Argentina 
World Cup 2026

അര്‍ജന്റീന... ലോകകപ്പില്‍ തോല്‍വിയറിയാതെ 13 മത്സരങ്ങള്‍; പക്ഷേ നെതര്‍ലന്‍ഡ്‌സ് മുന്നിലുണ്ട്

നെതന്‍ലന്‍ഡ്‌സിന്റെ അക്കൗണ്ടിലുള്ള ഈ റെക്കോര്‍ഡ് മറികടക്കാന്‍ ഇനിയും മൂന്ന് വിജയങ്ങള്‍ അര്‍ജന്റീന നേടണം.

Sports Desk

ത്രസിപ്പിക്കുന്ന തിരിച്ചുവരവ്, ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗണ്ടിനെ തകര്‍ത്ത് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുമ്പോള്‍ അര്‍ജന്റീന പിന്നിടുന്നത് തോല്‍വിയറിയതാത്ത 13 മത്സരങ്ങള്‍. 55-ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡനിലൂടെ ലീഡ് നേടിയ ഇംഗ്ലണ്ടിനെ മികച്ച മുന്നേറ്റത്തിലുടെ പിന്നിലാക്കിയാണ് മെസിയും കൂട്ടരും ഫൈനല്‍ ടിക്കറ്റ് നേടിയത്. എന്‍സോ ഫെര്‍ണാണ്ടസും ലൗട്ടാരോ മാര്‍ട്ടിനെസുമാണ് സെമിയില്‍ അര്‍ജന്റീനയുടെ ഗോള്‍ വേട്ടക്കാര്‍. ലയണല്‍ മെസ്സിയുടെ മികച്ച പിന്തുണയും ടീമിന് ലഭിച്ചു.

എന്നാല്‍, തോല്‍വിയറിയാതെ കൂടുതല്‍ മത്സരങ്ങള്‍ പിന്നിട്ട ടീം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാകാന്‍ അര്‍ജന്റീന ഇനിയും കാത്തിരിക്കണം. നെതന്‍ലന്‍ഡ്‌സിന്റെ അക്കൗണ്ടിലുള്ള ഈ റെക്കോര്‍ഡ് മറികടക്കാന്‍ ഇനിയും മൂന്ന് വിജയങ്ങള്‍ അര്‍ജന്റീന നേടണം. നിശ്ചിത സമയത്തില്‍ തോല്‍ക്കാതെ തുടര്‍ച്ചയായി 16 ലോകകപ്പ് മത്സരങ്ങള്‍ ആണ് നെതര്‍ലന്‍ഡ്‌സ് പിന്നിട്ടിള്ളത്.

2010 ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോടാണ് നെതര്‍ലന്‍ഡ്‌സ് അവസാനമായി നിശ്ചിത സമയത്തില്‍ തോല്‍വിയറിഞ്ഞത്. കലാശപ്പോരില്‍ അധിക സമയത്ത് സ്പെയിനിനോട് 1-0 നായിരുന്നു നെതര്‍ലന്‍ഡ് പരാജയപ്പെട്ടത്. എന്നാല്‍, ഇത്തവണയുള്‍പ്പെടെ പിന്നീടുള്ള നാല് ലോകകപ്പ് ടൂര്‍ണമെന്റിലും നെതര്‍ലന്‍ഡ്‌സിന് ഒരു പരിധിക്കപ്പുറും മുന്നേറാന്‍ സാധിച്ചിരുന്നില്ല. അപ്പോഴും ടീമിനെ നിശ്ചിത സമയത്ത് തോല്‍പ്പിക്കാന്‍ എതിരാളികള്‍ക്ക് ആയിരുന്നില്ല.

ഇത്തവണ മൊറോക്കോയോട് പരാജയപ്പെട്ട് റൗണ്ട് ഓഫ് 32 ല്‍ നെതര്‍ലാന്‍ഡ്സ് പുറത്തായിരുന്നു. അപ്പോഴും നിശ്ചിത സമയവും അധിക സമയവും ഉള്‍പ്പെടെ 120 മിനിറ്റിനുശേഷവും മത്സരം 1-1 ന് അവസാനിച്ചിരുന്നു. അതിന് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് നെതര്‍ലന്‍ഡ്‌സ് ടൂര്‍ണമെന്റ് കൈവിട്ടത്. 2014 ല്‍ സെമി വരെ മുന്നേറിയ നെതര്‍ലന്‍ഡ് അന്ന് മടങ്ങിയത് അര്‍ജന്റീനയോട് ഷൂട്ടൗട്ടില്‍ അടിയറവ് പറഞ്ഞായിരുന്നു. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ് യോഗ്യത നേടിയില്ല. 2022 ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്ക് മുന്നില്‍ വീണ്ടും ഷൂട്ടൗട്ടില്‍ അടിപതറി. നിശ്ചിത സമയത്ത് രണ്ട് ഗോളുകള്‍ നേടിയാണ് അന്ന് അര്‍ജന്റീയെ നെതര്‍ലന്‍ഡ്‌സ് പിടിച്ചുകെട്ടിയത്.

2018 ലോകകപ്പില്‍ ഫ്രാന്‍സിനോട് 4-3 ന് പരാജയപ്പെട്ടതാണ് അര്‍ജന്റീനയുടെ അവസാന തോല്‍വി. പിന്നീട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നേടിയ രണ്ട് വിജയങ്ങള്‍ ഉള്‍പ്പെടെ 13 മത്സരങ്ങളില്‍ അര്‍ജന്റീന പരാജയമറിഞ്ഞിട്ടില്ല.

Defending champion Argentina extended its unbeaten FIFA World Cup run to 13 matches with a 2-1 comeback victory over England in the semi-final in Atlanta. After Antony Gordon put England ahead, Enzo Fernández and Lautaro Martínez scored in the second half, with both goals assisted by Lionel Messi. Argentina will now face Spain in the World Cup final on July 19 at the New York/New Jersey Stadium. The victory leaves Argentina just three matches away from equalling the Netherlands' all-time World Cup record of 16 consecutive unbeaten games.