Sports

വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു; 'അപമാനിക്കാനാണെങ്കിൽ പങ്കെടുക്കില്ല', ലോകകപ്പിൽ വീണ്ടും ഇടഞ്ഞ് ഇറാൻ

കഴിഞ്ഞയാഴ്ച കനേ‍ഡിയൻ വിമാനത്താവളത്തിൽ ഇറാൻ ഫുട്ബോൾ ഫെ‍ഡറേഷൻ മേധാവി മെഹ്ദി താജിനെയും സംഘത്തെയും തിരിച്ചയച്ചിരുന്നു

Sports Desk

അടുത്തമാസം തുടങ്ങുന്ന ഫുട്ബോൾ ലേകകപ്പിൽ ഇറാന്റെ പങ്കാളിത്തം വീണ്ടും അനിശ്ചിതത്വത്തിൽ. കഴിഞ്ഞയാഴ്ച കനേ‍ഡിയൻ വിമാനത്താവളത്തിൽ ഇറാൻ ഫുട്ബോൾ ഫെ‍ഡറേഷൻ മേധാവി മെഹ്ദി താജിനെയും സംഘത്തെയും തിരിച്ചയച്ച പശ്ചാത്തലത്തിലാണ് ഇറാൻ കടുത്ത തീരുമാനത്തിലേക്ക് വീണ്ടും കടന്നത്.

ലോകകപ്പിനായുള്ള ടീമിന്റെ പരിശീലന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നുവെങ്കിലും പുതിയ സംഭവം ടീമിന്റെ ലോകകപ്പ് പര്യടനത്തെ വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. തങ്ങളേയോ ഐആർജിസിയോ അപമാനിക്കില്ലെന്ന ഉറപ്പ് ഫിഫ നൽകിയാൽമാത്രമെ ലോകകപ്പിനൊള്ളൂ എന്ന് ഇന്നലെ ഇറാൻ വ്യക്തമാക്കി.

ട്രംപല്ല, ഫിഫയാണ് ലോകകപ്പ് ആതി​ഥേയരെന്നും തങ്ങളേയോ ഉദ്യോ​ഗസ്ഥരേയോ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെയോ അപമാനിക്കില്ലെന്ന് ഫിഫ ഉറപ്പുനൽകിയാലെ അമേരിക്കയിലേക്ക് പറക്കുന്ന കാര്യം തങ്ങൾ ആലോചിക്കുന്നൊള്ളുവെന്നാണ് ഇറാൻ ഫുട്ബാേൾ ഫെഡറേഷൻ മേധാവി മെഹ്ദി താജ് അറിയിച്ചത്. ഇറാൻ സെെനിക വിഭാ​ഗമായ ഐആർജിസിയുമായി ബന്ധമുള്ള ഒരാളെപോലും രാജ്യത്തേക്ക് അുടുപ്പിക്കില്ലെന്ന യുഎസ് പ്രസിഡിന്റ് ട്രെപിന്റെ നേരത്തെയുള്ള പ്രസ്താവനയും ഐആർജിസിയെ അപമാനിക്കരുതെന്ന ഇറാന്റെ ആവശ്യവുമാണ് പുതിയ ആശങ്കൾക്ക് കാരണം.

വാൻകൂവറിൽ നടന്ന ഫിഫ പ്രീ-വേൾഡ് കപ്പ് മീറ്റിങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞാഴ്ച കാന‍ഡയിലെ പിയേഴ്സൺ വിമാനത്താവളത്തിലെത്തിയ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ അം​ഗങ്ങളെ എമി​ഗ്രേഷൻ വിഭാ​ഗം തടഞ്ഞിരുന്നു. കൃത്യമായ വിസാചട്ടങ്ങൾ ഉണ്ടായിരുന്നിട്ടും ഉദ്യോ​ഗസ്ഥർ അനുമതി നിഷേധിച്ചതിനെതുടർന്ന് സംഘത്തിന് യോ​ഗത്തിൽ പങ്കെടുക്കാനാകാതെ തിരിച്ചുപോരേണ്ടിവന്നു. ഇതാണ് ഇറാനെ വീണ്ടും ചൊടിപ്പിച്ചത്.

ഇറാൻ ദേശീയ ഫുട്ബോൾ ടീം ലോകകപ്പിനായുള്ള പരിശീലനം തുടങ്ങിയ വാർത്തകളും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇറാൻ ദേശീയ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടായ 'ടീം മെല്ലി ഫുട്ബോളി'ലാണ് താരങ്ങൾ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടത്. ലോകകപ്പിനായുള്ള ടീമിന്റെ ഹോം കിറ്റ് ധരിച്ച് പരിശീലനം നടത്തുന്നതും ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുന്ന വീഡിയോകളും ടീം പങ്കുവെച്ചിട്ടുണ്ട്.

ഈ മാസം സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് വെച്ച് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ, സെക്രട്ടറി മാറ്റിയാസ് ഗ്രാഫ്സ്ട്രോമായുള്ള കൂടുക്കാഴ്ചയിൽ തങ്ങൾ ഇക്കാര്യം അവതരിപ്പിക്കുമെന്നും ഉറപ്പ് കിട്ടിയില്ലെങ്കിൽ ലോകകപ്പിൽനിന്ന് ഇറാൻ പിന്തിരിയുമെന്നും താജ് പറഞ്ഞു. "ലോകകപ്പിനായുള്ള പരിശീലനം ടീം തുടങ്ങിയിട്ടുണ്ട്, അമേരിക്കയിൽ ഇറാനിയൻ ടീമിനോ കൂടെയുള്ള ഉദ്യോഗസ്ഥർക്കോ പ്രവേശന നിയന്ത്രണങ്ങൾ ഉണ്ടാകരുത്. ഇറാന്റെ ഔദ്യോഗിക സ്ഥാപനങ്ങളേയോ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെയോ അപമാനിക്കരുത്. ഇക്കാര്യത്തിൽ ഫിഫയുടെ ഭാ​ഗത്ത്നിന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ തങ്ങൾ തങ്ങൾ പങ്കെടുക്കുകയൊള്ളു". താജ് പറഞ്ഞു.

ഇറാന്റെ ഐആർജിസിയെ ഭീകര സംഘടനാ പട്ടികയിൽ കാനഡ 2024ൽ‍ ഉൾപ്പെടുത്തിയിരുന്നു. ഐആർജിസിയുമായുള്ള ബന്ധം ആരോപിച്ചാണ് മെഹ്ദി താജിന് പ്രവേശനം നിഷേധിച്ചതെന്നും ഐആർജിസി ഉദ്യോഗസ്ഥർക്ക് കാനഡയിൽ പ്രവേശനമില്ലെന്നുമാണ് ഉദ്യോ​ഗസ്ഥരെ തടഞ്ഞ സംഭവത്തിൽ കാനഡയുടെ പ്രതികരണം.

English Summary: Iran's participation in the upcoming World Cup is uncertain after a recent incident involving federation head Mehdi Taj, casting doubt on their attendance. The Iranian Football Federation demands FIFA guarantee that officials and the Islamic Revolutionary Guard Corps (IRGC) will not be insulted, challenging previous US travel restrictions. Despite recent training photos, the team's travel depends on this assurance.