 36.2°C, which is 4.7°C above normal. Most weather stations have reported temperature increases ranging from approximately 2°C to 4.7°C above normal.