ഞാനൊരു സ്പെഷ്യൽ വ്യക്തിയാണെന്ന് ഹോസെ മൗറീഞ്ഞോ 2004ൽ ചെൽസി പരീശീലകനായി ചുമതലയേറ്റെടുത്തശേഷം ആദ്യമായി മാധ്യമങ്ങളോട് പറഞ്ഞപ്പോൾ കായികലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. 2000ൽ പരിശീലക സ്ഥാനത്തേക്കുവന്ന് കേവലം 4 വർഷംകൊണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ മൗറീഞ്ഞോയിൽ കായികലോകം ഒരു മാന്ത്രിക കണ്ടിരുന്നു. പോർട്ടോപോലൊരു പോർച്ചുഗീസ് ലീഗ് ടീമിന് ചാമ്പ്യൻസ് ലീഗ്, യുവേഫ കപ്പ് നാല് പോർച്ചുഗീസ് കപ്പുകൾ എന്നിവ കേവലം രണ്ട് വർഷത്തിനുള്ളിൽ നേടിക്കൊടുത്താണ് ഞാൻ സ്പെഷ്യലാണെന്ന് മൗറീഞ്ഞോ ലോകത്തോട് വിളിച്ചുപറഞ്ഞത്.
പോർട്ടോയിലെ പ്രകടത്തിനിടയിൽതന്നെ യൂറോപിലെ മേജർ ക്ലബുകൾ മൗറീഞ്ഞോയിൽ കണ്ണുംനട്ടുവെച്ചിരുന്നു. എന്നാൽ ആദ്യം ബംബറിച്ചത് ചെൽസിക്കായിരുന്നു. നൂറ്റാണ്ട് പഴക്കമുള്ള ക്ലബാണെങ്കിലും തട്ടിമുട്ടിപോകുകയായിരുന്ന ചെൽസി 2004ൽ അന്നത്തെ 14 കോടി ഇന്ത്യൻരൂപ മൂല്യത്തിന് മൗറീഞ്ഞോയെ റാഞ്ചി. ചെൽസിയുടെ നിരീക്ഷണങ്ങൾ മുഴുവൻ ശരിവെക്കുന്നതായിരുന്നു പിന്നീടുള്ള മൂന്ന് വർഷങ്ങൾ. മൂന്ന് വർഷത്തിനുള്ളിൽ രണ്ട് പ്രീമിയർ ലീഗ്, ഒരു എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ്, ഒരു കമ്മ്യൂണിറ്റി ഷീൽഡുമാണ് മൗറീഞ്ഞോ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കെച്ചത്.
2008ൽ ഇന്റർമിലാനിലെത്തിയ മൗറീഞ്ഞോ തന്റ കിരീടമോഹം അവസാനിപ്പിച്ചില്ല. സ്ഥാനമേറ്റെടുത്ത അടുത്തവർഷംതന്നെ ചാമ്പ്യൻസ് ലീഗ് അടിച്ചെടുത്തു. സീരി എ കിരീടവും കോപ്പ ഇറ്റാലിയ കിരീടവുമായി ഇന്റർമിലാനിലും അരങ്ങുവാണു.
2010ലാണ് സ്പെയിനിലേക്കുള്ള തന്റെ കൂടുമാറ്റം തുടങ്ങുന്നത്. അന്നത്തെ 50 കോടി മൂല്യത്തിന് റയൽമാഡ്രിഡ് മൗറീഞ്ഞോയെ റാഞ്ചി. എന്നാൽ ചാമ്പ്യൻസ് ലീഗിലെ അതികായൻമാർക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കാനായില്ലെങ്കിലും ലാലിഗ, കോപ ഡെൽ റെ, സൂപ്പർകോപ ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ സമ്മാനിച്ചു. ലാലിഗയിൽ 100 പോയിന്റെന്ന റെക്കോർഡ് റയലിന് പിറന്നത് മൗറീഞ്ഞോയുടെ കാലത്താണ്.
2013 ൽ വീണ്ടും ചെൽസിയെലെത്തി പ്രീമിയർ ലീഗ് കിരീടവും യൂറോപ്യൻ ഫുട്ബോൾ കപ്പും നേടിക്കൊടുത്തു. 2016ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ മൗറീഞ്ഞൊ യൂറോപ ലീഗ്, യൂറോപ്യൻ ഫുട്ബോൾ ലീഗ്, കമ്യൂണിറ്റി ഷീർഡ് എന്നിവ ഓൾഡ് ട്രഫോഡിലെത്തിച്ചു. തുടർന്ന് ടോടൻഹാം, റോമ എന്നീ ക്ലബുകളെ പരിശീലിപ്പിച്ച മൗറീഞ്ഞോ 2026-27 സീസണിൽ റയൽ മാഡ്രിഡിലേക്ക് വീണ്ടും എത്തുമെന്ന വാർത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മൗറീഞ്ഞോയുടെ സാനിധ്യമുണ്ടെങ്കിൽ കിരീട സാധ്യത എന്നൊരു ആത്മവിശ്വാസം പൊതുവെ ആരാധകർക്കിടയിലുണ്ട്. മേജർ കളികളിൽ മൗറീഞ്ഞോയുടെ തന്ത്രങ്ങളും വിജയിക്കാനുള്ള ടീമിന്റെ മാനസികാവസ്ഥ നിർമിക്കുന്നതിലും കളിവ് തെളിയിക്കുന്നതാണ് പോർച്ചുഗീസുകാരന്റെ കരവിരുത്. ശക്തമായ പ്രതിരോധം, കൗണ്ടർ അറ്റാക്ക്, എതിർടീമുകൾക്ക് മാനസിക സമ്മർദ്ദം സൃഷ്ടിക്കൽ തുടങ്ങിയവയിൽ എക്സ്പേർട്ടാണ് മൗറീഞ്ഞോ.
രണ്ട് സീസണുകളിലായി റയൽമാഡ്രിഡിൽ ഉണ്ടായ കിരീട ക്ഷാമങ്ങൾക്കും ട്രസിങ് റൂം പ്രശ്നങ്ങൾക്കും ഹോസെ മൗറീഞ്ഞോ പരിഹാരമാകുമെന്നാണ് പ്രസിഡന്റ് പെരസും സംഘവും കണക്കുകൂട്ടുന്നത്. മാസങ്ങളായി പരിശീലകന്റെ പുറകിലായിരുന്ന പെരസ് കഴിഞ്ഞ ദിവസങ്ങളിൽ മൗറീഞ്ഞോയുടെ തിരിച്ചുവരവിനെകുറിച്ച് സൂചന നൽകിയിരുന്നു. കിരീടത്തേക്കാളുപരി ട്രസിങ് റൂം പ്രശനങ്ങളിൽ നാണക്കേടിലിരിക്കുന്ന റയലിനെ മൗറീഞ്ഞോയുടെ തന്ത്രങ്ങൾ വിജയിപ്പിക്കുമെന്നാണ് ആരാധകരും കരുതുന്നത്.
English Summary: José Mourinho rose to global fame after winning the UEFA Champions League with FC Porto in 2004. His success earned him moves to major clubs like Chelsea F.C., Inter Milan and Real Madrid, where he won several league and cup titles. He later guided Manchester United to Europa League glory and became known for his strong defensive tactics, counter-attacking football and winning mentality.