Kerala

'ടീം വി ഡി തയ്യാര്‍'; മന്ത്രി സഭയില്‍ അപ്രതീക്ഷിത പേരുകള്‍

നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരങ്ങള്‍ പ്രഖ്യാപിച്ചത്

Madism Desk

വിഡി സതീശന്‍ നയിക്കുന്ന കേരളത്തിലെ പുതിയ മന്ത്രിസഭയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ.ജനീഷ്, കെ എ തുളസി, റോജി എം ജോണ്‍ തുടങ്ങിയ പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരങ്ങള്‍ പ്രഖ്യാപിച്ചത്.

കെ.മുരളീധരന്‍ വൈദ്യുത വകുപ്പും എ.പി. അനില്‍ കുമാര്‍ ആരോഗ്യവകുപ്പും കൈകാര്യം ചെയ്യും. പി.സി.വിഷ്ണുനാഥ് - ടൂറിസം, സാംസ്‌കാരികം, ടി.സിദ്ദിഖ് - വനം, ബിന്ദു കൃഷ്ണ - വനിത, ശിശുക്ഷേമ വകുപ്പ്, ഒ.ജെ.ജനീഷ് - യുവജനക്ഷേമം,എം ലിജു - എക്സൈസ്, സഹകരണം, കെ എ തുളസി-പിന്നോക്ക ക്ഷേമം എന്നിങ്ങനെയാണ് വകുപ്പ് വിഭജനം. മുഖ്യമന്ത്രി വിഡി സതീശന്‍ ധനം, തുറമുഖം, നിയമ വകുപ്പുകളും രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകളും നിയന്ത്രിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് - റവന്യൂ മന്ത്രിയുമാകും. റോജി എം ജോർജിന്റെ വകുപ്പ് നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.

പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എന്‍. ഷംസുദീന്‍, പി.കെ. ബഷീര്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ലീഗില്‍ നിന്ന് മന്ത്രിമാരാകും.

നാളെ രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമായിരിക്കും ഉണ്ടാവുക. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്നും ലോക്ഭവന്‍ നിര്‍ദേശിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം പ്രോട്ടോക്കോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ദേശം.

English Summary: The formation of the new Kerala cabinet under V. D. Satheesan has brought unexpected political developments, with the inclusion of several newcomers in key ministerial positions. Among the notable fresh faces are Youth Congress state president O. J. Janish, K. A. Thulasi, and Roji M. John.

The Chief Minister-designate officially announced the cabinet lineup during a press conference held after submitting the list of ministers to the Governor. The new ministry is seen as a blend of experienced leaders and emerging political figures, signaling a generational shift within the Congress-led government in Kerala.