Cricket

'ഗംഭീറിനു മുട്ടിടിക്കും'; അവലോകനം ഉറപ്പിച്ച് ബിസിസിഐ, തെറിക്കും ഇവർ

സിംബാവേയ്‌ക്കെതിരായ ട്വന്റി 20 പരമ്പര അവസാനിച്ചാൽ ബിസിസിഐ അവലോകനത്തിലേക്ക് കടക്കും

Sports Desk

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈറ്റ് ബോൾ പ്രകടനം വിലയിരുത്താൻ ബിസിസിഐ. സിംബാവേയ്‌ക്കെതിരായ ട്വന്റി 20 പരമ്പര അവസാനിച്ചാൽ ബിസിസിഐ അവലോകനത്തിലേക്ക് കടക്കും. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തായിരിക്കും നിർണായകമായ ബോർഡ് യോഗം.

അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഇന്ത്യയുടെ പ്രകടനമാണ് വിലയിരുത്തുക. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഏകദിന നായകൻ ശുഭ്മാൻ ഗിൽ, ടി20 നായകൻ ശ്രേയസ് അയ്യർ, സെന്റർ ഓഫ് എക്‌സലൻസ് തലവൻ വി.വി.എസ് ലക്ഷ്മൺ എന്നിവർ ചർച്ചകളുടെ ഭാഗമാകും.

അയർലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടി20 പരമ്പരകളിൽ സമ്പൂർണ തോൽവി വഴങ്ങിയത് പരിശീലകൻ ഗൗതം ഗംഭീറിനും ടി20 നായകൻ ശ്രേയസ് അയ്യറിനും ഭീഷണിയുയർത്തും. 2027 ഏകദിന ലോകകപ്പ് വരെ പരിശീലക സ്ഥാനത്ത് ഗംഭീർ തുടരുമെങ്കിലും കോച്ചിങ് സ്റ്റാഫിലെ വമ്പൻമാർ തെറിച്ചേക്കും.

സഹ പരിശീലകൻ റയാൻ ടെൻ ഡോഷാറ്റെയും ഫീൽഡിങ് പരിശീലകൻ ടി.ദിലിപും തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പുതിയ നിയമനത്തിൽ മുഖ്യ പരിശീലകൻ ഗംഭീറിനു റോളുണ്ടാകില്ല. ബിസിസിഐ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി അതിനനുസരിച്ചുള്ള നിയമനങ്ങൾ നടത്തും.

ടി20 ലോകകപ്പിലെ വിജയികളും സമീപകാലത്ത് ഒന്നാം റാങ്ക് നിലനിർത്തിയവരുമാണ് ടീം ഇന്ത്യ. എന്നാൽ അയർലൻഡിനും ഇംഗ്ലണ്ടിനും എതിരായ നാണംകെട്ട തോൽവികളിൽ ബിസിസിഐ ഞെട്ടിയിരിക്കുകയാണ്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ തന്ത്രങ്ങൾ ടീമിന് ദോഷം ചെയ്യുന്നു എന്ന വിമർശനങ്ങളും ബോർഡ് നേതൃത്വത്തിൽ ഉണ്ട്

ഓൾറൗണ്ടർമാരെ കുത്തിനിറച്ചുള്ള പ്ലേയിങ് ഇലവൻ ഗംഭീറിന്റെ ഏറ്റവും വലിയ മണ്ടത്തരമെന്നാണ് ബിസിസിഐയിലെയും സെലക്ടർമാരുടെ പാനലിലെയും പൊതുഅഭിപ്രായം. അവലോകന ചർച്ചകളിൽ ഇക്കാര്യത്തെ കുറിച്ച് ഗൗരവമായി ചർച്ച നടന്നേക്കും.

പുതിയ നായകനെന്ന നിലയിൽ ശ്രേയസിനെതിരെ ഉടൻ നടപടിയുണ്ടാകില്ലെങ്കിലും അടുത്ത പരമ്പരകളിലെ പ്രകടനം കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്ന് ബിസിസിഐ ശ്രേയസിനെ അറിയിക്കും. ഏകദിന നായകസ്ഥാനത്ത് ശുഭ്മാൻ ഗിൽ തുടരുന്നതിൽ ബിസിസിഐയ്ക്കും സെലക്ടർമാർക്കും പൊതു അഭിപ്രായമാണ്. അതേസമയം അടുത്ത ലോകകപ്പിലേക്ക് വിരാട് കോലിയും രോഹിത് ശർമയും വേണോ എന്ന കാര്യത്തിൽ അവലോകന യോഗത്തിൽ ചർച്ച നടന്നേക്കും.

The BCCI is set to review the Indian cricket team's white-ball performances after the conclusion of the T20I series against Zimbabwe. The crucial board meeting will be held at the BCCI headquarters in Mumbai.

India's performances in the Ireland and England series will come under review. Head coach Gautam Gambhir, ODI captain Shubman Gill, T20I captain Shreyas Iyer, and VVS Laxman, head of the Centre of Excellence, are expected to be part of the discussions