തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഉണ്ടായ എസ്എഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായതെന്ന് മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബിജെപിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ബിജെപിക്കെതിരെ കോണ്‍ഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സിപിഎമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉന്നിയിക്കുന്നത്.
കരുതിക്കൂട്ടിയുള്ള നീക്കമാണ് സിപിഎം നടത്തിയത്. എസ് എഫ് ഐ ക്കാര്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. ഏതാനും ദിവസങ്ങളായി യുവമോര്‍ച്ചയും ബി.ജെ.പിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുത്ത് എസ്എഫ്‌ഐയും സി.പി.എമ്മും കാട്ടിയത്. സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.
ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ല. നാട്ടില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി പോസ്റ്റില്‍ നല്‍കുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നടന്നത് കെ.എസ്.യുവിന്റെയും പോലീസിന്റെയും ആസൂത്രിത ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് തോല്‍വി മറയ്ക്കാനും വി.ഡി സതീശനെ സംരക്ഷിക്കാനുമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഈ ഗൂഢാലോചന നടത്തിയതെന്നും എംവി ഗോവിന്ദനും ടിപി രാമകൃഷ്ണനും ആരോപിച്ചിരുന്നു.
അതിനിടെ, കായിക മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം ഡിവൈഎഫ്‌ഐ തടഞ്ഞു. കാറില്‍ കല്ലു കൊണ്ട് ഇടിച്ചെന്നും ആക്രമിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. തളിപ്പറമ്പ് കരിപ്പയിലാണ് കാര്‍ തടഞ്ഞത്. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പിന്റെ താക്കോലൂരി. പുരാവസ്തുവകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കുശേഷം കാസര്‍കോടേയ്ക്ക് പോകുകയായിരുന്നു മന്ത്രി. കാറിന്റെ ഫ്‌ലാഗ് പോളിനും റെയിന്‍ ഗാര്‍ഡിനും കേടുപാടുണ്ടായെന്ന് മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
Kerala Opposition Leader V. D. Satheesan has reacted to the SFI–Youth Congress clash in Thiruvananthapuram, alleging that the violence took place with the knowledge of the CPI(M) leadership. The Youth Congress march was organised as part of protests demanding the removal of Chief Election Commissioner Gyanesh Kumar. Satheesan questioned why the CPI(M) was opposing Congress-led protests against the BJP and the Election Commission. The clash near University College and the University Hostel led to police intervention, including tear gas and lathi-charge, with several students, protesters and police personnel reported injured.