Soccer

ബാഴ്സലോണയിലേക്ക് ചേക്കേറാൻ റോഡ്രിയുടെ പച്ചക്കൊടി; മാഞ്ചസ്റ്റർ സിറ്റി വിടാൻ തയ്യാറെന്ന് റിപ്പോർട്ടുകള്‍

താരവുമായി കരാറിലെത്താനുള്ള ചർച്ചകൾ ആരംഭിക്കാൻ റോഡ്രി ബാഴ്സലോണയ്ക്ക് അനുമതി നൽകിയതായി ESPN റിപ്പോർട്ട് ചെയ്യുന്നു

Sports Desk

സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിയെ ടീമിലെത്തിക്കാനുള്ള നീക്കത്തിൽ ബാഴ്സലോണയ്ക്ക് മൂന്‍തൂക്കമെന്ന് റിപ്പോർട്ട്. താരവുമായി കരാറിലെത്താനുള്ള ചർച്ചകൾ ആരംഭിക്കാൻ റോഡ്രി ബാഴ്സലോണയ്ക്ക് അനുമതി നൽകിയതായി ESPN റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം മുതൽ റയൽ മാഡ്രിഡ്, താരത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാര്യമായ പുരോഗതിയുണ്ടാകാത്തതോടെയാണ് ബാഴ്സലോണ ട്രാൻസ്ഫർ പോരാട്ടത്തിൽ മുന്നിലെത്തിയതെന്നാണ് റിപ്പോർട്ട്.

അതേസമയം, റോഡ്രിയുടെ പ്രതിനിധികൾക്ക് റയൽ മാഡ്രിഡ് കരാറിലെത്താൻ ആവശ്യമായ പ്രതിബദ്ധത പ്രകടിപ്പിച്ചുവെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും ESPN ഉദ്ധരിക്കുന്ന മറ്റൊരു ഉറവിടം വ്യക്തമാക്കി. ഇതോടെ സ്പെയിന്റെ ലോകകപ്പ് ജേതാവായ നായകനെ സ്വന്തമാക്കാനുള്ള ബാഴ്സലോണ-റയൽ മാഡ്രിഡ് പോരാട്ടം കൂടുതൽ ആവേശകരമാകുകയാണ്.

2024ലെ ബലോൺ ഡി ഓർ ജേതാവുകൂടിയായ റോഡ്രിയെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ പൂർണമായും തള്ളിക്കളയാനാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ പുതുക്കുന്നതിന് പകരം സ്പെയിനിലേക്ക് മടങ്ങാനാണ് റോഡ്രി താൽപര്യം പ്രകടിപ്പിച്ചത്. ലാ ലിഗയിലെ വമ്പൻ ക്ലബുകളായ ബാഴ്സലോണയിലേക്കോ റയൽ മാഡ്രിഡിലേക്കോ ചേക്കേറാനുള്ള സാധ്യതയോടും താരം തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നത്.

ബാഴ്സലോണയുടെ കളിശൈലിയെ റോഡ്രി ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും, പരിശീലകൻ ഹാൻസി ഫ്ലിക്കുമായി താരം ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും, ടീമിന്റെ പദ്ധതിയിൽ റോഡ്രിക്ക് എന്ത് സ്ഥാനമായിരിക്കും ലഭിക്കുകയെന്ന് ഫ്ലിക്ക് വിശദീകരിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, റയൽ മാഡ്രിഡ് പരിശീലകൻ ജോസെ മൗറീഞ്ഞോ തുടക്കം മുതൽതന്നെ റോഡ്രിയുടെ സൈനിങ്ങിനോട് പൂർണമായും അനുകൂലമായിരുന്നില്ലെന്ന ആശങ്ക താരത്തിനുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ബാഴ്സലോണയുടെ ശക്തമായ മത്സരത്തെ തുടർന്ന് റോഡ്രിയുടെ സൈനിങ് ഇപ്പോൾ കൂടുതൽ സങ്കീർണമാണെന്നാണ് റയൽ മാഡ്രിഡിന്റെ വിലയിരുത്തൽ. എങ്കിലും കരാർ വീണ്ടും ട്രാക്കിലെത്തിക്കാൻ അവസാനവട്ട ശ്രമത്തിലാണ് ക്ലബ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 30കാരനായ റോഡ്രി കഴിഞ്ഞ ആഴ്ച നടുവിന് ഉണ്ടായ ചെറിയ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സ്പെയിൻ ലോകകപ്പ് കിരീടം നേടിയതിനുശേഷം താരം അവധിയിലാണ്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച റോഡ്രി, ടൂർണമെന്റിലെ തന്നെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും സ്വന്തമാക്കി.

2024 സെപ്റ്റംബറിൽ എസിഎൽ പരിക്കിനെത്തുടര്‍ന്ന് ഫിറ്റ്നസും ഫോമും വീണ്ടെടുക്കാൻ ബുദ്ധിമുട്ടിയിരുന്ന താരം ലോകകപ്പിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഫ്രെങ്കി ഡി യോങ്ങിന്റെ പരിക്ക് കാരണം മധ്യനിരയിൽ ഇടമുണ്ടെന്നാണ് ബാഴ്സലോണയുടെ വിലയിരുത്തൽ. അതേസമയം, ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് വൻ നിക്ഷേപമാണ് നടത്തിയത്. മാർക് കുക്കുറേയ, ബെർണാർഡോ സിൽവ, ഇബ്രാഹിമ കോനാറ്റെ, ഡെൻസൽ ഡംഫ്രീസ്, കാർലോസ് എസ്പി എന്നിവരെ സ്വന്തമാക്കിയ ക്ലബ്, വ്യാഴാഴ്ച ആർബി ലൈപ്സിഗിൽ നിന്ന് യാൻ ഡിയോമാണ്ടെയെയും ടീമിലെത്തിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. മറുവശത്ത്, ആന്തണി ഗോർഡൺ, കരിം അഡെയേമി എന്നിവരെ ബാഴ്സലോണ സൈൻ ചെയ്തിട്ടുണ്ട്.

കൂടാതെ, അത്ലറ്റിക്കോ മാഡ്രിഡ് താരം ഹൂലിയൻ ആൽവാരസിനെ സ്വന്തമാക്കാനുള്ള നീക്കവുമായി ക്ലബിനെ ശക്തമായി ബന്ധപ്പെടുത്തി റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 30കാരനായ റോഡ്രി കഴിഞ്ഞ ആഴ്ച നടുവിന് ഉണ്ടായ ചെറിയ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സ്പെയിൻ ലോകകപ്പ് കിരീടം നേടിയതിനുശേഷം താരം അവധിയിലാണ്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച റോഡ്രി, ടൂർണമെന്റിലെ തന്നെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും സ്വന്തമാക്കി. 2024 സെപ്റ്റംബറിൽ എസിഎൽ പരിക്കേറ്റതിനെ തുടർന്ന് ഫിറ്റ്നസും ഫോമും വീണ്ടെടുക്കാൻ ബുദ്ധിമുട്ടിയിരുന്ന താരം ലോകകപ്പിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ഫ്രെങ്കി ഡി യോങ്ങിന്റെ പരിക്ക് കാരണം മധ്യനിരയിൽ ഇടമുണ്ടെന്നാണ് ബാഴ്സലോണയുടെ വിലയിരുത്തൽ. അതേസമയം, ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് വൻ നിക്ഷേപമാണ് നടത്തിയത്. മാർക് കുക്കുറേയ, ബെർണാർഡോ സിൽവ, ഇബ്രാഹിമ കോനാറ്റെ, ഡെൻസൽ ഡംഫ്രീസ്, കാർലോസ് എസ്പി എന്നിവരെ സ്വന്തമാക്കിയ ക്ലബ്, വ്യാഴാഴ്ച ആർബി ലൈപ്സിഗിൽ നിന്ന് യാൻ ഡിയോമാണ്ടെയെയും ടീമിലെത്തിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. മറുവശത്ത്, ആന്തണി ഗോർഡൺ, കരിം അഡെയേമി എന്നിവരെ ബാഴ്സലോണ സൈൻ ചെയ്തിട്ടുണ്ട്. കൂടാതെ, അത്ലറ്റിക്കോ മാഡ്രിഡ് താരം ഹൂലിയൻ ആൽവാരസിനെ സ്വന്തമാക്കാനുള്ള നീക്കവുമായി ക്ലബിനെ ശക്തമായി ബന്ധപ്പെടുത്തി റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Barcelona have reportedly taken the lead in the race to sign Spanish midfielder Rodri. According to ESPN, the midfielder has given the Catalan club the green light to begin negotiations over a deal to bring him to Camp Nou.

Real Madrid had been in talks with Rodri's representatives since last month, but after several days without any significant progress, Barcelona have now moved ahead in the battle to secure the Spain international's signature, the report added.