നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയുടെ വീഴ്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്. 'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ജനങ്ങളിൽ തെറ്റായ സന്ദേശമാണ് നൽകിയത്. വെള്ളാപ്പള്ളി നടേശനെതിരായ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റി.
ഇത്തരം കാര്യങ്ങൾ കമ്പ്യൂട്ടറിലെ 'അൺഡു' (Undo) ഓപ്ഷൻ പോലെ തിരുത്താൻ കഴിയില്ലെങ്കിലും, അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളേണ്ടതുണ്ട്. സാങ്കേതികതകൾ നോക്കാതെ ഇത്തരം വിഷയങ്ങളിൽ കൃത്യമായി ഇടപെടേണ്ടതായിരുന്നു. വർഗ്ഗ-ബഹുജന സംഘടനകളുടെ സ്വാതന്ത്ര്യം രേഖകളിൽ മാത്രം ഒതുങ്ങുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു രാജീവിന്റെ വിമർശനം. ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തിൽ നടപടിയെടുക്കുന്നതിൽ കാലതാമസം വരുത്താൻ പാടില്ലായിരുന്നു. പാർട്ടി നടപടിക്രമങ്ങളിലെ സാങ്കേതികതകളല്ല, മറിച്ച് സ്വീകരിക്കുന്ന നിലപാടാണ് പ്രധാനം. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീലായി നിയമിച്ചത് ഗൗരവകരമായ ചർച്ചാവിഷയമാകേണ്ടതാണ്.
ലോക്സഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തോൽവിക്കുശേഷവും ഇത്തരം പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും, വികസനപ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുമെന്ന തെറ്റായ വിശ്വാസമാണ് തിരിച്ചടിക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
CPM Central Committee member P. Rajeev has openly admitted to the party's lapses following the setback in the assembly elections. Speaking at an EMS commemoration event in Malappuram, Rajeev stated that the party recognized the election slogan "Else LDF, who else?" (LDF allathe mattarundu) as a strategic error, as it created a negative perception among the public. He further acknowledged that the party failed to take a firm stand on issues concerning Vellappally Natesan.