Science

സൗരയൂഥത്തിന് പുറത്തും അറോറകൾ! ഇതാദ്യമായി ഒരു കൃത്യമായ സിഗ്നൽ, ആ വലിയ രഹസ്യം പുറത്ത്

ഭൂമിക്ക് പുറത്ത് ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളിൽ മാത്രമേ ഇതുവരെ അറോറ കണ്ടെത്തിയിട്ടുള്ളൂ

Madism Desk

മാനവരാശിയുടെ ചരിത്രത്തിലാദ്യമായി സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിൽ നിന്ന് വ്യക്തമായ ഒരു റേഡിയോ സിഗ്നൽ ശാസ്ത്രലോകത്തിന് ലഭിച്ചിരിക്കുകയാണ്. ഭൂമിയിൽ നിന്ന് 63 ലക്ഷം പ്രകാശവർഷം അകലെയുള്ള ബീറ്റ പിക്ടോറിസ് ബി എന്ന ഭീമൻ ഗ്രഹത്തിൽ നിന്നാണ് ഈ സിഗ്നൽ എത്തിയിരിക്കുന്നത്. പക്ഷേ ഇത് അന്യഗ്രഹജീവികൾ അയച്ചതല്ല, ശാസ്ത്രജ്ഞരെ ആകാംക്ഷയിലാക്കുന്ന കാര്യവും അതുതന്നെയാണ്.

ഹാർവാർഡ് സർവകലാശാലയിലെ സെന്ർറർ ഫോർ ആസ്ട്രോഫിസിക്സിലെയും ഒറിഗോൺ സർവകലാശാലയിലെയും ഗവേഷകരാണ് പുതിയ സിഗ്നലിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതാദ്യമായി ഒരു കൃത്യമായ റേഡിയോ സിഗ്നൽ സൗരയൂഥത്തിന് പുറത്തു നിന്നെത്തി എന്നായിരുന്നു വെളിപ്പെടുത്തൽ. സൗരയൂഥത്തിന് പുറത്തെ ഗ്രഹങ്ങളിലും നോർത്തേൺ ലൈറ്റ്സ് അഥവാ അറോറയുണ്ട് എന്നതിന് സൂചനയാണിത് എന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്

ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലെ രാത്രി ആകാശത്ത് കാണപ്പെടുന്ന മനോഹരമായ പ്രകാശവിന്യാസത്തെയാണ് അറോറ അഥവാ നോർത്തേൺ ലൈറ്റ്സ് എന്ന് വിളിക്കുന്നത്. പച്ച, നീല, വയലറ്റ്, ചുവപ്പ് തുടങ്ങിയ വിവിധ വർണങ്ങളിൽ തരംഗം പോലെ ഇവ ആകാശത്ത് പ്രത്യക്ഷപ്പെടും. സൂര്യനിൽ നിന്ന് പുറത്തുവരുന്ന ഊർജസ്വലമായ ചാർജ് ഉള്ള കണികകൾ ഭൂമിയുടെ അന്തരീക്ഷവുമായി പ്രതിപ്രവർത്തിക്കുമ്പോഴാണ് അറോറ ഉണ്ടാകുന്നത്.

പ്രകാശം കൂടാതെ, റേഡിയോ തരംഗങ്ങളും വിശാലമായ അളവിൽ അറോറ പുറപ്പെടുവിക്കും. ഇതിനോട് സമാനമായ റേഡിയോ തരംഗങ്ങളാണ് പിക്ടോറിസ് ബിയിൽ നിന്ന് ലഭ്യമായിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിൽ സ്ഥാപിച്ചിരിക്കുന്ന മീർക്യാറ്റ് റേഡിയോ ടെലസ്കോപ്പിന്റെ സഹായത്തോടെയായിരുന്നു ഈ ദൌത്യം.

സൂര്യനോട് സമാനമായ ഒരു മാതൃനക്ഷത്രത്തെ ചുറ്റുന്ന വാതകഗ്രഹമാണ് പിക്ടോറിയസ് ബി. ഇതിൽ നിന്ന് അറോറയ്ക്ക് സമാനമായ റേഡിയോ സിഗ്നൽ എത്തി എന്നത് ശാസ്ത്രലോകത്തിന് വലിയ നേട്ടമാണ്. കാരണം, ഭൂമിക്ക് പുറത്ത് ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളിൽ മാത്രമേ ഇതുവരെ അറോറ കണ്ടെത്തിയിട്ടുള്ളൂ.

ഗ്രഹത്തിന്റെ കാന്തികമണ്ഡലത്തിൽ കറങ്ങുന്ന, വൈദ്യുത ചാർജുള്ള കണികകളാണ് അറോറകൾക്ക് കാരണമാകുന്നത്. ഇവ അന്തരീക്ഷത്തിലെ തന്മാത്രകളെ ഉത്തേജിപ്പിക്കുകയും അത് പ്രകാശകിരണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ ചാർജുള്ള കണികകൾ ചുറ്റിക്കറങ്ങുമ്പോൾ അവ റേഡിയോ തരംഗങ്ങളെ പ്രക്ഷേപണം ചെയ്യുന്നുണ്ട്. അറോറകൾ പുറന്തള്ളുന്ന റേഡിയോ തരംഗങ്ങൾ സർക്കുലർലി പോളറൈസ്ഡ് ആണ്, അഥവാ ഈ തരംഗങ്ങളുടെ ദിശ ഒരു വൃത്താകൃതിയിലാണ് തിരിയുന്നത്.

ബീറ്റാ പിക്റ്റോറിസ് ബിയിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടതും ഇതുതന്നെയാണ്. അറോറകൾ കാന്തികമണ്ഡലങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്നതിനാൽ, അവയിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ അളക്കുന്നതിലൂടെ ആ ഗ്രഹത്തിന്റെ കാന്തികമണ്ഡലത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ സാധിക്കും.

ബീറ്റാ പിക്റ്റോറിസ് ബിക്ക് ഉയർന്ന ശക്തമായ കാന്തികമണ്ഡലമുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതിനോട് താരതമ്യം ചെയ്യുമ്പോൾ ഭൂമിയുടെ കാന്തികമണ്ഡലം വളരെ ചെറുതാണ്. അതായത് ഏകദേശം അര ഗൗസ്.

വ്യാഴത്തേക്കാൾ 10 മടങ്ങ് പിണ്ഡമുള്ള ബീറ്റാ പിക്റ്റോറിസ് ബി പോലെ ഒരു വലിയ ഗ്രഹത്തിന് ഇത് അദ്ഭുതപ്പെടുത്തുന്ന ഒന്നല്ല. വലിയ പിണ്ഡമുള്ളതുകൊണ്ട് തന്നെ ഇത് വലുപ്പത്തിൽ ബ്രൗൺ ഡ്വാർഫുകളോട് അടുത്താണ് നിലനിൽക്കുന്നത്. ഗ്രഹങ്ങളാകാൻ വളരെ വലുതും നക്ഷത്രങ്ങളാകാൻ വളരെ ചെറുതുമായ വേറൊരു വിഭാഗത്തിൽപ്പെടുന്നവയാണ് ബ്രൗൺ ഡ്വാർഫുകൾ. മുൻപും ശാസ്ത്രജ്ഞർ ബ്രൗൺ ഡ്വാർഫുകളിൽ അറോറകൾ കണ്ടിട്ടുണ്ട്, അത് ആയിരക്കണക്കിന് ഗൗസ് കാന്തികമണ്ഡലമുള്ളതാണെന്ന് സൂചിപ്പിച്ചിരുന്നു. അതിനാൽ, ഇത്രയും വലിയൊരു ഗ്രഹത്തിൽ ഇത്രയും ഭീമമായ കാന്തികമണ്ഡലം കണ്ടെത്തിയത് അപ്രതീക്ഷിതമല്ല.

For the first time in human history, scientists have detected a clear radio signal from a planet outside the Solar System. The signal came from the giant planet Beta Pictoris b, located 63 light-years from Earth. But it wasn’t sent by aliens — and that is exactly what has intrigued scientists.