പിണറായി സര്‍ക്കാരിനെ വിവാദത്തിലേക്ക് തള്ളിവിട്ട പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ഒരിടവേളയ്ക്ക് ശേഷം വിണ്ടും സജീവമാകുന്നു. വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകളാണ് ഇപ്പോഴത്തെ ചര്‍ച്ചകളുടെ ആധാരം. പിഎം ശ്രീ പദ്ധതി സിപിഐ എം - ബിജെപി ഡീലിന്റെ ഭാഗമാണ് എന്നായിരുന്നു വി ഡി സതീശന്‍ പ്രതിപക്ഷനേതാവായിരിക്കെ ആരോപിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ ചവറ്റുകൊട്ടയിലെറിയും എന്ന് നിലവിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയും പലതവണ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് വന്നാല്‍ പിഎം ശ്രീ നടപ്പാക്കില്ലെന്ന് ഇപ്പോഴത്തെ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അവകാശപ്പെട്ടിരുന്നു.
എന്നാല്‍, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി ഡി സതീശന്‍ ആണ് സര്‍ക്കാരിന്റെ നിലപാട് പ്രഖ്യാപിച്ചത്. പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ കേരളം അതില്‍ പങ്കാളിയാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ധനകാര്യ വകുപ്പിന്റെ വരെ ക്ലിയറന്‍സ് വാങ്ങിയാണ് ഇടതു സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു പണം വാങ്ങിയത്. വിദ്യാഭ്യാസ അവകാശങ്ങള്‍ ബലികഴിക്കാതെ പദ്ധതി നടപ്പാക്കാനുള്ള വഴിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തേടുന്നത്. എന്‍ഇപി നേരത്തേ തന്നെ കേരളത്തില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. കരിക്കുലം നിശ്ചയിക്കുന്നതിലും സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നതിലും കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല. ഇതേക്കുറിച്ചു പരിശോധിക്കാന്‍ വിദ്യാഭ്യാസമന്ത്രി കണ്‍വീനറായി നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങള്‍ തയാറാക്കാന്‍ വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദീന്‍ കണ്‍വീനറായും മന്ത്രിമാരായ റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവര്‍ അംഗങ്ങളായുമാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരിക്കുന്നത്. പി എം ശ്രീ വിഷയത്തില്‍ ഒപ്പുവച്ച ബിജെപി ഇതര സംസ്ഥാനങ്ങളുമായി ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിക്ക് മുന്‍ സര്‍ക്കാര്‍ കേന്ദ്രഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളുന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. പി എം ശ്രീ നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് കേരളം കേന്ദ്രത്തെ അറിയിച്ച് കത്ത് അയച്ചിരുന്നു. മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകിയാണ് കത്തയച്ചത്. ആശങ്ക പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചെന്നും സമിതി റിപ്പോര്‍ട്ട് വരുന്നത് വരെ ധാരണാപത്രവുമായി മുന്നോട്ടുപോകാനാകില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, സര്‍ക്കാര്‍ കൈപ്പറ്റിയെന്ന് പറയുന്ന 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്നാണ് മുന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പിഎം ശ്രീ ഡാഷ്‌ബോര്‍ഡില്‍ വ്യക്തമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാര്‍ച്ച് 27ന് നടന്ന പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് (പിഎബി) യോഗത്തിന്റെ മിനിറ്റ്സ് ഉള്‍പ്പെടെയാണ് തെളിവായി ഉയര്‍ത്തുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ ഉപസമിതി രൂപീകരിച്ചത് ജനങ്ങളെ പറ്റിക്കാനാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ വേണ്ടിയാണ് പിഎം ശ്രീ കരാറില്‍ ഒപ്പുവച്ചത്. പദ്ധതിയില്‍ സഹകരിക്കാമെന്നു പറഞ്ഞും പിന്നീട് പദ്ധതിയില്‍ സഹകരിക്കില്ലെന്നും വ്യക്തമാക്കി രണ്ടു കത്തുകള്‍ കേന്ദ്രത്തിനു കൊടുത്തിട്ടുണ്ട്. കത്തു കൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. പിഎം ശ്രീയും ലേബര്‍ കോഡും നടപ്പാക്കാനുള്ള കരാര്‍ മുഖ്യമന്ത്രി ഒപ്പുവച്ചിരിക്കുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
അതിനിടെ, പിഎം ശ്രീയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കണം. അതേസമയം, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പി.എം ശ്രീ കേരളത്തില്‍ നടപ്പാക്കിക്കാന്‍ കഴിഞ്ഞുവെന്നത് മലയാളികളുടെ ആകെ അഭിമാനമാണെന്ന് കെ. സുരേന്ദ്രന്‍ പരിഹസിച്ചു. കൊത്തിയ പാമ്പിനെ കൊണ്ടുതന്നെ വിഷമിറപ്പിക്കാന്‍ കഴിയുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനമാണെന്നും കൂട്ടിച്ചേര്‍ത്തു.
The controversy surrounding the PM SHRI (PM Schools for Rising India) scheme, which had earlier put the Pinarayi Vijayan government under pressure, has resurfaced. The renewed debate is now centered on the stance adopted by the UDF government led by V.D. Satheesan.
While in the opposition, V.D. Satheesan had alleged that the PM SHRI scheme was part of a political understanding between the CPI(M) and the BJP. Several UDF leaders had strongly opposed the scheme. Current Local Self-Government Minister and Muslim League leader K.M. Shaji had repeatedly stated that a UDF government would "throw PM SHRI into the dustbin." Likewise, Industries Minister P.K. Kunhalikutty had earlier asserted that a UDF government would not implement the PM SHRI project.
With the UDF now in power, questions are being raised over whether the government will maintain its earlier position or revise its stance on the centrally sponsored education scheme.